Waqf Bill in Lok Sabha: വിവാദങ്ങൾക്കിടെ വഖഫ് ബിൽ ഇന്ന് പാർലമെന്റിൽ; പ്രതിരോധിക്കാൻ ഇന്ത്യ സഖ്യം

Waqf Bill in Lok Sabha: കഴിഞ്ഞ വർഷം ഓ​ഗസ്റ്റിൽ ലോക്സഭയിൽ അവതരിപ്പിച്ച ബില്ലിൽ സംയുക്ത പാർലമെന്ററി സമിതിയുടെ ഭേ​​ദ​ഗതികൾ കൂടി ഉൾപ്പെടുത്തിയ പുതുക്കിയ ബില്ലാണ് പരി​ഗണിക്കുന്നത്. നി‍‍ർബന്ധമായി പങ്കെടുക്കണമെന്ന് അം​ഗങ്ങൾക്ക് പാർട്ടികൾ വിപ്പ് നൽകി.

Waqf Bill in Lok Sabha: വിവാദങ്ങൾക്കിടെ വഖഫ് ബിൽ ഇന്ന് പാർലമെന്റിൽ; പ്രതിരോധിക്കാൻ ഇന്ത്യ സഖ്യം

പാർലമെന്റ്

Updated On: 

02 Apr 2025 07:57 AM

വിവാദങ്ങൾക്കിടെ വഖഫ് ബിൽ ഇന്ന് പാ‍ർലമെന്റിൽ അവതരിപ്പിക്കും. ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ എട്ട് മണിക്കൂർ ബില്ല് പാർലമെന്റിൽ ചർച്ച ചെയ്യും. ച‍ർച്ചയ്ക്ക് ന്യൂനപക്ഷകാര്യമന്ത്രി കിരൺ റിജിജു മറുപടി പറയും. വ്യാഴാഴ്ച രാജ്യ സഭയിലും ബിൽ പരി​ഗണിക്കും.

കഴിഞ്ഞ ദിവസം നടന്ന ലോക്സഭയുടെ കാര്യോപദേശക സമിതി യോ​ഗത്തിലാണ് ബിൽ അവതരിപ്പിക്കാനും ചർച്ച ചെയ്യാനുള്ള സമയവും തീരുമാനിച്ചത്. കഴിഞ്ഞ വർഷം ഓ​ഗസ്റ്റിൽ ലോക്സഭയിൽ അവതരിപ്പിച്ച ബില്ലിൽ സംയുക്ത പാർലമെന്ററി സമിതിയുടെ ഭേ​​ദ​ഗതികൾ കൂടി ഉൾപ്പെടുത്തിയ പുതുക്കിയ ബില്ലാണ് പരി​ഗണിക്കുന്നത്.

ALSO READ: മധുരയില്‍ ചെങ്കൊടി പാറും; സിപിഎം 24ാം പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് തുടക്കം

അതേ സമയം വഖഫ് ബില്ലിനെ ശക്തമായി പ്രതിരോധിക്കാൻ തീരുമാനിച്ചിരിക്കുകയാണ് ഇന്ത്യ സഖ്യം. വഖഫ് ബിൽ അവതരണവേളയിലും ചർച്ചയിലും നി‍‍ർബന്ധമായി പങ്കെടുക്കണമെന്ന് അം​ഗങ്ങൾക്ക് പാർട്ടികൾ വിപ്പ് നൽകി. ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കാനിരിക്കുന്ന വഖഫ് ഭേദഗതി ബില്ലിനെതിരെ എല്ലാ പ്രതിപക്ഷ പാർട്ടികളും ഒന്നിച്ചുനിൽക്കുകയാണെന്ന് കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ പറഞ്ഞു.

ബില്ലിന് പിന്നിലെ സർക്കാർ അജണ്ട “ഭിന്നിപ്പിക്കുന്ന”താണെന്നും അത് പരാജയപ്പെടുത്താൻ പാർലമെന്റിൽ ഒരുമിച്ച് പ്രവർത്തിക്കുമെന്നും ഖാർഗെ പറഞ്ഞു. കോൺഗ്രസ്, ശിവസേന (യുബിടി), സിപിഐ (എം) എന്നിവയുൾപ്പെടെയുള്ള പാർട്ടികളുമായി നടത്തിയ യോ​ഗത്തിന് ശേഷമായിരുന്നു പ്രതികരണം.

Related Stories
Pinarayi Vijayan about Empuraan: ‘എമ്പുരാൻ കമ്മ്യൂണിസ്റ്റ് സിനിമയല്ല, ആർഎസ്എസ് സ്വയം സെൻസർ ബോർഡാവുന്നു’; മുഖ്യമന്ത്രി
UP Power Department Worker: ഈദ് ദിനത്തില്‍ പലസ്തീന്‍ പതാക വീശി; ഉത്തര്‍പ്രദേശില്‍ യുവാവിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു
CPM Party Congress: പുതിയ ദിശാബോധം സമ്മാനിച്ചെന്ന് പിണറായി, പാര്‍ട്ടിയെ ധീരമായി നയിക്കാന്‍ എം.എ. ബേബിക്ക് സാധിക്കുമെന്ന് ഗോവിന്ദന്‍; സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന് സമാപനം
Indian Navy: ‘അതിർത്തി വിഭജിച്ചാലും മനുഷ്യരല്ലേ’; പാകിസ്താൻ മത്സ്യത്തൊഴിലാളികൾക്ക് വൈദ്യസഹായവുമായി ഇന്ത്യൻ നാവികസേന
Cheetah: ‘വാടാ മക്കളേ, വെള്ളം കുടി’; നാടു ചുറ്റാനിറങ്ങിയ ചീറ്റകൾക്ക് കുടിയ്ക്കാൻ വെള്ളം നൽകി കുനോയിലെ ജീവനക്കാരൻ: വൈറൽ വിഡിയോ
CPM Party Congress: ഇനി എംഎ ബേബി നയിക്കും; 18 അംഗ പിബി പാനലിന് അംഗീകാരം, എട്ടുപേര്‍ പുതുമുഖങ്ങള്‍
നിലവിളക്ക് കരിന്തിരി കത്തിയാൽ ദോഷമോ?
സ്ത്രീകൾ എന്തിനാണ് ഉണക്കമുന്തിരി കുതിർത്ത് കഴിക്കുന്നത്?
ഗർഭിണികൾ പൈനാപ്പിൾ കഴിച്ചാൽ ഗർഭം അലസുമോ?
മുട്ടയുണ്ടോ? മുഖത്തെ ചുളിവുകൾ മാറ്റാൻ ഇതാ ഫേസ് പാക്ക്