5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Viral Video : തുപ്പൽ കൊണ്ട് ഒരു ഫേഷ്യൽ! സ്വയം വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ ഇട്ട് ബാർബർ

Uttar Pradesh Barber Spitting Facial Massage Video : ഉത്തർ പ്രദേശിലെ കനൗജ് സ്വദേശിയാണ് ഈ ബാർബർ എന്നാണ് യു.പി പോലീസ് നൽകുന്ന വിവരം. സംഭവത്തിൽ ബാർബർക്കെതിരെ പോലീസ് കേസെടുത്തൂ.

Viral Video : തുപ്പൽ കൊണ്ട് ഒരു ഫേഷ്യൽ! സ്വയം വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ ഇട്ട് ബാർബർ
(Image Courtesy : Screen Grab)
jenish-thomas
Jenish Thomas | Published: 07 Aug 2024 20:40 PM

ലഖ്നൗ : തുപ്പുക എന്ന പറയുന്നത് ഒരു മനുഷ്യനെ അധിക്ഷേപിക്കുന്നതിന് തുല്യമാണ്. അത്തരത്തിൽ അധിക്ഷേപിക്കുന്നതും ഞെട്ടിപ്പിക്കുന്നതുമായ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഒരു ബാർബർ തൻ്റെ തുപ്പലുകൊണ്ട് മസാജ് (Spit Massaging Video) ചെയ്യുന്ന വീഡിയോ, അതും സ്വയം ചിത്രീകരിച്ച് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തു. സംഭവം വൈറലായതോടെ പോലീസ് അന്വേഷണവും ആരംഭിച്ചു.

ഉത്തർ പ്രദേശിലെ കനൗജിൽ ഛിബ്രമാവിൽ പ്രവർത്തിക്കുന്ന സലൂണിലെ ബാർബറാണ് അർപ്പുള്ളവാക്കുന്ന ഈ വീഡിയോ സ്വയം ചിത്രീകരിച്ചിരിക്കുന്നത്. തൻ്റെ കടയിൽ എത്തിയ കസ്റ്റമർക്ക് തുപ്പൽ ചേർത്ത് ഫേഷ്യൽ മസാജ് ചെയ്ത് നൽകുകയായിരുന്നു ബാർബർ. സംഭവത്തിൽ കനൗജ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ALSO READ : Viral News : ‘കല്യാണമായില്ലേ’ ചോദ്യം സ്ഥിരമായി; അയൽക്കാരനെ യുവാവ് വീട്ടിൽ കയറി അടിച്ചുകൊന്നു

വീഡിയോ കാണാം


രണ്ടാഴ്ചയ്ക്ക് മുമ്പ് ചിത്രീകരിച്ച വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നതെന്ന് കനൗജ് പോലീസ് അറിയിച്ചു. വീഡിയോയിൽ കാണുന്ന ബാർബർ നിലവിൽ ഒളിവിൽ ആണെന്നും പോലീസ് അറിയിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ താലഗ്രാമം എസ്ഐയോട് കനൗജ് എസ്.പി നിർദേശം നൽകി.

ഈ വീഡിയോയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ വലിയ വിമർശനമാണ് ഉയരുന്നത്. ഇത് തുപ്പൽ ജിഹാദാണെന്നാണ് സോഷ്യൽ മീഡിയയിൽ നിരവധി പേർ വിമർശനം ഉയരുന്നത്.