5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ ഗേറ്റ് മറിഞ്ഞ് വീണു; നാല് വയസുകാരിക്ക് ദാരുണാന്ത്യം- Video

Pune Girl Death Video After Gate Falls On Her : മറ്റ് കുട്ടികൾക്കൊപ്പം കളിക്കുന്നിതിനിടെയാണ് അപകടം സംഭവിക്കുന്നത്. ഒരു കുട്ടി ഗേറ്റ് വലിച്ച് അടയ്ക്കുന്നതിനിടെയാണ് അത് കുട്ടിയുടെ മുകളിലേക്ക് വന്ന് വീഴുന്നത്.

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ ഗേറ്റ് മറിഞ്ഞ് വീണു; നാല് വയസുകാരിക്ക് ദാരുണാന്ത്യം- Video
4 വയസുകാരിയുടെ ശരീരത്തിലേക്ക് ഗേറ്റ് വീഴുന്നു (Image Courtesy : Screen Grab Video)
jenish-thomas
Jenish Thomas | Updated On: 02 Aug 2024 16:27 PM

വീടിൻ്റെ മുന്നവശത്തെ ഇരുമ്പുകൊണ്ടുള്ള വലിയ ഗേറ്റ് വീണ് മഹാരാഷ്ട്രയിലെ പൂനെയിൽ നാല് വയസുകാരിക്ക് ദാരുണാന്ത്യം (Pune 4 Year Old Girl Death). മറ്റ് കുട്ടികൾക്കൊപ്പം വീടിൻ്റെ മുൻവശത്ത് കളിക്കുന്നതിനിടെയാണ് നിർഭാഗ്യ സംഭവം നടക്കുന്നത്. ഈ കഴിഞ്ഞ ജൂലൈ 31-ാം തീയതി ബുധനാഴ്ച പൂനെയിലെ ഡിഘിയിലാണ് അപകടം സംഭവിക്കുന്നത്. ഒരു കുട്ടി ഗേറ്റ് വലിച്ചിടയ്ക്കുന്ന സമയത്ത് അത് ഘടിപ്പിച്ചിരിക്കുന്ന ഭാഗം വിട്ട് നാല് വയസുകാരിയുടെ ദേഹത്ത് വന്ന് പതിക്കുന്നത്.

രണ്ട് പെൺകുട്ടികളും രണ്ട് ആൺകുട്ടികളും ചേർന്ന് വീടിൻ്റെ മുന്നവശത്തെ റോഡിൽ നിന്നും കളിക്കുമ്പോഴാണ് അപകടം സംഭവിക്കുന്നത്. ആൺകുട്ടികൾ രണ്ട് പേരും അകത്തേക്ക് പ്രവേശിച്ചപ്പോൾ ഗേറ്റ് അഞ്ഞടയ്ക്കുകയായിരുന്നു. ഈ സമയം മറ്റ് രണ്ട് പെൺകുട്ടികൾ ഗേറ്റിന് സമീപം വരികയും ഗേറ്റ് അവരുടെ മുകളിലേക്ക് വീഴുകയായിരുന്നു. കൂട്ടത്തിൽ ആൽപം പ്രായമുണ്ടായിരുന്ന ഒഴിമാറിയെങ്കിലും ഗേറ്റ് വന്ന് പതിച്ചത് നാല് വയസുകാരിയുടെ തലയിലേക്കായിരുന്നു. കുട്ടിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതായി സിസിടിവി ദൃശ്യങ്ങളിൽ നിന്നും തന്നെ മനസ്സിലാക്കാൻ സാധിക്കും.

ALSO READ : Viral Video: വെള്ളം കോരിയൊഴിച്ചും കൂകിവിളിച്ചും വഴിതടയൽ; ലഖ്നൗവിൽ യുവതിക്കും യുവാവിനും നേരെ ആക്രമണം, വീഡിയോ

വീഡിയോ ദൃശ്യം (മുന്നറിയിപ്പ് : ദാരുണമായ ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്)

ഗിരിജ ഷിണ്ഡെയെന്നാണ് മരിച്ച കുട്ടിയുടെ പേര്. കൃത്യമായി ഗേറ്റ് ഘടിപ്പിക്കാതിരുന്നതാണ് അപകടത്തിന് കാരണമെന്നാണ് അയൽവാസികൾ ആരോപിക്കുന്നത്.