Viral Video : ഇത് വന്ദേഭാരതോ അതോ ലോക്കൽ ട്രെയിനോ? തിരക്ക് കണ്ട് ഞെട്ടി സോഷ്യൽ മീഡിയ
Vande Bharat Overcrowded Viral Video : ഇന്ത്യയിലെ ഏറ്റവും പ്രീമിയ ട്രെയിൻ സർവീസായ വന്ദേഭാരതിൻ്റെ എക്സിക്യൂട്ടീവ് കോച്ചിലാണ് ഇത്രയധികം തിരക്ക് കാണാൻ ഇടയായത്. വീഡിയോ കണ്ട് നിരവധി പേരാണ് ഇന്ത്യൻ റെയിൽവെക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.

Vande Bharat Express Train Crowd (Screen Grab Viral Video)
ഇന്ത്യൻ റെയിൽവെ വിപ്ലവം സൃഷ്ടിച്ചുകൊണ്ട് അവതരിപ്പിച്ച പ്രീമിയം ട്രെയിൻ സർവീസാണ് വന്ദേഭാരത്. എസി കോച്ചുകൾ മാത്രമുള്ള സെമി-ഹൈ സ്പീഡ് ട്രെയിൻ സർവീസ് വളരെ വേഗത്തിലാണ് ഇന്ത്യൻ ജനതയ്ക്കിടിയിൽ ജനപ്രീതി നേടിയെടുത്തത്. വിമാനത്തിന് സമാനമായി പ്രീമിയം സർവീാണ് പ്രധാനമായും വന്ദേഭാരതിൽ യാത്ര ചെയ്യാൻ എല്ലാവരെയും പ്രേരിപ്പിക്കുന്നത്. കൂടാതെ നിശ്ചിത സീറ്റുകളിലേക്കുള്ള യാത്രികരെയും മാത്രം ഉള്ളപ്പെടുത്തികൊണ്ട് സർവീസ് നടത്തുന്നതും വന്ദേഭാരതിലേക്ക് കൂടുതൽ പേരെ ആകർഷിക്കുന്നുണ്ട്.
എന്നാൽ ഇതിനെല്ലാം വിപരീതമായി വന്ദേഭാരത് സർവീസ് നടത്തിയാൽ എന്താകും സ്ഥിതി. അങ്ങനെ ഒരു അവസ്ഥ വന്നെത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ലഖ്നൗ ജങ്ഷനിൽ നിന്നും ഉത്തരാഖണ്ഡിലെ ഡെഹ്റാഡൂണിലേക്കുള്ള വന്ദേഭാരത് എക്സപ്രസിൽ ലോക്കൽ ട്രെയിന് സമാനമായ തിരക്ക് അനുഭവപ്പെട്ടു. നിശ്ചിത സീറ്റുകളിലെ യാത്രക്കാർക്ക് പുറമെ മറ്റ് ചിലർ നിന്നുകൊണ്ട് യാത്രചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ എത്തുകയും ചെയ്തു.
മറ്റ് ട്രെയിൻ സർവീസുകൾ പോലെ വന്ദേഭാരതിൻ്റെ സ്ഥിതിയും മാറിയെന്ന് വീഡിയോ പങ്കുവെച്ചുകൊണ്ട് നെറ്റിസൺ അഭിപ്രായപ്പെടുന്നത്. വന്ദഭാരതിനെ ഒരു പ്രീമിയം സർവീസാക്കി നിലനിർത്താൻ ഇന്ത്യൻ റെയൽവെക്ക് സാധിക്കുന്നില്ലയെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
ALSO READ : Vande Bharat Express : തൃശൂരിൽ വന്ദേഭാരതിന് നേരെ കല്ലേറ്; രണ്ട് കോച്ചുകളുടെ ചില്ല് പൊട്ടി; ഒരാൾ പിടിയിൽ
റെയിൽവെ സ്റ്റേഷനിൽ നിർത്തിയിട്ടിരിക്കുന്ന വന്ദേഭാരത് ട്രെയിനുള്ളിൽ നിരവധി പേർ തിക്കും തിരക്കമായി നിൽക്കുന്നതാണ് വൈറലായ ഒരു വീഡിയോ. സമാനമായി ട്രെയിൻ്റെ ഉള്ളിൽ നിന്നും ചിത്രീകരിച്ച വീഡിയോയും സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചിട്ടുണ്ട്. മറ്റ് ട്രെയിൻ സർവീസുകളുടെ ജനറൽ ക്വോട്ടയ്ക്ക് സമാനമായ സ്ഥിതിയാണ് വന്ദേഭാരതിനുള്ള കാണാൻ ഇടയാകുന്നത്. വീഡിയോ കാണാം:
Now Premium Vande Bharat is also facing the same fate as other trains.
We do not need a puppet Railway Minister, we need a new Railways which is at least accountable. pic.twitter.com/1V5NwiavQI
— Gems of Engineering (@gemsofbabus_) June 9, 2024
അടുത്തിടെ മറ്റ് ട്രെയിൻ സർവീസുകളിലെ എസി കോച്ചുകളിൽ ജനറൽ ടിക്കറ്റ് യാത്രക്കാർ കയറി കൂടുന്നത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. 3 ടയർ എസി കോച്ചുകളിൽ അനുഭവപ്പെടുന്ന തിക്കും തിരക്കിൻ്റെയും പല വീഡിയോയകൾ സോഷ്യൽ മീഡിയയിൽ വൈറലായുകയും ചെയ്തിരുന്നു.
ഇന്ത്യൻ റെയിൽവെ പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് അവതരിപ്പിച്ച പ്രീമിയം, സെമി-ഹൈസ്പീഡ് ട്രെയിൻ സർവീസാണ് വന്ദേഭാരത്. 2019ലാണ് വന്ദേഭാരത് സർവീസാരംഭിക്കുന്നത്. ഡൽഹിയിൽ നിന്നും വാരണാസിയിലേക്കായിരുന്നു ആദ്യ സർവീസ്. നിലവിൽ 51 വന്ദേഭാരത് സർവീസുകളാണ് രാജ്യത്തുള്ളത്. ഇനി വന്ദേഭാരതിൻ്റെ ദീർഘദൂര സ്ലീപ്പർ സർവീസുകൾ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ഇന്ത്യൻ റെയിൽവെ