5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Wayanad Landslides: വയനാട്ടില്‍ ഉരുള്‍പൊട്ടിയതിന് കാരണം കേരളത്തില്‍ ഗോഹത്യ നടത്തുന്നത്: ബിജെപി നേതാവ്‌

BJP Leader against Wayanad Landslides: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ തകര്‍ന്ന ചൂരല്‍മല- മുണ്ടക്കൈ മേഖലയിലെ പുനരധിവാസം അതിവേഗം പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൂടുതല്‍ സുരക്ഷിതമായ പ്രദേശം കണ്ടെത്തി ദുരിതബാധിതര്‍ക്ക് ടൗണ്‍ഷിപ്പ് നിര്‍മ്മിക്കും. ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ ആരംഭിച്ചുവെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Wayanad Landslides: വയനാട്ടില്‍ ഉരുള്‍പൊട്ടിയതിന് കാരണം കേരളത്തില്‍ ഗോഹത്യ നടത്തുന്നത്: ബിജെപി നേതാവ്‌
Gyan Dev Ahuja Social Media Image
Follow Us
shiji-mk
SHIJI M K | Published: 04 Aug 2024 08:46 AM

ന്യൂഡല്‍ഹി: വയനാട്ടില്‍ ഉരുള്‍പൊട്ടലുണ്ടായതിന് കാരണം ഗോഹത്യയാണെന്ന് ബിജെപി നേതാവ് ഗ്യാന്‍ദേവ് അഹൂജ. കേരളത്തില്‍ ഗോഹത്യ തുടര്‍ന്നാല്‍ ഇനിയും ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടാകുമെന്നും അഹൂജ പറഞ്ഞു. 2018 മുതല്‍ ഗോഹത്യ നടക്കുന്ന സംസ്ഥാനങ്ങളില്‍ ദുരന്തങ്ങള്‍ ഉണ്ടാകുന്നതായി താന്‍ നിരീക്ഷിക്കുന്നുണ്ടെന്നും അഹൂജ പറയുന്നു.

‘കേരളത്തിലെ ഗോഹത്യയാണ് വയനാട്ടിലെ ഉരുള്‍പൊട്ടലിന് കാരണമായത്. ഇനിയും ഇത്തരത്തിലുള്ള നടപടികള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ സമാനമായ ദുരന്തങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും. ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെല്ലാം മേഘവിസ്‌ഫോടനം, മണ്ണിടിച്ചില്‍ എന്നിവയെല്ലാം ഇടയ്ക്കിടെ ഉണ്ടാകാറുണ്ട്. എന്നാല്‍ അതൊന്നും അത്ര വലിയ ദുരന്തങ്ങളിലേക്ക് നയിച്ചിട്ടില്ല. 2018 മുതല്‍ ഗോഹത്യ നടക്കുന്ന സംസ്ഥാനങ്ങളിലുണ്ടാകുന്ന ദുരന്തങ്ങള്‍ ഞാന്‍ ശ്രദ്ധിക്കുന്നുണ്ട്,’ അഹൂജ പറഞ്ഞു.

Also Read: Wayanad Landslide: വയനാട് ഉരുൾപൊട്ടൽ; ഇൻഷുറൻസ് ക്ലെയിമുകൾ വേഗത്തിൽ തീ‍‍ർപ്പാക്കി നൽകണം, എല്ലാവർക്കും റേഷൻ സൗജന്യമായി നൽകും

അതേസമയം, വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ തകര്‍ന്ന ചൂരല്‍മല- മുണ്ടക്കൈ മേഖലയിലെ പുനരധിവാസം അതിവേഗം പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൂടുതല്‍ സുരക്ഷിതമായ പ്രദേശം കണ്ടെത്തി ദുരിതബാധിതര്‍ക്ക് ടൗണ്‍ഷിപ്പ് നിര്‍മ്മിക്കും. ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ ആരംഭിച്ചുവെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ആവശ്യപ്പെട്ട് പുറത്തിറക്കിയ ക്യൂആര്‍ കോഡിന്റെ ദുരുപയോഗ സാധ്യത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അതിനാല്‍ നിലവിലെ ക്യൂആര്‍ കോഡ് പിന്‍വലിച്ച് പകരം യുപിഐ ഐഡി വഴി ഗൂഗിള്‍പേയില്‍ സംഭാവന നല്‍കാനാനുള്ള സൗകര്യമൊരുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വീടും സ്ഥലവുമടക്കമുള്ള സഹായവാഗ്ദാനങ്ങള്‍ ഏകോപിപ്പിക്കാന്‍ മുന്‍ വയനാട് കളക്ടറും നിലവില്‍ ജോയിന്റ് ലാന്‍ഡ് റവന്യൂ കമ്മിഷണറുമായ ഗീത ഐഎഎസിന്റെ കീഴില്‍ ഹെല്‍പ് ഫോര്‍ വയനാട് സെല്‍ രൂപീകരിക്കും. ആശയവിനിമയത്തിന് പ്രത്യേക ഇ മെയില്‍ ഐഡിയും കോള്‍ സെന്ററും തയാറാക്കിയിട്ടുണ്ട്. ഇതിനായി മൂന്ന് ഫോണ്‍ നമ്പറുകള്‍ ഒരുക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി 100 വീടുകള്‍ നിര്‍മിച്ചു നല്‍കാമെന്നാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇതില്‍ സംസ്ഥാന പ്രതിപക്ഷനേതാവ് വിഡി സതീശന്‍ നേരിട്ട് ചുമതല വഹിക്കുന്ന 25 വീടുകളും ഉള്‍പ്പെടും. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ 100 വീടുകള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. അദ്ദേഹത്തെ നേരിട്ട് വിളിച്ച് നന്ദി പറഞ്ഞുവെന്ന് മുഖ്യമന്ത്രി അറിയിച്ചു. ശോഭ റിയാലിറ്റി ഗ്രൂപ്പ് 50 വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്ന് വാഗ്ദാനം ചെയ്തു.

Also Read: Kerala Rain Alert: മഴ ഭീതി ഒഴിയുന്നില്ല, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌

കോഴിക്കോട് കേന്ദ്രീകരിച്ചുള്ള വ്യവസായികളുടെ കൂട്ടായ്മയായ ബിസിനസ് ക്ലബ്ബ് 50 വീടുകളാണ് നിര്‍മിച്ചു നല്‍കുക. അതിന്റെ എണ്ണം വര്‍ധിച്ചേക്കാം എന്നും പറഞ്ഞിട്ടുണ്ട്. നാഷണല്‍ സര്‍വീസ് സ്‌കീം 150 വീടുകള്‍ അല്ലെങ്കില്‍ അതിന് തുല്യമായ തുക കൈമാറും. വേള്‍ഡ് മലയാളി കൗണ്‍സില്‍ 14 വീടുകള്‍ നിര്‍മ്മിക്കും. ഫ്രൂട്സ് വാലി ഫാര്‍വേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി 10 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് കൃഷിയോഗ്യമാക്കി 10 മുതല്‍ 15 വരെ കുടുംബങ്ങള്‍ക്ക് വരുമാനമാര്‍ഗമായി നല്‍കും. കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാരും വീട് നിര്‍മിച്ചു നല്‍കാമെന്ന് വാഗ്ദാനംചെയ്തു.

കോട്ടക്കല്‍ ആര്യവൈദ്യശാല 10 വീടുകളും കോഴിക്കോട് കാപ്പാട് സ്വദേശി യൂസുഫ് പുരയില്‍ അഞ്ച് സെന്റ് സ്ഥലവും വാഗ്ദാനം ചെയ്തിട്ടുണ്ട്. നിലവില്‍ വയനാട്ടില്‍ 93 ദുരിതാശ്വാസ ക്യാമ്പുകളിലായി 10,042 പേരാണ് കഴിയുന്നത്. ചൂരല്‍മലയില്‍ 10 ക്യാമ്പുകളിലായി 1,707 പേര്‍ താമസിക്കുന്നുണ്ട്.

Latest News