5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Covaxin side effects; അലർജി പ്രശ്നങ്ങൾ ഉള്ളവരിൽ കോവാക്സിൻ പാർശ്വഫലങ്ങൾ ഉണ്ടാക്കിയതായി പഠനം

Covaxin side effects; സ്പ്രിംഗർ ലിങ്കിലാണ് ഇതിനെ സംബന്ധിക്കുന്ന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത് . 1,024 പേർ ഉൾപ്പെട്ട പഠനത്തിൽ - 635 കൗമാരക്കാരും 291 മുതിർന്നവരും പങ്കെടുത്തിരുന്നു.

Covaxin side effects; അലർജി പ്രശ്നങ്ങൾ ഉള്ളവരിൽ കോവാക്സിൻ പാർശ്വഫലങ്ങൾ ഉണ്ടാക്കിയതായി പഠനം
aswathy-balachandran
Aswathy Balachandran | Updated On: 16 May 2024 14:59 PM

ന്യൂഡൽഹി: അസ്‌ട്രാസെനെക്കയുടെ കോവിഡ്-19 വാക്‌സിൻ കോവിഷീൽഡ് വിവാദത്തിൽ കുടുങ്ങി ആഴ്ചകൾക്ക് ശേഷം, കോവാക്സിനും പാർശ്വഫലങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഉണ്ടെന്ന നി​ഗമനത്തിൽ വിദ​ഗ്ധർ. അപൂർവ്വം സന്ദർഭങ്ങളിലാണ് ഇങ്ങനെ പാർശ്വഫലങ്ങൾ ഉണ്ടാകാൻ സാധ്യത ഉള്ളത്. ഭാരത് ബയോടെക്കിൻ്റെ കോവാക്‌സിൻ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ഈ വിവരം കണ്ടെത്തിയത്.

അലർജി വന്നിട്ടുള്ള അല്ലെങ്കിൽ അല്ലർജി പ്രശ്നങ്ങൾ ഉള്ള കൗമാരപ്രായക്കാരായ സ്ത്രീകൾക്ക് കോവാക്സിൻ ഷോട്ട് എടുത്തതിന് ശേഷം എ ഇ എസ്െഎ അനുഭവപ്പെടാനുള്ള സാധ്യത കൂടുതലാണെന്ന് ഗവേഷകർ പറയുന്നു. സ്പ്രിംഗർ ലിങ്കിലാണ് ഇതിനെ സംബന്ധിക്കുന്ന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത് . 1,024 പേർ ഉൾപ്പെട്ട പഠനത്തിൽ – 635 കൗമാരക്കാരും 291 മുതിർന്നവരും പങ്കെടുത്തിരുന്നു.

ALSO READ – കൊവിഷീൽഡ് വാക്സിൻ ആസ്ട്രസെനെക്ക പിൻവലിച്ചു; ഉത്പാദനവും നിർത്തി

ഇവരിൽ 303 കൗമാരക്കാരിലും 124 മുതിർന്നവരിലും വൈറൽ അപ്പർ റെസ്പിറേറ്ററി ട്രാക്റ്റ് അണുബാധ റിപ്പോർട്ട് ചെയ്തതായി കണ്ടെത്തി. ശംഖ ശുഭ്ര ചക്രബർത്തിയും ബനാറസ് ഹിന്ദു സർവ്വകലാശാലയിലെ വിദഗ്ധരും ചേർന്ന് നടത്തിയ പഠനത്തിൽ ഭൂരിഭാഗം എഇഎസ്ഐയും ഒരു വർഷത്തിന് ശേഷവും തുടരുന്നതായി കണ്ടെത്തി.

പൊതുവായ വൈകല്യങ്ങൾ

  • 10.2%പുതുതായി പ്രത്യക്ഷപ്പെടുന്ന ത്വക്ക്, സബ്ക്യുട്ടേനിയസ് ഡിസോർഡേഴ്സ്
  •  10.5%മസ്കുലോസ്കലെറ്റൽ ഡിസോർഡേഴ്സ്
    5.8%നാഡീ വ്യവസ്ഥയുടെ തകരാറുകൾ
  • 4.6% ആർത്തവ ക്രമക്കേടുകൾ തുടങ്ങിയവ റിപ്പോർട്ട് ചെയ്തു.

കൂടാതെ, അലർജിയുടെ ചരിത്രമുള്ള ചിലരിൽ, പ്രത്യേകിച്ച് സ്ത്രീകളും കൗമാരക്കാരും ആയിട്ടുള്ളവരിൽ ടൈഫോയ്ഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ത്രോംബോസിസ് വിത്ത് ത്രോംബോസൈറ്റോപീനിയ സിൻഡ്രോം (ടിടിഎസ്), മയോകാർഡിറ്റിസ്, രക്തം കട്ടപിടിക്കൽ, കുറഞ്ഞ പ്ലേറ്റ്‌ലെറ്റ് അളവ് അല്ലെങ്കിൽ അനാഫൈലക്സിസ് പോലുള്ള പ്രശ്നങ്ങളാണ് പാർശ്വഫലങ്ങൾ വന്നവരിൽ കാണാൻ കഴിഞ്ഞിട്ടുള്ളത്.

പാർശ്വഫലങ്ങളൊന്നുമില്ലെന്ന് വ്യക്തമാക്കി ഭാരത് ബയോടെക്

കോവാക്സിന് പാർശ്വഫലങ്ങളൊന്നുമില്ലെന്ന് വ്യക്തമാക്കി ഭാരത് ബയോടെക് കമ്പനി നേരത്തെ രം​ഗത്തെത്തിയിരുന്നു. കോവിഷീൽഡ് വാക്സിൻ പാർശ്വഫലങ്ങൾക്ക് ഇടയാക്കുമെന്ന് നിർമാതാക്കളായ ആസ്ട്രസെനെക്ക അറിയിച്ചതിനു ഈ നടപടി ഉണ്ടായത്. പ്രഥമപരി​ഗണന സുരക്ഷിതത്വത്തിന് എന്ന ഉദ്ദേശ്യത്തോടെയാണ് കോവാക്സിൻ വികസിപ്പിച്ചത്, സർക്കാരിന്റെ കോവിഡ് പ്രതിരോധ പദ്ധതികളുടെ ഭാ​ഗമായി പരിശോധനകളും പരീക്ഷണങ്ങളും നടത്തിയ ഏക വാക്സിനും ഇതാണ് എന്നും കമ്പനി അവകാശപ്പെട്ടിരുന്നു. വാക്സിന് ലൈസൻസ് ലഭിക്കുന്ന പ്രക്രിയയുടെ ഭാ​ഗമായി 27,000ത്തോളം വിഷയങ്ങളിലും വിശദമായ സുരക്ഷാ മാനദണ്ഡങ്ങളിലും പരിശോധന നടത്തി എന്നും കമ്പനി വ്യക്തമാക്കി. കോവാക്സിൻ സംബന്ധിച്ച് രക്തം കട്ടപിടിക്കുക, ത്രോംബോസൈറ്റോപീനിയ, ടി.ടി.എസ്., വി.ഐ.ടി.ടി., പെരികാർഡൈറ്റിസ്, മയോകാർഡൈറ്റിസ് തുടങ്ങിയ പാർശ്വഫലങ്ങളൊന്നുമില്ലെന്നും ഭാരത് ബയോടെക് അന്ന് പറഞ്ഞിരുന്നു.