Viral video: നടുറോഡിൽ ബൈക്കിലെ പ്രണയരം​ഗങ്ങൾ; സോഷ്യൽമീഡിയയിൽ തരം​ഗമായ വീഡിയോ കാണാം

Watch a viral video on social media: അമിത വേഗതയിൽ ബൈക്ക് ഓടിക്കുന്നതിനിടെ പെൺകുട്ടി യുവാവിനെ ചുംബിക്കുന്നതും വീഡിയോയിൽ കാണാം.

Viral video: നടുറോഡിൽ ബൈക്കിലെ പ്രണയരം​ഗങ്ങൾ; സോഷ്യൽമീഡിയയിൽ തരം​ഗമായ വീഡിയോ കാണാം

Screengrab of viral video| X-@GagandeepNews

Published: 

16 Sep 2024 12:52 PM

ന്യൂഡൽഹി: നടുറോഡിലെ പ്രണയരം​ഗങ്ങൾ പലപ്പോഴും വൈറലാകാറുണ്ട്. ഇത്തവണ വൈറലായിരിക്കുന്നത് അമിതവേ​ഗത്തിൽ ബൈക്കിൽ പോകുന്നതിനിടെ പ്രണയിച്ച കമിതാക്കളുടെ വീഡിയോ ആണ്. ഡൽഹിയിലെ വികാസ്പുരി മേൽപ്പാലത്തിലാണ് സംഭവം. ബൈക്കിൻ്റെ ഇന്ധന ടാങ്കിൽ ഇരുന്ന യുവതി വണ്ടിയോടിക്കുന്ന യുവാവിനെ പറ്റിച്ചേർക്കുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്.

അമിത വേഗതയിൽ ബൈക്ക് ഓടിക്കുന്നതിനിടെ പെൺകുട്ടി യുവാവിനെ ചുംബിക്കുന്നതും വീഡിയോയിൽ കാണാം. മറ്റൊരു വാഹനത്തിലുണ്ടായിരുന്ന യാത്രക്കാരിലൊരാൾ ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്തതോടയാണ് സംഭവം ശ്രദ്ധിക്കപ്പെടുന്നത്.

ALSO READ – സ്കൂട്ടർ യാത്രക്കാരികളെ ഇടിച്ചുവീഴ്ത്തി ശരീരത്തിലൂടെ കാർ കയറ്റിയിറക്കി; ഒരാൾ മരിച്ചു, പ്രതി പിടിയി

ദമ്പതികളുടെ പെരുമാറ്റത്തെ അപലപിക്കുകയും നടപടിക്കായി അധികാരികളെ ടാഗ് ചെയ്യുകയും ചെയ്തുകൊണ്ടാണ് ഒരു സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കിട്ടിരിക്കുന്നത്. ഇവർ നിയമത്തെ ഭയപ്പെടുകയോ ജീവന് വില കല്പിക്കുകയോ ചെയ്യുന്നില്ല; അവർ പ്രണയത്തിൽ ഭ്രമിച്ചിരിക്കുകയാണ് എന്ന തരത്തിലുള്ള കുറിപ്പും ഇതിനൊപ്പമുണ്ട്.

ഏതാനും മാസങ്ങൾക്ക് മുമ്പ് സമാനമായ സംഭവം സോഷ്യൽ മീഡിയയിൽ തരം​ഗമായിരുന്നു. ഛത്തീസ്ഗഡിലെ ജഷ്പൂരിൽ നടന്ന ആ സംഭവത്തിൽ അപകടകരമായ പ്രണയരം​ഗങ്ങൾ ഉണ്ടായിരുന്നു. ഇതിനെത്തുടർന്ന് അന്ന് സംഭവത്തിൽ ഉൾപ്പെട്ട കമിതാക്കളെ പോലീസ് പിടികൂടി. സമാനമായ സംഭവമാണ് ഇപ്പോൾ നടന്നതും.

കാമുകിയെ ആകർഷിക്കാനാണ് ജഷ്പൂരിലെ ഹൈവേയിൽ വിനയ് എന്ന ബൈക്ക് യാത്രികൻ ബൈക്ക് സ്റ്റണ്ട് നടത്തിയത്. തൻ്റെ കാറിൽ നിന്ന് അവരെ കണ്ട ഒരു വ്യക്തി ദമ്പതികൾ അപകടകരമായ സ്റ്റണ്ട് ചെയ്യുന്നതിൻ്റെ വീഡിയോ റെക്കോർഡു ചെയ്യുകയും ചെയ്തു. തുടർന്നാണ് ഇത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതും വീഡിയോ വൈറലായതും.

Related Stories
Woman Sends Mangasutra: ‘ഭർത്താവ് ജീവനൊടുക്കിയതിൽ നടപടിയെടുക്കണം’; ആഭ്യന്തര മന്ത്രിക്ക് താലി അയച്ച് യുവതി
Husband Sets Himself On Fire: വിവാഹമോചന അപേക്ഷ പിൻവലിക്കാൻ ഭാര്യ തയ്യാറായില്ല; സ്വയം തീകൊളുത്തി യുവാവ് ജീവനൊടുക്കി
Uber and Ola: ഒരേ സേവനത്തിന് ഐഒഎസിലും ആന്‍ഡ്രോയിഡിലും വ്യത്യസ്ത നിരക്ക്; യൂബറിനും ഒലയ്ക്കും കേന്ദ്രത്തിന്റെ നോട്ടീസ്‌
Netaji Subhas Chandra Bose Jayanti 2025: നേതാജി സുഭാഷ് ചന്ദ്ര ബോസ് ജനിച്ചത് എവിടെയെന്ന് നരേന്ദ്ര മോദി… കുട്ടികളുടെ ഉത്തരം ഇങ്ങനെ
Republic Day 2025: 1950 മുതൽ റിപ്പബ്ലിക് ദിനത്തിൽ പങ്കെടുത്ത മുഖ്യാതിഥികൾ ആരെല്ലാം?
Kashmir Mystery Illness: കശ്മീരിലെ നി​ഗൂഢ രോ​ഗം; ഒരാളുടെ നില ​ഗുരുതരം, കണ്ടെയിൻമെന്റ് സോണായി ബദാൽ
ഹൺമൂൺ ആഷോഷിക്കാൻ പറ്റിയ റൊമാൻ്റിക് നഗരങ്ങൾ
പാല്‍ കേടാകാതിരിക്കാന്‍ ഫ്രിഡ്ജ് വേണ്ട; ഈ വഴി നോക്കിക്കോളൂ
20 ലക്ഷം രൂപയ്ക്ക് ട്രെയിൻ യാത്രയോ? അതും ഇന്ത്യയിൽ
രഞ്ജി ഇത്തിരി മുറ്റാണാശാനേ; താരങ്ങൾക്ക് കൂട്ടത്തോൽവി