5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Viral Video : ഇത് കുട്ടികളിയോ? കുട്ടി കളിക്കുന്നത് എന്തിൻ്റെ ഒപ്പമെന്ന് കണ്ടോ?

വീട്ടിൽ കസേരിയിൽ ഇരിക്കുന്ന കുട്ടിയുടെ കൈകളിലൂടെ പാമ്പ് ഇങ്ങനെ ഇഴിഞ്ഞു പോകുന്നത് വീഡിയോയിൽ കാണാം

Viral Video : ഇത് കുട്ടികളിയോ? കുട്ടി കളിക്കുന്നത് എന്തിൻ്റെ ഒപ്പമെന്ന് കണ്ടോ?
Representational Image Image Credit source: Screen Grab
jenish-thomas
Jenish Thomas | Published: 20 Mar 2025 00:02 AM

പാമ്പെന്ന് പറഞ്ഞാൽ പിന്നെ ആ ഭാഗത്തേക്ക് നോക്കാത്തവരാണ് ധൈര്യശാലികളായ നമ്മൾ പലരും. അങ്ങനെയുള്ള പാമ്പിനെ ഒരു കുട്ടിയുടെ കൈയ്യിൽ കിട്ടിയാൽ എന്താകും സ്ഥിതി. അങ്ങനെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

വീട്ടിൽ കസേരിയിൽ ഇരിക്കുന്ന കുട്ടിയുടെ കൈകളിലൂടെ പാമ്പ് ഇങ്ങനെ ഇഴിഞ്ഞു പോകുന്നു. ഒട്ടും ഭയമില്ലാതെ ആ കുഞ്ഞ് പാമ്പിന് കൈകൊണ്ട് പിടിച്ചെടുക്കാനും ശ്രമിക്കുന്നത്. അവസാനം പാമ്പ് ഇഴഞ്ഞ് അങ്ങ് പോകുകയും ചെയ്തു.

വിവേക് ​​കുമാർ എന്നയാളാണ് ഈ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. അതേസമയം ഈവ വീഡിയോയ്ക്കെതിരെ നിരവധി വിമർശനം കമൻ്റ് ബോക്സിൽ മിക്കവരും പങ്കുവെക്കുന്നത്. പാമ്പിന്റെ അപകടത്തെക്കുറിച്ച് അറിയാതെ ആ കൊച്ചുകുട്ടി അതിനൊപ്പം കളിക്കാൻ വിടുന്നതിനെതിരെയാണ് പലരും അഭിപ്രായപ്പെടുന്നത്. കുട്ടിക്ക് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ എന്താകും സ്ഥിതിയെന്നാണ് നെറ്റിസൺസ് ചോദിക്കുന്നത്.

വീഡിയോ കാണാം:

 

 

View this post on Instagram

 

A post shared by TV9 MALAYALAM (@tv9malayalam)