Wayanad Landslide : ‘വയനാട്ടിലെ ദുരന്തത്തിന് കാരണം അനധികൃത കയ്യേറ്റവും ഖനനവും’; സംസ്ഥാന സർക്കാരിനെ വിമർശിച്ച് കേന്ദ്രമന്ത്രി

Wayanad Landslide Minister Bhupender Yadav : വയനാട് ഉരുൾപൊട്ടലിൽ ഇത്രയധികം ആളുകൾ മരണപ്പെടാൻ കാരണം സംസ്ഥാന സർക്കാരിൻ്റെ പിടിപ്പുകേടെന്ന് കേന്ദ്ര മന്ത്രി ഭൂപേന്ദർ യാദവ്. അനധികൃത ഭൂമി കയ്യേറ്റവും ഖനനവുമാണ് വയനാട്ടിലെ ദുരന്തത്തിന് കാരണമെന്ന് മന്ത്രി കുറ്റപ്പെടുത്തി.

Wayanad Landslide : വയനാട്ടിലെ ദുരന്തത്തിന് കാരണം അനധികൃത കയ്യേറ്റവും ഖനനവും; സംസ്ഥാന സർക്കാരിനെ വിമർശിച്ച് കേന്ദ്രമന്ത്രി

Wayanad Landslide Minister Bhupender Yadav (Image Courtesy - Social Media)

Published: 

05 Aug 2024 13:21 PM

വയനാട് ഉരുൾപൊട്ടലിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് കേന്ദ്ര വനം- പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ്. അനധികൃത ഭൂമി കയ്യേറ്റവും ഖനനവുമാണ് വയനാട്ടിലെ ദുരന്തത്തിന് (Wayanad Landslide) കാരണമായതെന്ന് മന്ത്രി കുറ്റപ്പെടുത്തി. പ്രാദേശിക രാഷ്ട്രീയക്കാർ ഇതിന് നിയമവിരുദ്ധ സംരക്ഷണം നൽകുന്നു. പരിസ്ഥിതി ലോല മേഖലയ്ക്കായി സർക്കാർ പദ്ധതി തയ്യാറാക്കണമെന്നും മന്ത്രി പറഞ്ഞു.

അനധികൃത കയ്യേറ്റവും ഖനനവും അനുവദിച്ചതിന്റെ ഫലമാണ് വയനാട്ടിൽ ഇപ്പോൾ കാണുന്നത്. ടൂറിസത്തിനായി പോലും സോണുകൾ ഉണ്ടാക്കിയില്ല. സെൻസീറ്റാവായ പ്രദേശത്തിന് ആ പ്രധാന്യം നൽകിയില്ല. വയനാട്ടിലെ പരിസ്ഥിതി ലോല മേഖലയിൽ കയ്യേറ്റം നടന്നു. അനധികൃത കയ്യേറ്റത്തിനും താമസത്തിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ അനുമതി നൽകി. ഭാവിയിലെങ്കിലും ഇത്തരം അനധികൃത കയ്യേറ്റം ഒഴിവാക്കണം. പരിസ്ഥിതി ലോല മേഖലയ്ക്കായി സർക്കാർ പ്രത്യേക പദ്ധതി തയ്യാറാക്കണം. ഇത്തരം മേഖലകളിൽ നിന്ന് അനധികൃത താമസവും ഖനനവും ഒഴിവാക്കണം. ഫോറസ്റ്റ് ഡയറക്ടർ ജനറൽ സഞ്ജയ് കുമാറിൻ്റെ നേതൃത്വത്തിലുള്ള സമിതിയുടെ റിപ്പോർട്ട് സംസ്ഥാന സർക്കാർ സമർപ്പിക്കണം. കേന്ദ്ര സമിതിയുടെ റിപ്പോർട്ടിൽ നിന്ന് സംസ്ഥാനം ഒഴിഞ്ഞുമാറുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.

Also Read : Wayanad Landslides: വയനാട് ദുരന്തത്തിൽ അനാഥരായ കുട്ടികളെ ആർക്കും ദത്തെടുക്കാമോ? നിയമങ്ങൾ ഇങ്ങനെ

ദുരന്തം സംഭവിച്ചയിടത്ത് അനധികൃതരായി ആളുകൾ താമസിച്ചിരുന്നു. ഇതിന് അവസരം ഉണ്ടാക്കിക്കൊടുത്തത് പ്രാദേശിക രാഷ്ട്രീയക്കാരാണ്. കയ്യേറ്റങ്ങൾക്ക് ഇവർ അനുമതി നൽകി. ദുരന്തമുണ്ടായ പ്രദേശം പരിസ്ഥിതി ലോല മേഖലയാണ്. മനുഷ്യവാസത്തിന് അനുയോജ്യമല്ലാത്ത ഭൂമി. നൽകിയ മുന്നറിയിപ്പുകളെല്ലാം അവഗണിച്ചു എന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. കേരളത്തില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് ജില്ലാ ഭരണകൂടങ്ങള്‍ അവധി പ്രഖ്യാപിച്ചു. ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്.

വടക്കന്‍ കേരളതീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ ന്യൂനമര്‍ദപാത്തിയും വടക്ക്-കിഴക്കന്‍ മധ്യപ്രദേശിനും തെക്കന്‍ ഉത്തര്‍പ്രദേശിനും മുകളിലായി അതിതീവ്ര ന്യൂനമര്‍ദവും സ്ഥിതിചെയ്യുന്നുണ്ട്. കൂടാതെ മറ്റൊരു ന്യൂനമര്‍ദം തെക്ക് പടിഞ്ഞാറന്‍ രാജസ്ഥാനും പാക്കിസ്ഥാനും മുകളിലായും നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ ഫലമായാണ് കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്.

Related Stories
Kalpana Soren: ജെഎംഎമ്മും ഇന്ത്യ സഖ്യവും ഇറക്കിയ തുറുപ്പ് ചീട്ട്; ജാർഖണ്ഡിലെ ആദിവാസി വനിതകളുടെ ശബ്ദമായി മാറി കല്പന സോറൻ
Jharkhand Election Results 2024: ഇത്തവണയും പാളി ; എക്‌സിറ്റ് പോൾ പ്രവചനം മറികടന്ന് ജാർഖണ്ഡ്; ‘ഇന്ത്യ സഖ്യ’ത്തിന് മുന്നേറ്റം
Maharashtra Assembly Election 2024: മഹാരാഷ്ട്രയിൽ ‘മഹായുതി’ ​യു​ഗം; കേവല ഭൂരിപക്ഷവും കടന്ന് ചരിത്രവിജയം
Maharashtra Jharkhand Assembly Election: മഹാരാഷ്ട്രയിലും ഝാർഖണ്ഡിലും ജനവിധി ഇന്ന്; പ്രതീക്ഷയോടെ മുന്നണികൾ
Maharashtra Election Result 2024 LIVE: മഹാരാഷ്ട്രയിൽ മഹായുതിയുടെ കൊടുങ്കാറ്റിൽ മഹാ വികാസ് അഘാഡി തകർന്നു; ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷി
News9 Global Summit Day 2: ‘ഇന്ത്യൻ-ജർമ്മൻ ബന്ധത്തിന്റെ പുതിയൊരു അധ്യായത്തിന് ഇന്ന് തുടക്കമായി’; ന്യൂസ് 9 ഗ്ലോബൽ സമ്മിറ്റിൽ പ്രധാനമന്ത്രി നരേന്ദ്രമോദി
സ്‌ട്രെസ് കുറയ്ക്കണോ? ഇക്കാര്യങ്ങൾ ചെയ്യൂ...
എല്ലുകളുടെ ആരോഗ്യത്തിന് കഴിക്കാം ഈ ഭക്ഷണങ്ങൾ
മുടികൊഴിച്ചിൽ കുറയ്ക്കണോ? കരിഷ്മ തന്നയുടെ ടിപ്സ് പരീക്ഷിച്ചു നോക്കൂ
ഐപിഎൽ ഭാഗ്യം കാത്ത് മലയാളി താരങ്ങൾ