Waqf (Amendment) Bill 2025: വഖഫ് ബില്ലിൽ നിയമപോരാട്ടം; കോൺഗ്രസ് സുപ്രീം കോടതിയിലേക്ക്

Waqf (Amendment) Bill 2025: വഖഫ് ബില്ലിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് സുപ്രീം കോടതിയി ഹർജി നൽകുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശ് അറിയിച്ചു. മണിക്കൂറുകൾ നീണ്ട ചർച്ചയ്ക്കൊടുവിലാണ് ലോക്സഭയിലും രാജ്യ സഭയിലും വഖഫ് ബിൽ പാസായത്. രാഷ്ട്രപതി അം​ഗീകരിക്കുന്നതോടെ ബിൽ നിയമമാകും.

Waqf (Amendment) Bill 2025: വഖഫ് ബില്ലിൽ നിയമപോരാട്ടം; കോൺഗ്രസ് സുപ്രീം കോടതിയിലേക്ക്

ജയറാം രമേശ്

Published: 

04 Apr 2025 13:21 PM

വഖഫ് ഭേദ​ഗതി ബില്ലിനെതിരെ കോൺ​ഗ്രസ് സുപ്രീം കോടതിയിലേക്ക്. വഖഫ് ബില്ലിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് സുപ്രീം കോടതിയി ഹർജി നൽകുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശ് അറിയിച്ചു. ഭരണഘടനാ വിരുദ്ധമായ ബില്ലിനെ നിയമപരമായി നേരിടുമെന്നും ഉടന്‍ തന്നെ നിയമഭേദഗതിക്കെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുമെന്ന് ജയ്‌റാം രമേശ് എക്‌സില്‍ കുറിച്ചു.

മോദി സര്‍ക്കാര്‍ കൊണ്ടുവന്ന നിയമങ്ങളെ ചോദ്യം ചെയ്ത് കൊണ്ട് കോൺഗ്രസ് സുപ്രീംകോടതിയെ സമീപിച്ചതിന്റെ പട്ടികയും ജയ്‌റാം രമേശ് എക്‌സില്‍ പങ്കുവെച്ചു. 2005 ലെ വിവരാവകാശ നിയമ ഭേദഗതി, തെരഞ്ഞെടുപ്പ് പരിഷ്‌കരണം (2024), 1991 ലെ ആരാധനാലയ നിയമത്തിലെ ഇടപെടല്‍ തുടങ്ങിയവക്കെതിരെ കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജികള്‍ നിലവിൽ സുപ്രീംകോടതിയുടെ പരിഗണനയിലാണ്.

ALSO READ: വഖഫ് ഭേദഗതി ബിൽ രാജ്യസഭയും പാസാക്കി; മുനമ്പത്ത് പുലര്‍ച്ചെ ആഹ്ലാദപ്രകടനം

‘വഖഫ് (ഭേദഗതി) ബില്ലിന്റെ ഭരണഘടനാ സാധുതയെ ഐ‌എൻ‌സി ഉടൻ തന്നെ സുപ്രീം കോടതിയിൽ വെല്ലുവിളിക്കും. ഇന്ത്യൻ ഭരണഘടനയിൽ അടങ്ങിയിരിക്കുന്ന തത്വങ്ങൾ, വ്യവസ്ഥകൾ, സമ്പ്രദായങ്ങൾ എന്നിവയ്‌ക്കെതിരായ മോദി സർക്കാരിന്റെ എല്ലാ ആക്രമണങ്ങളെയും ഞങ്ങൾ ആത്മവിശ്വാസത്തോടെ ചെറുക്കുകയും ചെയ്യും,’ എന്ന് ജയറാം രമേശ് എക്‌സിൽ കുറിച്ചു.

അതേസമയം ഡിഎംകെയും മുസ്ലീം ലീഗും ഉടൻ തന്നെ വഖഫ് ബില്ലിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നാണ് സൂചന. മണിക്കൂറുകൾ നീണ്ട ചർച്ചയ്ക്കൊടുവിലാണ് ലോക്സഭയിലും രാജ്യ സഭയിലും വഖഫ് ബിൽ പാസായത്. രാഷ്ട്രപതി അം​ഗീകരിക്കുന്നതോടെ ബിൽ നിയമമാകും. ലോക്സഭയിലെ വോട്ടെടുപ്പിൽ 288 പേര്‍ ബില്ലിനെ അനുകൂലിക്കുകയും 232 പേര്‍ എതിർക്കുകയും ചെയ്തു. രാജ്യസഭയിൽ നടന്ന വോട്ടെടുപ്പിൽ 128 പേർ പിന്തുണയ്ക്കുകയും 95 പേർ എതിർക്കുകയും ചെയ്തു.

വായിലൂടെ കുട്ടികളെ ജനിപ്പിക്കുന്നവർ
ക്യാരറ്റ് കഴിച്ചാലുള്ള ഗുണങ്ങൾ പലത്
വളർത്തു പൂച്ചകൾക്ക് ഉണ്ടാവാനിടയുള്ള അസുഖങ്ങൾ
സ്വർണം തരാമെന്ന് പറഞ്ഞാലും ഇവരെ വിവാഹം ചെയ്യരുത്