Wayanad Landslides Amit Shah: ഉരുള്‍പൊട്ടല്‍ വിഷയത്തില്‍ തെറ്റിദ്ധാരണ പരത്തി; അമിത് ഷായുടെ പ്രസ്താവനയ്‌ക്കെതിരെ കോണ്‍ഗ്രസ്

Congress Against Amit Shah: കേന്ദ്ര സര്‍ക്കാര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയെന്നുള്ള വാദം പൊളിഞ്ഞതോടെ ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. ഒരു മന്ത്രിയോ അംഗമോ സഭയെ തെറ്റിദ്ധരിപ്പിക്കുന്നത് പദവിയുടെ ലംഘനവും സഭയെ അവഹേളിക്കുകയുമാണ് ചെയ്യുന്നതെന്നും നോട്ടീസില്‍ പറയുന്നു.

Wayanad Landslides Amit Shah: ഉരുള്‍പൊട്ടല്‍ വിഷയത്തില്‍ തെറ്റിദ്ധാരണ പരത്തി; അമിത് ഷായുടെ പ്രസ്താവനയ്‌ക്കെതിരെ കോണ്‍ഗ്രസ്

Amit Shah PTI Image

Updated On: 

02 Aug 2024 21:07 PM

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെ അവകാശ ലംഘന നോട്ടീസ് അയച്ച് കോണ്‍ഗ്രസ്. ഉരുള്‍പൊട്ടല്‍ മുന്നറിയിപ്പ് കേരളത്തിന് നേരത്തെ നല്‍കിയതാണെന്ന ഷായുടെ പ്രസ്താവനയ്‌ക്കെതിരെയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. സഭയെ ആഭ്യന്തരമന്ത്രി തെറ്റിദ്ധരിപ്പിച്ചുവെന്നും കോണ്‍ഗ്രസ് ആരോപിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംപിയുമായ ജയറാം രമേശാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. കേന്ദ്രം നല്‍കിയ മുന്നറിയിപ്പുകള്‍ കേരളം മുഖവിലയ്‌ക്കെടുത്തില്ലെന്നായിരുന്നു അമിത് ഷാ പറഞ്ഞിരുന്നത്.

കേന്ദ്ര സര്‍ക്കാര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയെന്നുള്ള വാദം പൊളിഞ്ഞതോടെ ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. ഒരു മന്ത്രിയോ അംഗമോ സഭയെ തെറ്റിദ്ധരിപ്പിക്കുന്നത് പദവിയുടെ ലംഘനവും സഭയെ അവഹേളിക്കുകയുമാണ് ചെയ്യുന്നതെന്നും നോട്ടീസില്‍ പറയുന്നു.

Also Read: Cloudburst : മിനിറ്റുകൾ മാത്രം പെയ്യുന്ന മഴ; പക്ഷെ സൃഷ്ടിക്കുന്നത് വൻ നാശനഷ്ടങ്ങൾ, എന്താണ് മേഘവിസ്ഫോടനം?

കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് രണ്ട് തവണ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ അത് കേരള സര്‍ക്കാര്‍ ശ്രദ്ധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. കേരള സര്‍ക്കാര്‍ എന്താണ് അവിടെ ചെയ്യുന്നത്. എന്തുകൊണ്ട് ആളുകളെ അവിടെ നിന്നും നേരത്തെ മാറ്റിപാര്‍പ്പിച്ചില്ലെന്നും അമിത് ഷാ ചോദിച്ചു.

സംസ്ഥാന സര്‍ക്കാര്‍ ആളുകളെ മാറ്റിയിട്ടുണ്ട് എന്നാണെങ്കില്‍ ഇത്രയും ആളുകള്‍ എങ്ങനെ മരിച്ചു. ഈ വിഷയത്തില്‍ ഒരിക്കലും രാഷ്ട്രീയം കൊണ്ടുവരരുത്. ജൂലൈ 23,24,25 തീയതികളിലാണ് കേരള സര്‍ക്കാരിന് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയത്. ജൂലൈ 26ന് ശക്തമായ മഴയുണ്ടാകുമെന്നും ഉരുള്‍പൊട്ടലിന് സാധ്യതയുണ്ടെന്നും ഞങ്ങള്‍ നേരത്തെ അറിയിച്ചതാണ്. ഈ അപകടം സംഭവിച്ചാല്‍ നിരവധിയാളുകള്‍ മരിക്കുമെന്നും മുന്നറിയിപ്പില്‍ ഉണ്ടായിരുന്നു. തന്റെ നേരിട്ടുള്ള നിര്‍ദേശപ്രകാരം 9 പേരടങ്ങുന്ന എന്‍ഡിആര്‍എഫ് സംഘത്തെ കേരളത്തിലേക്ക് 23ന് അയച്ചിരുന്നു. വിമാനമാര്‍ഗമാണ് സംഘം കേരളത്തിലെത്തിയതെന്നും അമിത് ഷാ രാജ്യസഭയില്‍ പറഞ്ഞിരുന്നു.

എന്നാല്‍ കേരളത്തിന് നേരത്തെ മുന്നറിയിപ്പ് നല്‍കിയെന്ന അമിത് ഷായുടെ പ്രസ്താവന വസ്തുതാവിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ദുരന്തത്തിന് മുമ്പ് റെഡ് അലര്‍ട്ട് ലഭിച്ചിരുന്നില്ല. ഓറഞ്ച് അലര്‍ട്ടായിരുന്നു. കേന്ദ്രസര്‍ക്കാര്‍ പറയുന്ന കാലാവസ്ഥാ മുന്നറിയിപ്പ് സംസ്ഥാനം അതീവഗൗരവത്തോടെ എടുക്കാറുണ്ട്. ദുരന്തമുണ്ടായ പ്രദേശങ്ങളില്‍ ഓറഞ്ച് അലര്‍ട്ടാണ് ആ ഘട്ടത്തില്‍ ഉണ്ടായിരുന്നത്. 115 മില്ലീറ്ററിനും 204 മില്ലിമീറ്ററിനും ഇടയില്‍ മഴ പെയ്യുമെന്നായിരുന്നു മുന്നറിയിപ്പ്. ആദ്യ 24മണിക്കൂറില്‍ തന്നെ 200 മില്ലിമീറ്ററിന് അടുത്ത് മഴപെയ്തു. അടുത്ത 24 മണിക്കൂറില്‍ 372 മില്ലിമീറ്റര്‍ മഴയാണ് പെയ്തത്. 48 മണിക്കൂറില്‍ ആകെ പെയ്തത് 572 മില്ലിമീറ്റര്‍, മുന്നറിയിപ്പിനേക്കാള്‍ എത്രയോ അധികമാണ് ലഭിച്ച മഴ. കേരളം എന്താണ് ചെയ്തതെന്നാണ് കേന്ദ്ര ആഭ്യന്തരമമന്ത്രി ചോദിച്ചത്. പരസ്പരം പഴിചാരേണ്ട സന്ദര്‍ഭമല്ല ഇത് എന്നും അദ്ദേഹം പറഞ്ഞു.

Also Read: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ ഗേറ്റ് മറിഞ്ഞ് വീണു; നാല് വയസുകാരിക്ക് ദാരുണാന്ത്യം- Video

പ്രദേശത്ത് ഒരു തവണ പോലും റെഡ് അലര്‍ട്ട് ഉണ്ടായിരുന്നില്ല. അപകടമുണ്ടായ ശേഷം രാവിലെ ആറ് മണിക്കാണ് കേന്ദ്രകാലാവസ്ഥ വകുപ്പ് ഇവിടെ അതിതീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്നറിയിച്ച് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. കേന്ദ്ര ഏജന്‍സിയായ ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ വയനാട്ടിലെ മണ്ണിടിച്ചിലില്‍ സാധ്യതയ്ക്ക് പച്ച അലര്‍ട്ടാണ് നല്‍കിയത്. പ്രളയമുന്നറിയിപ്പ് നല്‍കേണ്ട കേന്ദ്ര ജലകമ്മീഷന്‍ ചാലിയാറില്‍ പ്രളയുമുന്നറിയിപ്പ് നല്‍കിയിരുന്നില്ല. ദുരന്തനിവാരണ സേനയെ കേന്ദ്രം അയച്ചത് കേരളം നേരത്തെ ആവശ്യപ്പെട്ടതുകൊണ്ടാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Related Stories
Mahakumbh fire: മഹാകുംഭമേളയ്ക്കിടെ തീപിടിത്തം; നിരവധി കൂടാരങ്ങള്‍ കത്തിനശിച്ചു; സ്ഥിതിഗതികള്‍ വിലയിരുത്തി പ്രധാനമന്ത്രി
Mann Ki Baat 2025: സ്‌പേസ് ഡോക്കിങ് വിജയം ഉയര്‍ത്തിക്കാട്ടി ഈ വര്‍ഷത്തെ ആദ്യ ആദ്യ മന്‍കി ബാത്ത്; 2025 വിജയത്തിന്റേതെന്ന് മോദി
Teenager Gang Rape: 16കാരി ഭിക്ഷ യാചിച്ചെത്തി; ഭക്ഷണം നൽകി, അനിയനെ കണ്ടുപിടിക്കാമെന്ന് പറഞ്ഞു; പിന്നാലെ കൂട്ടബലാത്സംഗം
Indian Passport: ഇന്ത്യയിലേത് ഏറ്റവും ദുര്‍ബലമായ പാസ്‌പോര്‍ട്ട്; ജി20 രാജ്യങ്ങളുടെ കണക്ക് പുറത്ത്
Death Over Money Dispute: 50 രൂപയുടെ പേരിൽ സുഹൃത്തുമായി തർക്കം; ഒടുവിൽ കല്ലുകൊണ്ട് ഇടിച്ചശേഷം കഴുത്തുഞെരിച്ചു കൊന്നു
Haj Agreement : ഹജ്ജ് കരാര്‍ സ്വാഗതം ചെയ്ത് മോദി, ഇന്ത്യയുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതില്‍ അഭിമാനമെന്ന് സൗദി
തണുപ്പു കാലത്ത് പാൽ വെറുതേ കുടിക്കല്ലേ
ചാമ്പ്യന്‍സ് ട്രോഫിയിലെ റണ്‍വേട്ടക്കാര്‍
മുന്തിരി കഴിച്ചോളൂ; പലതുണ്ട് ഗുണങ്ങൾ
ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു