Waqf Bill: അധികാരപരിധി, സ്വത്ത് വിനിയോഗ നിയന്ത്രണം, എന്താണ് വഖഫ് നിയമഭേദഗതി ബിൽ?
Wakf Bill in Parliament: ബില്ലിന്റെ ലക്ഷ്യം വഖഫ് സ്വത്തുക്കളുടെ മെച്ചപ്പെട്ട ഭരണമാണെന്ന് സർക്കാർ അവകാശപ്പെടുന്നെങ്കിലും. എ പ്രതിപക്ഷം ഇത് ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിക്കുന്നു. 44 വകുപ്പുകളിൽ മാറ്റം വരുത്തുന്ന ഈ ബിൽ വഖഫ് ബോർഡുകളുടെ അധികാരം പരിമിതപ്പെടുത്തുകയും സുതാര്യത വർദ്ധിപ്പിക്കുകയും ചെയ്യും എന്നാണ് കേന്ദ്ര സർക്കാർ വാദിക്കുന്നത്.

വഖഫ് നിയമഭേദഗതി ബിൽ പാർലമെൻ്റിലേക്ക് എത്തുകയാണ്. ഉച്ചക്ക് 12 മുതലാണ് ബില്ലിൻ്റെ മേലുള്ള ചർച്ച നടക്കുന്നത്. രാജ്യ സഭയിലും വ്യാഴാഴ്ച ബിൽ പരിഗണിക്കുന്നുണ്ട്. രാജ്യത്തെ വഖഫ് സ്വത്തുക്കളുടെ ഭരണം മാനേജുമെൻ്റ് എന്നിവ മെച്ചപ്പെടുത്താൻ ബിൽ സഹായിക്കുമെന്ന് ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാർ അവകാശപ്പെടുമ്പോൾ, പ്രതിപക്ഷം ഇതിനെ “ടാർഗെറ്റുചെയ് ത നിയമനിർമ്മാണം” എന്നും “അടിസ്ഥാനപരമായി ഭരണഘടനാ വ്യവസ്ഥകൾക്ക് എതിരെന്നും” വിശേഷിപ്പിക്കുന്നു. ബിജെപിയുടെ സഖ്യകക്ഷികളായ ടിഡിപിയും ജെഡിയുവും ബില്ലിന് പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്.
എന്താണ് വഖഫ്
മുസ്ലിം നിയമ പ്രകാരം മതപരമായതോ അല്ലെങ്കിൽ ജീവകാരുണ്യപരവുമായതോ ആയ ആവശ്യങ്ങൾക്ക് ദൈവത്തിൻ്റെ പേരിൽ സമർപ്പിക്കുന്ന വസ്തു അതെന്താണോ അതാണ് വഖഫ്. തികച്ചും നിസ്വാർഥമായിരിക്കും ഇത്തരം സമർപ്പണം. അത് വസ്തുവാകാം, സാധനങ്ങളാകാം എന്തും ആകാം. ഇത്തരത്തിൽ ഇന്ത്യയിൽ, പള്ളികൾ, ഈദ്ഗാഹുകൾ, ദർഗകൾ, ഖബ്രിസ്ഥാനുകൾ (ശ്മശാനങ്ങൾ) എന്നിവയുൾപ്പെടെ നിരവധി സ്വത്തുക്കൾ വഖ്ഫിന്റെ പരിധിയിൽ വരുന്നുണ്ട്.
ALSO READ: Waqf Bill in Lok Sabha: വിവാദങ്ങൾക്കിടെ വഖഫ് ബിൽ ഇന്ന് പാർലമെന്റിൽ; പ്രതിരോധിക്കാൻ ഇന്ത്യ സഖ്യം
വഖഫ് ബോർഡ്
വഖഫ് സ്വത്തുക്കളുടെ പരിപാലനം നടത്തുന്നത് വഖഫ് ബോർഡാണ്. ഓരോ സംസ്ഥാനത്തിനും ഓരോന്നും വീതം വഖഫ് ബോർഡുണ്ടാവും. വഖഫിൻ്റെ സ്വത്ത് വിനിയോഗിക്കുന്നത് ജീവകാരുണ്യത്തിനാണെന്ന് ഉറപ്പാക്കുകയാണ് ഇതിൻ്റെ ലക്ഷ്യം. ഇത്തരത്തിലുള്ള വഖഫ് ബോർഡുകളുടെ മേൽനോട്ടം, ഏകോപനം എന്നിവ നിർവഹിക്കാൻ വഖഫ് കൗൺസിൽ എന്ന പേരിലൊരു കേന്ദര സംവിധാനവുമുണ്ട്. വഖഫ് ബോർഡുകളുടെ എല്ലാ പ്രവർത്തനങ്ങളുടെയും ഏകോപനം നിയമ നിർമ്മാണ്, തർക്കപരിഹാരം എന്നിവയാണ് വഖഫ് കൗൺസിലിൻ്റെ ചുമതല
വഖഫ് നിയമങ്ങൾ
1954-ൽ വഖഫ് ബോർഡുകളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനായി ഒരു നിയമം വന്നെങ്കിലും 1995-ൽ ഇത് പരിഷ്കരിച്ചു. എന്നാൽ 2013-ൽ പിന്നെയും ഭേദഗതി ഉണ്ടായി. 2013-ൽ അവസാനമായി പരിഷ്കരിച്ച 1995-ലെ വഖഫ് നിയമ ഭേദഗതിയാണ് പുതിയ ബിൽ ലക്ഷ്യമിടുന്നത്. ഭേദഗതി ചെയ്യുക എന്നതാണ് പുതിയ ബിൽ . ഏകീകൃത വഖഫ് മാനേജ്മെന്റ് എംപവർമെന്റ് എഫിഷ്യൻസി ആൻഡ് ഡെവലപ്മെന്റ് ആക്ട് എന്ന പുതിയ പേരിൽ “സംസ്ഥാന വഖഫ് ബോർഡുകളുടെ അധികാരങ്ങൾ, രജിസ്ട്രേഷൻ, വഖഫ് സ്വത്തുക്കളുടെ സർവേ, ‘കയ്യേറ്റം നീക്കം ചെയ്യൽ എന്നിവയുമായി ബന്ധപ്പെട്ടവയിൽ സമഗ്രമായ മാറ്റങ്ങൾ അധികാരം പരിമിതപ്പെടുത്തൽ തുടങ്ങിയ നിരവധി ഘടകങ്ങൾ പുതിയ ബില്ലിലുണ്ട്.
44 വകുപ്പുകളിൽ മാറ്റം
കേന്ദ്രസർക്കാർ കൊണ്ടുവരുന്ന പുതിയ ഭേദഗതിയിൽ 44 വകുപ്പുകളിൽ മാറ്റം വരുത്തുന്നുണ്ട്. വഖഫ് ബോർഡുകളുടെ അധികാരപരിധി, സ്വത്ത് വിനിയോഗം എന്നിവയൊക്കെ നിയന്ത്രിക്കുന്നതാണ് പുതിയ ഭേദഗതി. കൃത്യമായ രേഖകളുടെ അടിസ്ഥാനത്തിൽ മാത്രമേ ഭൂമി ഇനി വഖഫ് ചെയ്യാൻ കഴിയുകയുള്ളൂ. വഖഫ് ബോർഡിലെയും കൗൺസിലിലെയും എല്ലാ അംഗങ്ങളും ഇപ്പോൾ മുസ്ലിം മതത്തിൽപ്പെടുന്നവരാണ്. പുതിയ ഭേദഗതി വരുമ്പോൾ മുസ്ലിങ്ങളല്ലാത്ത രണ്ടംഗങ്ങളെങ്കിലും ഇതിലുണ്ടാവണം. മുൻപ് (പഴയ നിയമപ്രകാരം) ഏതെങ്കിലും സ്വത്ത് വഖഫാണോ എന്ന് ബോർഡിന് തോന്നിയാൽ അതിനെക്കുറിച്ച് അന്വേഷിക്കാനും തീരുമാനമെടുക്കാനും കഴിയുമായിരുന്നു. പരാതികളുണ്ടായാൽ വഖഫ് ട്രൈബ്യൂണലിനെ സമീപിക്കുകയും ചെയ്യാമായിരുന്നു. എന്നാൽ പുതിയ ഭേദഗതി വന്നാൽ ഈ അധികാരവും ഇല്ലാതാകും എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.
ചില പ്രശ്നങ്ങൾ, കേന്ദ്ര സർക്കാർ പറയുന്നത്
1. വഖഫ് സ്വത്തുക്കൾ: “ഒരിക്കൽ വഖഫായാൽ എല്ലായ്പ്പോഴും അത് വഖഫ്” എന്ന അവകാശവാദങ്ങൾ നിയമപരമായി സങ്കീർണ്ണവും വെല്ലുവിളി നിറഞ്ഞതുമാണെന്ന് കോടതികൾ കണ്ടെത്തി.
2. നിയമപരമായ തർക്കങ്ങളും മോശം മാനേജുമെന്റും: 1995-ലെ വഖഫ് നിയമവും 2013-ലെ ഭേദഗതിയും ഫലപ്രദമല്ല, ഇത് അനധികൃത ഭൂമി കൈയേറ്റം, കെടുകാര്യസ്ഥത, ഉടമസ്ഥാവകാശ തർക്കങ്ങൾ, രജിസ്ട്രേഷനിലും സർവേകളിലും കാലതാമസം, തുടങ്ങിയ പ്രശ്നങ്ങളിലേക്ക് നയിച്ചു.
3. ജുഡീഷ്യൽ മേൽനോട്ടമില്ല: വഖഫ് മാനേജ് മെന്റിലെ സുതാര്യതയും ഉത്തരവാദിത്തവും പരിമിതപ്പെടുത്തിക്കൊണ്ട് വഖഫ് ട്രൈബ്യൂണൽ തീരുമാനങ്ങൾക്ക് മേൽ ക്കോടതികളിൽ അപ്പീൽ നൽകാൻ കഴിയില്ല.
4. വഖഫ് സ്വത്തുക്കളുടെ സർവേ: ഗുജറാത്തിലും ഉത്തരാഖണ്ഡിലും ഇതുവരെ സർവേകൾ ആരംഭിച്ചിട്ടില്ല, ഉത്തർപ്രദേശിൽ 2014 ലെ സർവേ ഇപ്പോഴും തീർപ്പുകൽപ്പിച്ചിട്ടില്ല. റവന്യൂ വകുപ്പുമായുള്ള ഏകോപനത്തിൻ്റെ അഭാവം രജിസ്ട്രേഷൻ കൂടുതൽ മന്ദഗതിയിലാക്കി.
5. ദുരുപയോഗം: ചില സംസ്ഥാന വഖഫ് ബോർഡുകൾ അധികാര ദുർവിനിയോഗം നടത്തി സാമുദായിക സംഘർഷങ്ങൾ സൃഷ്ടിച്ചെന്ന് സർക്കാർ. സ്വകാര്യ സ്വത്തുക്കൾ വഖഫ് ആയി പ്രഖ്യാപിക്കാൻ വഖഫ് നിയമത്തിലെ സെക്ഷൻ 40 വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുകയും ഇത് നിയമപരമായ തർക്കങ്ങളിലേക്ക്
നയിക്കുകയും ചെയ്തു. സെക്ഷൻ 40 പ്രകാരം 515 സ്വത്തുക്കൾ വഖഫായി പ്രഖ്യാപിച്ച 30 സംസ്ഥാനങ്ങളിൽ / കേന്ദ്രഭരണ പ്രദേശങ്ങളിൽ 8 എണ്ണം മാത്രമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
6. ഭരണഘടനാ സാധുത: വഖഫ് നിയമം ഒരു മതത്തിന് മാത്രം ബാധകമാണ്, മറ്റുള്ളവർക്ക് സമാനമായ നിയമമില്ല. ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച പൊതുതാല്പര്യ ഹർജിയിൽ ഭരണഘടനാ സാധുത ചോദ്യം ചെയ്തതിനെ തുടർന്നാണ് കേന്ദ്ര സര്ക്കാരിൻ്റെ പ്രതികരണം തേടിയത്.
ദരിദ്രർക്ക് ബിൽ എങ്ങനെ ഗുണം ചെയ്യും?
1. കേന്ദ്രീകൃത ഡിജിറ്റൽ പോർട്ടലിലൂടെ വഖഫ് പ്രോപ്പർട്ടി മാനേജ് മെൻ്റിൻ്റെ ഡിജിറ്റലൈസേഷൻ ട്രാക്കിംഗ്, തിരിച്ചറിയൽ , മേൽനോട്ടം എന്നിവ മെച്ചപ്പെടുത്തുകയും സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുകയും ചെയ്യും.
2. ഓഡിറ്റിംഗും അക്കൗണ്ടിംഗ് നടപടികളും വഴി സാമ്പത്തിക കെടുകാര്യസ്ഥത തടയുകയും ക്ഷേമ ആവശ്യങ്ങൾക്കായി ഫണ്ട് ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യും.
3. വഖഫ് ഭൂമിയുടെ ദുരുപയോഗവും നിയമവിരുദ്ധമായ അധിനിവേശവും തടയുന്നതിലൂടെ വരുമാനം വർദ്ധിക്കുകയും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള ആരോഗ്യപരിപാലനം, വിദ്യാഭ്യാസം, പാർപ്പിടം, ഉപജീവന പിന്തുണ എന്നിവയിലെ പരിപാടികൾക്ക് ധനസഹായം നൽകാൻ വഖഫ് ബോർഡുകളെ അനുവദിക്കുകയും ചെയ്യും.
4. പതിവ് ഓഡിറ്റുകളും പരിശോധനകളും സാമ്പത്തിക അച്ചടക്കം കൂടുതൽ പ്രോത്സാഹിപ്പിക്കുകയും വഖഫ് മാനേജ്മെന്റിൽ പൊതുജന വിശ്വാസം വളർത്തുകയും ചെയ്യും.