5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Waqf Amendment Bill 2025: വഖഫ് ബില്ല് കഴിഞ്ഞാല്‍ അടുത്തത് ചര്‍ച്ച് ബില്ല്: ഹൈബി ഈഡന്‍

Hibi Eden On Waqf Amendment Bill: ന്യൂനപക്ഷങ്ങളെ ഭിന്നിപ്പിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ഈഡന്‍ അഭിപ്രായപ്പെട്ടു. അതേസമയം, വഖഫ് ഭേദഗതി ബില്ല് ചര്‍ച്ചയ്ക്കിടെ കേന്ദ്രമന്ത്രി ജോര്‍ജ് കുരന്യനും ഹൈബി ഈഡനും തമ്മില്‍ ഏറ്റുമുട്ടി. സഭയില്‍ ക്രിസ്ത്യാനികള്‍ക്കെതിരായി ജബല്‍പൂരില്‍ ബജ്‌റംഗദള്‍ നടത്തിയ ആക്രമണത്തെ കുറിച്ച് ഈഡന്‍ പരാമര്‍ശിച്ചിരുന്നു. ഇതോടെയാണ് വിഷയത്തില്‍ മന്ത്രി ഇടപ്പെട്ടത്.

Waqf Amendment Bill 2025: വഖഫ് ബില്ല് കഴിഞ്ഞാല്‍ അടുത്തത് ചര്‍ച്ച് ബില്ല്: ഹൈബി ഈഡന്‍
ഹൈബി ഈഡന്‍ എംപി Image Credit source: Facebook
shiji-mk
Shiji M K | Published: 03 Apr 2025 06:48 AM

ന്യൂഡല്‍ഹി: വഖഫ് ഭേദഗതി ബില്ല് കഴിഞ്ഞ ക്രിസ്ത്യന്‍ സ്വത്തുക്കളിലാകും ബിജെപി കൈക്കടത്തുന്നതെന്ന് ഹൈബി ഈഡന്‍ എംപി. വഖഫ് ഭേദഗതി ബില്ലിന് പിന്നാലെ ചര്‍ച്ച് ബില്ല് വരുമെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി ക്രിസ്ത്യന്‍ സ്വത്തുക്കളും കൈക്കടത്തുമെന്നും ഹൈബി ഈഡന്‍ കൂട്ടിച്ചേര്‍ത്തു.

ന്യൂനപക്ഷങ്ങളെ ഭിന്നിപ്പിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ഈഡന്‍ അഭിപ്രായപ്പെട്ടു. അതേസമയം, വഖഫ് ഭേദഗതി ബില്ല് ചര്‍ച്ചയ്ക്കിടെ കേന്ദ്രമന്ത്രി ജോര്‍ജ് കുരന്യനും ഹൈബി ഈഡനും തമ്മില്‍ ഏറ്റുമുട്ടി. സഭയില്‍ ക്രിസ്ത്യാനികള്‍ക്കെതിരായി ജബല്‍പൂരില്‍ ബജ്‌റംഗദള്‍ നടത്തിയ ആക്രമണത്തെ കുറിച്ച് ഈഡന്‍ പരാമര്‍ശിച്ചിരുന്നു. ഇതോടെയാണ് വിഷയത്തില്‍ മന്ത്രി ഇടപ്പെട്ടത്.

ഹൈബി ഈഡന്റെ പരാമര്‍ശത്തിന് മറുപടിയായി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി തോറ്റപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് ബിഷപ്പ് ഹൗസ് ആക്രമിച്ചിട്ടുണ്ടെന്ന് ജോര്‍ജ് കുര്യന്‍ പറഞ്ഞു. പ്രധാനമന്ത്രിക്ക് മാത്രമേ മുനമ്പം സമൂഹത്തെ രക്ഷിക്കാനും സംരക്ഷിക്കാനും സാധിക്കുകയുള്ളൂവെന്നും ജോര്‍ജ് കുര്യന്‍ അവകാശപ്പെട്ടു.

Also Read: WAQF Bill: വഖഫ് ഭേദഗതി ബിൽ; കേരളം പാസാക്കിയ പ്രമേയം അറബിക്കടലിൽ മുങ്ങുമെന്ന് സുരേഷ് ഗോപി

ഇതോടെ ബില്ലില്‍ ഉള്ള ഏത് വ്യവസ്ഥയാണ് മുനമ്പം വിഷയം പരിഹരിക്കാന്‍ സഹായിക്കുന്നതെന്ന് ഹൈബി തിരിച്ച് ചോദിച്ചു. കേരളത്തിലെ മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും ഭിന്നിപ്പിക്കാന്‍ ബിജെപി ശ്രമിക്കുകയാണെന്നും ഈഡന്‍ ആരോപിച്ചു.