Viral video : പരാതികൾ മാലയാക്കി അണിഞ്ഞ് കളക്ട്രേറ്റിലേക്ക് ഇഴഞ്ഞു പ്രതിഷേധം; വൈറലായി വീഡിയോ

Watch viral video: കഴിഞ്ഞ 6 മുതൽ 7 വർഷമായി അദ്ദേഹം ഉയർത്തിക്കാട്ടുന്ന പരാതികൾ പരിഹരിക്കുന്നതിൽ അധികാരികൾ പരാജയപ്പെട്ടതിനെ തുടർന്നാണ് ഈ നടപടി.

Viral video : പരാതികൾ മാലയാക്കി അണിഞ്ഞ് കളക്ട്രേറ്റിലേക്ക് ഇഴഞ്ഞു പ്രതിഷേധം; വൈറലായി വീഡിയോ

protest -Representative image , pinterest

Updated On: 

04 Sep 2024 14:50 PM

ഭോപ്പാൽ: സമരമുറകൾ പലതും നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ നൽകിയ പരാതികൾ മുഴുവൻ കഴുത്തിൽ മാലയാക്കി അണിഞ്ഞ് റോഡിൽ ഇഴഞ്ഞാലോ? ഇത്തരം വ്യത്യസ്തമായ സമരമുര അരങ്ങേറിയത് മധ്യപ്രദേശിലെ നീമച്ചിലെ ജില്ലാ കളക്ടറുടെ ഓഫീസിനു മുന്നിലാണ്. അഴിമതി ആരോപിച്ച് ഒരു ഗ്രാമ സർപഞ്ചിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഒരാൾ, കഴുത്തിൽ കടലാസ് മാല ധരിച്ച്, കളക്ട്രേറ്റിലേക്ക്ലേക്ക് ഇഴഞ്ഞു നീങ്ങിയതാണ് വൈറലായത്.

കഴിഞ്ഞ 6 മുതൽ 7 വർഷമായി അദ്ദേഹം ഉയർത്തിക്കാട്ടുന്ന പരാതികൾ പരിഹരിക്കുന്നതിൽ അധികാരികൾ പരാജയപ്പെട്ടതിനെ തുടർന്നാണ് ഈ നടപടി. മുകേഷ് പ്രജാപത് എന്നയാളാണ് ഈ ഒറ്റയാൾ സമരത്തിനു പിന്നിൽ. സമരം വൈറലായതോടെ തുടർന്ന് സോഷ്യൽ മീഡിയ വീഡിയോ ഏറ്റെടുത്തു.

ALSO READ – ബലാത്സം​ഗത്തിന് തൂക്കുകയർ; പുതു ചരിത്രം കുറിച്ച് ‘അപരാജിത ബില്‍’ പാസാക്കി ബം​ഗാൾ നിയമസഭ

വീഡിയോയിൽ പ്രജാപത് ജില്ലാ കളക്ടറേറ്റ് വളപ്പിനുള്ളിലെ റോഡ് കടലാസ് കൊണ്ട് നിർമ്മിച്ച മാല കൊണ്ട് അലങ്കരിച്ചിരിക്കുന്നതായി കാണാം. ഈ പേപ്പറുകൾ തൻ്റെ ജന്മഗ്രാമമായ കങ്കരിയയിലെ സർപഞ്ചിനെതിരായ അഴിമതി പരാതികളെ പ്രതിനിധീകരിക്കുന്നതായി അദ്ദേഹം അവകാശപ്പെട്ടു.

ജൂലൈയ്ക്ക് ശേഷം സംസ്ഥാനത്ത് ഇത്തരമൊരു സംഭവം നടക്കുന്നത് ആദ്യമാണെന്നും, ഇത് ഈ വർഷത്തെ രണ്ടാമത്തെ സംഭവമാണെന്നും -നീമച്ച് ജില്ലാ കളക്ടർ ഹിമാൻഷു ചന്ദ്ര വ്യക്തമാക്കി. ഇയാളുടെ പരാതിയിൽ അന്വേഷണം പുനരാരംഭിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു സർപഞ്ചിനെതിരെ പ്രജാപത് മുമ്പ് പരാതി നൽകിയിട്ടുണ്ടെന്നും പഞ്ചായത്തും ഗ്രാമവികസന വകുപ്പും അദ്ദേഹത്തിൻ്റെ ആരോപണങ്ങളിൽ അന്വേഷണം നടത്തിയിട്ടുണ്ടെന്നും സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് (എസ്ഡിഎം) മംമ്ത ഖേഡെ ചൂണ്ടിക്കാട്ടി. ജില്ലാ കളക്ടറുടെ നിർദേശപ്രകാരം പുതിയ അന്വേഷണം നടത്തുമെന്നും ഖേഡെ വ്യക്തമാക്കി.

Related Stories
Mark Zuckerberg: ‘ശ്രദ്ധക്കുറവ് കാരണമുണ്ടായ പിഴവ്’; 2024 തിരഞ്ഞെടുപ്പിനെപ്പറ്റിയുള്ള സക്കർബർഗിൻ്റെ പരാമർശത്തിൽ മാപ്പ് പറഞ്ഞ് മെറ്റ
Man Shoots Daughter: മൂന്ന് നാള്‍ കഴിഞ്ഞാല്‍ വിവാഹം; സമ്മതിച്ചെങ്കിലും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; പോലീസിനു മുന്നില്‍ വച്ച് മകളെ അച്ഛന്‍ വെടിവച്ച് കൊന്നു
Maha Kumbh Mela 2025 : കോളടിച്ചത് പ്രാദേശിക കച്ചവടക്കാര്‍ക്ക്, മഹാകുംഭമേളയിലൂടെ പ്രതീക്ഷിക്കുന്നത് കോടികള്‍
Russian Military: റഷ്യൻ കൂലിപ്പട്ടാളത്തിലെ മുഴുവൻ ഇന്ത്യക്കാരെയും മോചിപ്പിക്കണം; വിദേശകാര്യ മന്ത്രാലയം
Delhi Election 2025: കോണ്‍ഗ്രസിന് പിന്തുണയില്ല; ആം ആദ്മി പാര്‍ട്ടിയെ ചേര്‍ത്തുപിടിച്ച് എന്‍സിപി
Tamil Nadu Students Cleaning Toilets: സ്കൂളിലെ ശുചിമുറി വൃത്തിയാക്കുന്ന വിദ്യാർത്ഥിനികൾ; തമിഴ്നാട്ടിൽ പ്രിൻസിപ്പലിന് സസ്‌പെൻഷൻ
കൂട്ടുകാരിയുടെ വിവാഹം ആഘോഷമാക്കി സാനിയ അയ്യപ്പന്‍
കുടുംബത്തിനൊപ്പം പൊങ്കല്‍ ആഘോഷിച്ച് നയന്‍താര, ചിത്രങ്ങള്‍
ജസ്പ്രീത് ബുംറ ഐസിസിയുടെ ഡിസംബറിലെ താരം
ഈ കാണുന്നതൊന്നുമല്ല, ഓറഞ്ചിൻ്റെ ഗുണങ്ങൾ വേറെ ലവലാണ്