Viral Video : സത്യപ്രതിജ്ഞ ചടങ്ങിൽ ക്ഷണിക്കപ്പെടാത്ത ഒരു അതിഥി എത്തി; പക്ഷെ അത് ആരാണെന്ന് ഇതുവരെ കണ്ടെത്താനായില്ല
PM Modi Oath Mysterious Animal Viral Video : ബിജെപി എംപി ദുർഗ്ഗദാസ് ഉഇകെ സത്യപ്രതിജ്ഞ ചൊല്ലിയതിന് ശേഷമാണ് രാഷ്ട്രപതി ഭവൻ്റെ പ്രധാന കവാടത്തിന് സമീപം ക്ഷണിക്കപ്പെടുത്ത അതിഥിയെ കാണുന്നത്. എന്നാൽ ആ അതിഥി ആരാണെന്ന് ഇതുവരെ ആർക്കും ഉറപ്പിക്കാൻ സാധിച്ചിട്ടില്ല
കഴിഞ്ഞ ദിവസമാണ് മൂന്നാം എൻഡിഎ സർക്കാരിൻ്റെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള 71 അംഗ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത അധികാരമേറ്റത്. രാഷ്ട്രപതി ഭവനിൽ വെച്ച് നടന്ന ക്ഷണിക്കപ്പെട്ട വലിയ സംഖ്യ വരുന്ന നേതാക്കളെയും പാർട്ടി പ്രവർത്തകരെയും സാക്ഷി നിർത്തിയാണ് സത്യപ്രതിജ്ഞ ചടങ്ങ് സംഘടിപ്പിച്ചത്. കനത്ത സുരക്ഷയിൽ ഒരുക്കിയ ചടങ്ങിലേക്ക് പ്രത്യേകം ക്ഷണം ലഭിച്ചവർക്ക് മാത്രമെ പ്രവേശനമുള്ള. എന്നാൽ ഈ ചടങ്ങിൽ ക്ഷണിക്കപ്പെടാത്ത ഒരു അതിഥി പങ്കെടുത്തിരുന്നു. ആ അതിഥിയെ ചൊല്ലിയുള്ള ചർച്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പുരോഗമിക്കുന്നത്.
മധ്യപ്രദേശിൽ നിന്നുള്ള ബിജെപി എംപി ദുർഗ്ഗദാസ് ഉഇകെ സത്യപ്രതിജ്ഞ ചെയ്യുന്ന വേളയിലാണ് ഈ അതിഥി രാഷ്ട്രപതി ഭവൻ്റെ പ്രധാന കാവടത്തിൻ്റെ അരികിലേക്കെത്തുന്നത്. പക്ഷെ ആരാണ് ആ അതിഥിയെന്ന് ഇതുവരെ ആർക്കും കണ്ടെത്താൻ സാധിച്ചില്ല. എല്ലാ സുരക്ഷയും ഭേദിച്ച് ക്ഷണിക്കപ്പെടാത്ത അതിഥി ആ സമയം അവിടെ നടന്നുകൊണ്ടിരിക്കുന്ന ചടങ്ങിന് ഒരു ബുദ്ധിമുട്ടും സൃഷ്ടിക്കാതെ നടന്ന് നീങ്ങുകയായിരുന്നു.ആരാണ് ആ അതിഥി എന്നല്ലേ… വീഡിയോ കണ്ട് നോക്കൂ:
When Shri “Durga” Das Uikey Ji was taking the oath, seemingly, a Leopard showed his presence, walking in the background at Rastrapati Bhavan.
As far as omens go, it can’t get better than that 🙂 ….
India is definitely not for beginners 😀
Watch Video.. pic.twitter.com/WrB5jVdq6f
— Dr. Vidhu Shekhar (@profvidhu) June 10, 2024
ദുർഗ്ഗദാസ് സത്യവാചകം ചൊല്ലിയതിന് ശേഷം രേഖകൾ ഒപ്പിടുന്ന നേരത്താണ് അജ്ഞാത മൃഗം നടന്ന് നീങ്ങുന്നതായി കാണാൻ സാധിക്കുന്നത്. രാഷ്ട്രപതി ഭവൻ്റെ പ്രധാന കവാടത്തിന് മുന്നിലായി നാല് കാലുകൾ ഉള്ള ആ ജീവി നടന്ന് നീങ്ങുന്നത് വീഡിയോയിൽ കാണാൻ സാധിക്കുന്നതാണ്. ഈ അതിഥിയെ കുറിച്ച് മൂന്ന് ഭാഷ്യങ്ങളാണ് ഉള്ളത്. ഒന്ന് പൂച്ച, രണ്ട് നായ മൂന്നാമത്തേത് അൽപ്പം കൂടിപ്പോയോ എന്ന സംശയം തോന്നിയേക്കാം, എന്നാലും പറയാം, അത് പുലിയാണ്.
എന്നാൽ നടന്ന പോയ ജീവി എന്താണെന്ന് ഇതുവരെ സ്ഥിരീകരിക്കാൻ സാധിച്ചില്ല. ഇത്രയും വലുപ്പമുള്ളതിനാലാണ് നായയാണ് നടന്ന പോയതെന്നാണ് ചിലരുടെ നിഗമനം. എന്നാൽ ശരീരഘടന വെച്ച് പൂച്ചയാകാനാണ് സാധ്യതയും. വലിപ്പമുള്ള ശരീരമുള്ളത് കൊണ്ടാണ് മറ്റ് ചിലർ അത് പുലിയാണെന്നും സംശയം ഉന്നയിക്കുന്നത്. എന്താണോ, നരേന്ദ്ര മോദിയുടെ മൂന്നാം ഊഴത്തിനായിട്ടുള്ള സത്യപ്രതിജ്ഞ കാണാൻ ഒരു അജ്ഞാത ജീവിയെത്തിയെന്നാണ് സോഷ്യൽ മീഡിയ ചർച്ചകളുടെ ഇതിവൃത്തം.
വൈകിട്ട് 7.15ന് ആരംഭിച്ച സത്യപ്രതിജ്ഞ ഏകദേശം മൂന്ന് മണിക്കൂർ നേരം നീണ്ട് നിന്നു. പ്രധാനമന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ രാജ്നാഥ് സിങ്, അമിത് ഷാ തുടങ്ങി 30 പേരാണ് മൂന്നാം എൻഡിഎ സർക്കാരിൻ്റെ ക്യാബിനെറ്റിലേക്ക് സത്യവാചകം ചൊല്ലി അധികാരമേറ്റത്. മന്ത്രിസഭയിൽ അഞ്ച് പേർ സ്വതന്ത്രചുമതലയുള്ള സഹമന്ത്രിമാരാണ് ബാക്കിയുള്ളവർ സഹമന്ത്രിമാരും. ഇതിൽ മലയാളികളായ നടൻ സുരേഷി ഗോപിയും ബിജെപി നേതാവ് ജോർജ് കുര്യനും ഉൾപ്പെടുന്നു.