5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Viral Video: സർവീസിൽ അതൃപ്തി; ഇലക്ട്രിക്ക് സ്കൂട്ടർ ഷോറൂമിന് തീയിട്ട് യുവാവ്

Unsatisfied Customer Sets Fire to Ola Showroom: മോശം സർവീസിനെ തുടർന്ന് ക്ഷുഭിതനായ യുവാവ് കർണാടകയിലെ കലബുറഗിയിലുള്ള ഒല ഷോറൂമിന് തീവെച്ചു. എട്ട് ലക്ഷത്തോളം രൂപയുടെ നാശനഷ്ടം ഉണ്ടായതായി റിപ്പോർട്ട്.

Viral Video: സർവീസിൽ അതൃപ്തി; ഇലക്ട്രിക്ക് സ്കൂട്ടർ ഷോറൂമിന് തീയിട്ട് യുവാവ്
കർണാടകയിൽ യുവാവ് തീയിട്ട ഒല ഷോറൂം (Screengrab Image)
nandha-das
Nandha Das | Published: 12 Sep 2024 13:13 PM

ബെംഗളൂരു: സർവീസിൽ അതൃപ്തനായ യുവാവ് ഇലക്ട്രിക്ക് സ്കൂട്ടർ ഷോറൂമിന് തീയിട്ടു. കർണാടകയിലെ കലബുറഗിയിലുള്ള ഒല ഷോറൂമിനാണ് തീവെച്ചത്. സംഭവത്തിൽ 26-കാരനായ മുഹമ്മദ് നദീമിനെ പോലീസ് അറസ്റ്റ് ചെയ്തു. പുതുതായി വാങ്ങിയ സ്കൂട്ടർ നന്നാക്കി നൽകിയില്ലെന്ന് ആരോപിച്ചാണ് നദീം സെപ്റ്റംബർ 10-ന് ഷോറൂമിന് തീവെച്ചത്.

ഓഗസ്റ്റ് 26-നാണ് മുഹമ്മദ് നദീം കർണാടകയിലെ കലബുറഗിയിലുള്ള ഒല ഷോറൂമിൽ നിന്നും ഇലക്ട്രിക്ക് സ്കൂട്ടർ വാങ്ങിയത്. എന്നാൽ വാങ്ങിയത് മുതൽ സ്കൂട്ടറിന് പതിവായി പ്രശ്നങ്ങളുണ്ടായിരുന്നു. ഇതേ തുടർന്ന്, നദീം പല തവണ ഷോറൂം സന്ദർശിച്ചെങ്കിലും പ്രശ്നത്തിന് പരിഹാരം ഉണ്ടായില്ല. ഇതിൽ ക്ഷുഭിതനായാണ് യുവാവ് ഷോറൂം പെട്രോൾ ഒഴിച്ച് കത്തിച്ചത്.

 

 

ഷോറൂമിൽ തീ പിടിക്കാനുള്ള കാരണം ഷോർട്ട് സർക്യൂട്ട് ആണെന്നാണ് ആദ്യം കരുതിയിരുന്നത്. പിന്നീട് സംശയം തോന്നി പ്രതിയെ ചോദ്യം ചെയ്തപ്പോഴാണ് ബോധപൂർവം തീ വെച്ചതാണെന്ന് കണ്ടെത്തിയത്. സംഭവത്തിൽ ആറോളം സ്കൂട്ടറുകൾ കത്തി നശിച്ചു. എട്ട് ലക്ഷത്തോളം രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്. ഷോറൂം അടച്ചിട്ടിരുന്നതിനാൽ ആളപായം ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അഗ്നിരക്ഷാസേന ഉടൻ സ്ഥലത്തെത്തി തീയണച്ചു.