Tirupati Doctor Attack : ജൂനിയർ ഡോക്ടർക്ക് നേരെ രോഗിയുടെ ആക്രമണം; സുരക്ഷ ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം

Tirupati Doctor Attack : ആന്ധ്രപ്രദേശിൽ ഡോക്ടർക്ക് നേരെ രോഗിയുടെ ആക്രമണം. ശ്രീ വെങ്കിടേശ്വര മെഡിക്കൽ ഇൻസ്റ്റിറ്റിയൂസിലാണ്‌ (SVIMS) രോഗി ഡോക്ടറെ ആക്രമിച്ചത്. ആക്രമണത്തെ തുടർന്ന് സുരക്ഷ ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് തിരുപ്പതിയിലെ ശ്രീ പദ്മാവതി മെഡിക്കൽ കോളേജിലെ ഡോക്ടർമാരും വിദ്യാർത്ഥികളും പ്രതിഷേധവുമായി രംഗത്തെത്തി. തിരുപ്പതി സന്ദർശനത്തിനെത്തിയ ബോബിലി സ്വദേശി ബംഗർരാജുവാണ് ഇന്റേൺ ഡോക്ടറെ ആക്രമിച്ചത്.

Tirupati Doctor Attack : ജൂനിയർ ഡോക്ടർക്ക് നേരെ രോഗിയുടെ ആക്രമണം; സുരക്ഷ ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം

A screen grab of the video where a man can be seen approaching the female intern from behind and attacking her in the casualty ward of SVIMS in Tirupati

Updated On: 

26 Aug 2024 14:19 PM

തിരുപ്പതി: ആന്ധ്രപ്രദേശിൽ ഡോക്ടർക്ക് നേരെ രോഗിയുടെ ആക്രമണം. ശ്രീ വെങ്കിടേശ്വര മെഡിക്കൽ ഇൻസ്റ്റിറ്റിയൂസിലാണ്‌
(SVIMS) രോഗി ഡോക്ടറെ ആക്രമിച്ചത്. ആക്രമണത്തെ തുടർന്ന് സുരക്ഷ ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് തിരുപ്പതിയിലെ ശ്രീ പദ്മാവതി മെഡിക്കൽ കോളേജിലെ ഡോക്ടർമാരും വിദ്യാർത്ഥികളും പ്രതിഷേധവുമായി രംഗത്തെത്തി. ശനിയാഴ്ചയാണ് സംഭവം. അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടിയെത്തിയ രോഗി ഹൗസ് സർജനെ തല കട്ടിലിൽ ഇടിപ്പിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.

തിരുപ്പതി സന്ദർശനത്തിനെത്തിയ ബോബിലി സ്വദേശി ബംഗർരാജുവാണ് ഇന്റേൺ ഡോക്ടറെ ആക്രമിച്ചത്. അപസ്മാരം കാരണമാണ് ഇയാളെ ശ്രീ വെങ്കിടേശ്വര മെഡിക്കൽ ഇൻസ്റ്റിറ്റിയൂസിൽ പ്രവേശിപ്പിച്ചത്. ഇൻട്രാവണസ് ഫ്‌ളൂയിഡ് നൽകുന്നതിനിടെയാണ് രോഗി ഡോക്ടറെ ആക്രമിച്ചത്. ആക്രമണത്തിൽ വനിതാ ഡോക്ടർക്ക് സാരമായി പരിക്കേറ്റു. സംഭവത്തിൽ SVIMS ഡയറക്ടർക്കും വൈസ് ചാൻസലർക്കും ഡോക്ടർ പരാതി നൽകി.

‘അത്യാഹിത വിഭാഗത്തിലെ ചികിത്സക്കിടെ രോഗിയുടെ ആക്രമണത്തിന് താൻ ഇരയായെന്നും മരുന്ന് നൽകുന്നതിനിടെ രോഗി തലകട്ടിലിൽ ഇടിപ്പിച്ച് പരിക്കേൽപ്പിച്ചെന്നും ആക്രമണത്തിനിരയായ ഡോക്ടർ പറഞ്ഞു. സ്വയം പ്രതിരോധിക്കാനോ രോഗിയെ പിടിച്ച് മാറ്റാനോ തനിക്ക് സാധിച്ചില്ല. സുരക്ഷ ഉദ്യോഗസ്ഥരില്ലാത്തതിനാലാണ് രോഗിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. രോഗി മൂർച്ചയുള്ള ആയുധം ഉപയോഗിച്ചിരുന്നെങ്കിൽ ജീവൻ അപകടത്തിലാകുമായിരുന്നെന്നും ഡോക്ടറുടെ പരാതിയിൽ പറയുന്നു. ജോലി സ്ഥലത്ത് സുരക്ഷ ഉറപ്പ് വരുത്തണമെന്നും ഉചിതമായ നടപടികൾ സ്വീകരണമെന്നും’ അവർ അഭ്യർത്ഥിച്ചു. ആശുപത്രിയിൽ ജോലി ചെയ്യുന്ന ഡോക്ടർമാർക്കും ജീവനക്കാർക്കും സുരക്ഷ ഉറപ്പുവരുത്തുമെന്ന് SVIMS ഡയറക്ടർ ഡോ.ആർ.വി.കുമാർ അറിയിച്ചു.

 

കൊൽക്കത്തയിലെ ആർജികർ ആശുപത്രിയിൽ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിനെ തുടർന്ന് രാജ്യത്ത് ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ വലിയ പ്രതിഷേധമാണ് അരങ്ങേറുന്നത്. പ്രതി സഞ്ജയ് റോയ്‌യെ സിബിഐ നുണ പരിശോധനയ്ക്ക് വിധേയനാക്കി. 31-കാരിയായ ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പ്രതി കുറ്റസമ്മതം നടത്തി. ഡോക്ടർ കൊല്ലപ്പെട്ട രാത്രിയിൽ പ്രതി മറ്റൊരു പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയതായും റിപ്പോർട്ടുകളുണ്ട്. ബംഗാൾ പൊലീസിന് ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.

ഓഗസ്റ്റ് 10-നാണ് പ്രതി സഞ്ജയ് റോയിയെ അറസ്റ്റ് ചെയതത്. ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയ സെമിനാർ ഹാളിന്റെ സമീപത്ത് നിന്ന് കണ്ടെത്തിയ ബ്ലൂടൂത്ത് ഉപകരണമാണ് ഇയാളെ പിടികൂടുന്നതിൽ നിർണായകമായത്. സെമിനാർ ഹാൾ സ്ഥിതി ചെയ്യുന്ന ആശുപത്രിയുടെ മൂന്നാം നിലയിൽ ഇയാൾ നിൽക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിരുന്നു. കൊൽക്കത്ത പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരുമായി അടുപ്പമുള്ള വ്യക്തിയാണ് സഞ്ജയ് റോയ്. കൊലപാതക ശ്രമം മറച്ചുവയ്ക്കാൻ ഇയാൾ പൊലീസിന്റെ സഹായം തേടിയതായി സിബിഐ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഓഗസ്റ്റ് 13നാണ് അന്വേഷണം സിബിഐയ്ക്ക് കൈമാറി കൊണ്ടുള്ള ഉത്തരവ് കൊൽക്കത്ത ഹൈക്കോടതി പുറത്തിറക്കിയത്.

Related Stories
Man Shoots Daughter: മൂന്ന് നാള്‍ കഴിഞ്ഞാല്‍ വിവാഹം; സമ്മതിച്ചെങ്കിലും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; പോലീസിനു മുന്നില്‍ വച്ച് മകളെ അച്ഛന്‍ വെടിവച്ച് കൊന്നു
Maha Kumbh Mela 2025 : കോളടിച്ചത് പ്രാദേശിക കച്ചവടക്കാര്‍ക്ക്, മഹാകുംഭമേളയിലൂടെ പ്രതീക്ഷിക്കുന്നത് കോടികള്‍
Russian Military: റഷ്യൻ കൂലിപ്പട്ടാളത്തിലെ മുഴുവൻ ഇന്ത്യക്കാരെയും മോചിപ്പിക്കണം; വിദേശകാര്യ മന്ത്രാലയം
Delhi Election 2025: കോണ്‍ഗ്രസിന് പിന്തുണയില്ല; ആം ആദ്മി പാര്‍ട്ടിയെ ചേര്‍ത്തുപിടിച്ച് എന്‍സിപി
Tamil Nadu Students Cleaning Toilets: സ്കൂളിലെ ശുചിമുറി വൃത്തിയാക്കുന്ന വിദ്യാർത്ഥിനികൾ; തമിഴ്നാട്ടിൽ പ്രിൻസിപ്പലിന് സസ്‌പെൻഷൻ
L&T SN Subrahmanyan Controversy : ‘അദ്ദേഹമൊരു തങ്കപ്പെട്ട മനുഷ്യൻ; ഉദ്ദേശിച്ചത് അതല്ല’; ചെയർമാനെ പ്രതിരോധിച്ച് എൽആൻഡ്ടി എച്ച്ആർ ഹെഡ്
കൂട്ടുകാരിയുടെ വിവാഹം ആഘോഷമാക്കി സാനിയ അയ്യപ്പന്‍
കുടുംബത്തിനൊപ്പം പൊങ്കല്‍ ആഘോഷിച്ച് നയന്‍താര, ചിത്രങ്ങള്‍
ജസ്പ്രീത് ബുംറ ഐസിസിയുടെ ഡിസംബറിലെ താരം
ഈ കാണുന്നതൊന്നുമല്ല, ഓറഞ്ചിൻ്റെ ഗുണങ്ങൾ വേറെ ലവലാണ്