Viral video : പരാതികൾ മാലയാക്കി അണിഞ്ഞ് കളക്ട്രേറ്റിലേക്ക് ഇഴഞ്ഞു പ്രതിഷേധം; വൈറലായി വീഡിയോ
Watch viral video: കഴിഞ്ഞ 6 മുതൽ 7 വർഷമായി അദ്ദേഹം ഉയർത്തിക്കാട്ടുന്ന പരാതികൾ പരിഹരിക്കുന്നതിൽ അധികാരികൾ പരാജയപ്പെട്ടതിനെ തുടർന്നാണ് ഈ നടപടി.
ഭോപ്പാൽ: സമരമുറകൾ പലതും നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ നൽകിയ പരാതികൾ മുഴുവൻ കഴുത്തിൽ മാലയാക്കി അണിഞ്ഞ് റോഡിൽ ഇഴഞ്ഞാലോ? ഇത്തരം വ്യത്യസ്തമായ സമരമുര അരങ്ങേറിയത് മധ്യപ്രദേശിലെ നീമച്ചിലെ ജില്ലാ കളക്ടറുടെ ഓഫീസിനു മുന്നിലാണ്. അഴിമതി ആരോപിച്ച് ഒരു ഗ്രാമ സർപഞ്ചിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഒരാൾ, കഴുത്തിൽ കടലാസ് മാല ധരിച്ച്, കളക്ട്രേറ്റിലേക്ക്ലേക്ക് ഇഴഞ്ഞു നീങ്ങിയതാണ് വൈറലായത്.
കഴിഞ്ഞ 6 മുതൽ 7 വർഷമായി അദ്ദേഹം ഉയർത്തിക്കാട്ടുന്ന പരാതികൾ പരിഹരിക്കുന്നതിൽ അധികാരികൾ പരാജയപ്പെട്ടതിനെ തുടർന്നാണ് ഈ നടപടി. മുകേഷ് പ്രജാപത് എന്നയാളാണ് ഈ ഒറ്റയാൾ സമരത്തിനു പിന്നിൽ. സമരം വൈറലായതോടെ തുടർന്ന് സോഷ്യൽ മീഡിയ വീഡിയോ ഏറ്റെടുത്തു.
ALSO READ – ബലാത്സംഗത്തിന് തൂക്കുകയർ; പുതു ചരിത്രം കുറിച്ച് ‘അപരാജിത ബില്‍’ പാസാക്കി ബംഗാൾ നിയമസഭ
വീഡിയോയിൽ പ്രജാപത് ജില്ലാ കളക്ടറേറ്റ് വളപ്പിനുള്ളിലെ റോഡ് കടലാസ് കൊണ്ട് നിർമ്മിച്ച മാല കൊണ്ട് അലങ്കരിച്ചിരിക്കുന്നതായി കാണാം. ഈ പേപ്പറുകൾ തൻ്റെ ജന്മഗ്രാമമായ കങ്കരിയയിലെ സർപഞ്ചിനെതിരായ അഴിമതി പരാതികളെ പ്രതിനിധീകരിക്കുന്നതായി അദ്ദേഹം അവകാശപ്പെട്ടു.
नीमच में जनसुनवाई में रेंगते हुए पहुंचने वाला ये शख्स अपने साथ शिकायतों और सुबूतों के कागजों के ढेर को घसीटता हुआ @DrMohanYadav51 सरकार की लाचारी दर्शा रहा है।
इनका नाम मुकेश प्रजापति है जो न्याय की गुहार लगाने कलेक्टर कार्यालय पहुँचे है। pic.twitter.com/6Tmzpug5c9
— MP Congress (@INCMP) September 3, 2024
ജൂലൈയ്ക്ക് ശേഷം സംസ്ഥാനത്ത് ഇത്തരമൊരു സംഭവം നടക്കുന്നത് ആദ്യമാണെന്നും, ഇത് ഈ വർഷത്തെ രണ്ടാമത്തെ സംഭവമാണെന്നും -നീമച്ച് ജില്ലാ കളക്ടർ ഹിമാൻഷു ചന്ദ്ര വ്യക്തമാക്കി. ഇയാളുടെ പരാതിയിൽ അന്വേഷണം പുനരാരംഭിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു സർപഞ്ചിനെതിരെ പ്രജാപത് മുമ്പ് പരാതി നൽകിയിട്ടുണ്ടെന്നും പഞ്ചായത്തും ഗ്രാമവികസന വകുപ്പും അദ്ദേഹത്തിൻ്റെ ആരോപണങ്ങളിൽ അന്വേഷണം നടത്തിയിട്ടുണ്ടെന്നും സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് (എസ്ഡിഎം) മംമ്ത ഖേഡെ ചൂണ്ടിക്കാട്ടി. ജില്ലാ കളക്ടറുടെ നിർദേശപ്രകാരം പുതിയ അന്വേഷണം നടത്തുമെന്നും ഖേഡെ വ്യക്തമാക്കി.