Waqf Board Amendment Bill: ‘വഖഫ് ബോർഡ് ഭൂമി തട്ടിയെടുക്കുന്നു’; ആര് എതിർത്താലും വഖഫ് ഭേദഗതി ബില്‍ പാസാക്കുമെന്ന് അമിത് ഷാ

Amit Shah on Waqf Amendment Bill: വഖഫ് നിയമം ഭേദഗതി ചെയ്യാനുള്ള ബിൽ പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ബിജെപി പാസാക്കും. 2024 ഓ​ഗസ്റ്റ് 8-നാണ് കേന്ദ്ര ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി കിരൺ റിജിജു വഖഫ് ഭേ​ദ​ഗതി നിയനം ലോക്സഭയിൽ അവതരിപ്പിച്ചത്.

Waqf Board Amendment Bill: ‘വഖഫ് ബോർഡ് ഭൂമി തട്ടിയെടുക്കുന്നു’; ആര് എതിർത്താലും വഖഫ് ഭേദഗതി ബില്‍ പാസാക്കുമെന്ന് അമിത് ഷാ

Amit Shah(Image Credits: PTI)

Updated On: 

12 Nov 2024 19:36 PM

ന്യൂഡൽഹി: എതിർപ്പുകൾ കാര്യമാകുന്നില്ലെന്നും വഖഫ് ഭേദഗതി ബിൽ കേന്ദ്ര സർക്കാർ പാസാക്കുമെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ. വഖഫ് ബോർഡിന് ഭൂമി തട്ടിയെടുക്കുന്ന സ്വഭാവമുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഝാർഖണ്ഡിലെ ബഗ്മാരയിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ.

“കർണാടകയിൽ വഖഫ് ബോർഡ് ഗ്രാമീണരുടെ സ്വത്തുക്കൾ വിഴുങ്ങി. ക്ഷേത്രങ്ങളുടെയും കർഷകരുടെയും ഗ്രാമീണരുടെയും ഭൂമി പ്രത്യേക അധികാരം ഉപയോ​ഗിച്ച് തട്ടിയെടുത്തു. ജെഎംഎം നേതാവ് ഹേമന്ത് സോറനും രാഹുൽ ഗാന്ധിയും വഖഫ് നിയമത്തിൽ ഭേദ​ഗതി വേണ്ട എന്നാണ് പറയുന്നത്. അവർ അതിനെ എതിർക്കട്ടെ, വഖഫ് നിയമം ഭേദഗതി ചെയ്യാനുള്ള ബിൽ പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ബിജെപി പാസാക്കും. ഇൻഡി മുന്നണിയ്ക്ക് നിയമം ഭേദ​ഗതി ചെയ്യുന്നതിനെ തടയാനാകില്ലെന്നും അമിത് ഷാ വ്യക്തമാക്കി.

നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്താനായി ഏകീകൃത സിവിൽകോഡ് നടപ്പാക്കുന്നത് ആർക്കും തടയാനാകില്ലെന്നും, യുസിസിയിൽ നിന്ന് ആദിവാസികളെ മാറ്റിനിർത്തുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി വ്യക്തമാക്കി. ഝാർഖണ്ഡിൽ ബിജെപി അധികാരത്തിലെത്തിയാൽ അനധികൃത കുടിയേറ്റക്കാരെ ബംഗ്ലാദേശിലേക്ക് അയക്കും. നുഴഞ്ഞുക്കയറ്റക്കാരെ വോട്ടുബാങ്കിനായി ഹേമന്ത് സോറൻ ഉപയോ​ഗിക്കുകയാണെന്നും അമിത് ഷാ ആരോപിച്ചു. ബിജെപിയെ അധികാരത്തിലെത്തിച്ചാൽ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്തെ ഏറ്റവും സമ്പന്നമായ സംസ്ഥാനമായി ഝാർഖണ്ഡിനെ മാറ്റുമെന്നും അമിത് ഷാ സംസ്ഥാനത്തെ ജനങ്ങൾക്ക് വാ​ഗ്ദാനം നൽകി.

2024 ഓ​ഗസ്റ്റ് 8-നാണ് കേന്ദ്ര ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി കിരൺ റിജിജു വഖഫ് ഭേ​ദ​ഗതി നിയനം ലോക്സഭയിൽ അവതരിപ്പിച്ചത്. ഭരണഘടനയെയോ മതവിശ്വാസങ്ങളേയോ ബിൽ ചോദ്യം ചെയ്യുന്നില്ലെന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കുന്നത്. വനിതകളേയും കുട്ടികളേയും സഹായിക്കാനാണ് വഖഫ് ബില്ലിൽ ഭേ​ദ​ഗതി വരുത്തുന്നതെന്നാണ് കേന്ദ്രസർക്കാർ വാദം. എന്നാൽ ബിൽ മതസ്വാതന്ത്ര്യത്തെ ഹനിക്കുന്നുവെന്നാണ് പ്രതിപക്ഷത്തിന്റെ വിമർശനം. ഖഫ് ബോർഡുകളുടെ സ്വയംഭരണത്തെ ബാധിക്കുന്ന നിർദ്ദേശങ്ങൾ ബില്ലിലുണ്ടെന്ന് മുസ്ലീം സംഘടനകൾ പറയുന്നു. 40 ഭേദ​ഗതികളാണ് വഖഫ് നിയമത്തിൽ വരുത്തിയിരിക്കുന്നത്. 1995-ലെ വഖഫ് നിയമത്തിലാണ് ഭേദ​ഗതി.

ദാനമായി ലഭിച്ചതും വിജ്ഞാപനം ചെയ്യപ്പെട്ടതുമായി ലഭിച്ച സ്വത്തുക്കളുടെ സംരക്ഷണവും പരിപാലനവും വഖഫ് ബോർഡിനാണ്. ഇതിൽ നിന്നുള്ള വരുമാനം മുസ്ലീം സമൂഹത്തിന്റെ ഉന്നമനത്തിനായി ഉപയോ​ഗിക്കുന്ന വഖഫ് ബോർഡുകൾക്ക് കീഴിൽ ഔ​ദ്യോ​ഗിക കണക്കുകൾ അനുസരിച്ച് രാജ്യത്ത് 9.4 ലക്ഷം ഏക്കറിലായി 8.7 ലക്ഷം വസ്തുവകകളുണ്ട്.

Related Stories
New Delhi : അനധികൃത കുടിയേറ്റക്കാരെ തടയാനെന്ന് വിശദീകരണം; പച്ചക്കറിച്ചന്തയിൽ കച്ചവടക്കാർ പേരും മൊബൈൽ നമ്പരും പ്രദർശിപ്പിക്കണമെന്ന് നിർദ്ദേശം
Pregnancy Message : ‘നിങ്ങൾ ഗർഭിണിയാണ്’ 35 ഓളം അവിവാഹിതരായ യുവതികൾക്ക് മെസേജ് വന്നു; ഒരു ഗ്രാമം ഒന്നടങ്കം ആശങ്കയിലായി
Children’s Day 2024: എങ്ങനെ നവംബര്‍ 14 ശിശുദിനമായി ? ആ കഥ ഇങ്ങനെ…
Bulldozer Justice : ‘ബുൾഡോസർ നീതിയ്ക്കുള്ള നഷ്ടപരിഹാരം ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കും’; ഭരണകർത്താക്കൾ ജഡ്ജിമാരാവരുതെന്ന് സുപ്രീം കോടതി
Jharkhand Election: ഝാര്‍ഖണ്ഡില്‍ ആദ്യ ഘട്ട വോട്ടെടുപ്പ് ഇന്ന്; മൊത്തം 43 മണ്ഡലങ്ങൾ, 683 സ്ഥാനാർഥികൾ
Manipur Violence: മണിപ്പുരിൽ രണ്ടുപേർ വെന്തുമരിച്ച നിലയിൽ; പ്രദേശത്ത് നിരോധനാജ്ഞ
കാൻസർ സാധ്യത കുറയ്ക്കുന്ന ഭക്ഷണങ്ങൾ ശീലമാക്കാം
ദീപികയ്ക്ക് വിവാഹ വാര്‍ഷിക ആശംസ നേര്‍ന്ന് രണ്‍വീര്‍
കൈ നിറയെ സ്വർണ വളകൾ! സ്​റ്റണിങ് ലുക്കില്‍ നയന്‍താര
ബ്ലാക്ക് ഹെഡ്സ് അകറ്റാം; വീട്ടിലുണ്ട് പ്രതിവിധി