5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Siddhivinayak Temple Prasadam : പ്രസാദപ്പൊതിയിൽ എലിക്കുഞ്ഞുങ്ങൾ; അന്വേഷണം പ്രഖ്യാപിച്ച് ക്ഷേത്രം ട്രസ്റ്റ്

Siddhivinayak Temple Prasadam Mice Issue : മുംബൈ സിദ്ധിവിനായക ക്ഷേത്രത്തിലെ പ്രസാദപ്പൊതിയിലാണ് എലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയത്. വീഡിയോ വൈറലായതിന് പിന്നാലെയാണ് ക്ഷേത്രത്തിൻ്റെ ട്രസ്റ്റ് അന്വേഷണവുമായി രംഗത്തെത്തിയത്.

Siddhivinayak Temple Prasadam : പ്രസാദപ്പൊതിയിൽ എലിക്കുഞ്ഞുങ്ങൾ; അന്വേഷണം പ്രഖ്യാപിച്ച് ക്ഷേത്രം ട്രസ്റ്റ്
Screen Grab (Image Courtesy : X)
jenish-thomas
Jenish Thomas | Published: 24 Sep 2024 13:21 PM

തിരുപ്പതി ക്ഷേത്രത്തിലെ ലഡു വിവാദത്തെ (Tirupati Laddoo Controversy) തുടർന്ന് ക്ഷേത്രങ്ങളിൽ നിന്നും ലഭിക്കുന്ന പ്രസാദങ്ങളുടെ ഗുണനിലവാരത്തെ കുറിച്ച് വലിയോതിലാണ് ഇപ്പോൾ ചർച്ച നടക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിലെ (Siddhivinayak Temple) പ്രസാദപ്പൊതിക്കുള്ളിൽ നിന്നും എലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയെന്നുള്ള റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. പ്രസാദപ്പൊതികൾ എടുത്ത് വച്ചിരുന്ന പെട്ടിക്കുള്ളിൽ ജീവനുള്ള എലിക്കുഞ്ഞങ്ങളെ കണ്ടെത്തിയെന്ന് അവകാശവാദത്തോടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു.

അതേസമയം സോഷ്യൽ മീഡിയയിൽ ഉയർന്ന് ആരോപണങ്ങൾ സിദ്ധിവിനായക് ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ നിരാകരിക്കുകയും ചെയ്തു. വീഡിയോ വൈറലായതിൻ്റെ പശ്ചാത്തലത്തിൽ സംഭവത്തിൽ ട്രസ്റ്റ് അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ദൃശ്യങ്ങൾ:

ALSO READ : Tirupati Laddoo Controversy: മഥുരയിലെ ‘പേഡ’യിലും മൃ​ഗക്കൊഴുപ്പ്? സാമ്പിൾ പരിശോധനയ്ക്ക് അയച്ചു


ആന്ധ്രപ്രദേശിലെ തിരുമല തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദമായ ലഡു പാകം ചെയ്യാൻ മൃഗ കൊഴുപ്പ് ഉപയോഗിച്ചതായി ഒരു സ്വകാര്യ ഏജൻസി നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ലഡുവിൻ്റെ പരിശുദ്ധിയെ കുറിച്ച് വിവാദം ഉയർന്നതോടെ തിരുപ്പതി ദേവസ്ഥാനം പ്രത്യേകം ശുദ്ധീകരണം പൂജ സംഘടിപ്പിക്കുകയും ചെയ്തു.

ആന്ധ്രയിൽ വലിയ രാഷ്ട്രീയ ചർച്ചയക്ക് വഴിവെച്ച ഈ സംഭവം മറ്റ് ക്ഷേത്രങ്ങളിൽ നൽകുന്ന പ്രസാദങ്ങളുടെ പരിശുദ്ധി പരിശോധിക്കുന്നതിലേക്ക് നയിച്ചു. തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ രാജസ്ഥാനിലെ പ്രമുഖ ക്ഷേത്രങ്ങളിൽ നൽകുന്ന പ്രസാദങ്ങളുടെ പരിശുദ്ധ പരിശോധിക്കാൻ സർക്കാർ ഉത്തരവിട്ടു. കൂടാതെ ഉത്തർ പ്രദേശിലെ മഥുര ക്ഷേത്രത്തിന് സമീപം പ്രവർത്തിക്കുന്ന കടകളിൽ വിൽക്കുന്ന പാൽ ഉത്പനങ്ങളുടെ ഗുണനിലവാരവും പരിശുദ്ധിയും പരിശോധിക്കാനും ജില്ല ഭരണകൂടം ഉത്തരവിട്ടു.

Latest News