Wayanad, Idukki Lok Sabha Election Result 2024: വയനാട്ടിലും റായ്ബറേലിയിലും രാഹുൽ തരംഗം; ഇടുക്കിയിലെ മിടുക്കനായി ഡീൻ കുര്യാക്കോസ് മുന്നേറുന്നു
Rahul gandhi At Lok Sabha Election Result 2024: തിരഞ്ഞെടുപ്പ് ഫലത്തിൻറെ എക്സിറ്റ് പോളെന്ന പേരിൽ പുറത്ത് വന്നത് 'മോദി പോളെന്ന് രാഹുൽ
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് 2024 വോട്ടെണ്ണൽ രണ്ടര മണിക്കൂർ പിന്നിടുമ്പോൾ അൻപത്തി രണ്ടായിരത്തിലധികം സീറ്റിൽ ലീഡ് നിലനിർത്തി വയനാട്ടിൽ രാഹുൽഗാന്ധി മുന്നേറുന്നു. റായ്ബറേലിയിലും ഉയർന്ന ലീഡ് നിലനിർത്തി മുന്നേറുകയാണ് രാഹുൽ.
തിരഞ്ഞെടുപ്പ് ഫലത്തിൻറെ എക്സിറ്റ് പോളെന്ന പേരിൽ പുറത്ത് വന്നത് ‘മോദി പോളെന്ന് രാഹുൽ അതിനിടെ വിമർശിക്കാനും മറന്നില്ല. ഇന്ത്യ സഖ്യം 295 സീറ്റിന് മുകളിൽ നേടുമെന്നും ബി.ജെ.പി രൂപകൽപന ചെയ്ത എക്സിറ്റ് പോളുകളെ തള്ളുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യ സഖ്യം എക്സിറ്റ് പോളുകളെ അല്ല ജനങ്ങളെയാണ് വിശ്വസിക്കുന്നതെന്ന് ലീഡി നില പുറത്തു വന്നതിനു പിന്നാലെ കെ.സി വേണുഗോപാൽ പ്രതികരിച്ചു. എക്സിൽ പോളിൽ കണ്ട ഫലമാണ് വരുന്നതെങ്കിൽ തിരഞ്ഞെടുപ്പ് സുതാര്യമല്ലെന്നും അവിശ്വസനീയമായ എക്സിറ്റ് പോളുകളാണ് പുറത്ത് വന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇടുക്കിയിൽ ഡീൻ
ഇടുക്കി ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കൂര്യാക്കോസ് തുടക്കം മുതൽ തന്നെ മുന്നേറുകയാണ്. പോസ്റ്റൽ വോട്ട് എണ്ണിത്തുടങ്ങിയപ്പോൾ തൊട്ട് ഡീൻ കുര്യാക്കോസിനാണ് മേൽക്കൈ എന്നാണ് റിപ്പോർട്ട്. നിലവിൽ തന്റെ ലീഡ് നില നാൽകിനായിരത്തിലേറെയായി ഡീൻ കുര്യാക്കോസിൻ്റെ ലീഡ്.
ഇനി ഇ വി എം വോട്ടുകൾ എണ്ണാനുണ്ടെങ്കിലും വിജയം ഉറപ്പിച്ച യു ഡി എഫ് പ്രവർത്തകർ ആഘോഷം തുടങ്ങിക്കഴിഞ്ഞു. ഇത്തവണയും ജയിക്കാനാകും എന്ന് നേരത്തെ ഡീൻ കുര്യാക്കോസ് പ്രതീക്ഷ പങ്കുവച്ചിരുന്നു. 50000-നും 75000-നും ഇടയിലുള്ള ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നാണ് വ്യക്തിപരമായ വിലയിരുത്തൽ എന്നും പ്രചാരണ സമയത്ത് അദ്ദേഹം വ്യക്തമാക്കി.
പോളിംഗ് സമയത്തും ലഭിച്ച പ്രതികരണങ്ങളെല്ലാം തന്നെ പോസിറ്റീവായിരുന്നു എന്നായിരുന്നു കഴിഞ്ഞ ദിവസം അദ്ദേഹം കൂട്ടിച്ചേർത്തത്. എൽ ഡി എഫിനായി മുൻ എം പി ജോയ്‌സ് ജോർജ് ആണ് അവിടെ എതിരേ മത്സരിച്ചത്.