viral video: എസി തലയിൽ വീണ് 18-കാരൻ മരിച്ചു; സുഹൃത്തിനു പരിക്ക് ; വൈറലായി ക്യാമറാ ദൃശ്യങ്ങൾ
Watch video : സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് വിവരം എല്ലാവരും അറിയുന്നത്.
ന്യൂഡൽഹി: എയർ കണ്ടീഷണർ തലയിൽ വീണ് 18 -കാരന് ദാരുണമായ മരണം. സംഭവത്തിൽ കൂടെ ഉണ്ടായിരുന്ന സുഹൃത്തിന് പരിക്കേറ്റു. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന പ്രൻഷുവിന് മൊഴി നൽകാൻ നിലവിലെ ആരോഗ്യസ്ഥിതിയിൽ കഴിയില്ലെന്നു പോലീസ് വ്യക്തമാക്കി. മരിച്ച ജിതേഷ് സ്കൂട്ടറിൽ ഇരുന്ന് പ്രൻഷുവിനോട് സംസാരിക്കുകയായിരുന്നു. പെട്ടെന്നാണ് തലയിലേക്ക് എഡി വീഴുന്നത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് വിവരം എല്ലാവരും അറിയുന്നത്.
#Delhi l 19 year old boy dies after an AC unit falls on him from 3rd floor of a building In Karol Bagh.
CCTV footage of the tragic incident surfaces online. #viralvideo pic.twitter.com/znWp1yNwOV
— Neetu Khandelwal (@T_Investor_) August 18, 2024
ശനിയാഴ്‌ച, വൈകുന്നേരം 7 മണിയോടെ എസി വീണതുമായി ബന്ധപ്പെട്ട വിവരം ദേശ് ബന്ധു റോഡ് പോലീസ് സ്റ്റേഷനിൽ ലഭിച്ചു. കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്ന് രണ്ട് ആൺകുട്ടികളുടെ മേൽ എസി വീണു എന്ന വിവരമാണ് ലഭിച്ചത് എന്ന് ”ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു, എന്നാൽ അവിടെ എത്തിയപ്പോഴേക്കും ജിതേഷ് മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. പ്രൻസുവിന്റെ ചികിത്സ തുടരുകയാണ് എന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
ഭാരതീയ ന്യായ സൻഹിതയിലെ സെക്ഷൻ 125 (എ) (മറ്റുള്ളവരുടെ ജീവനോ വ്യക്തിഗത സുരക്ഷയോ അപകടപ്പെടുത്തുന്ന പ്രവൃത്തി), 106 (അശ്രദ്ധമൂലമുള്ള മരണം) എന്നിവ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ഫോറൻസിക് സംഘം സംഭവസ്ഥലം പരിശോധിച്ചിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടക്കുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.