Viral Video: ഇംഗ്ലീഷ് ആൽഫബെറ്റുകൾ പിന്നോട്ടെഴുതി ഗിന്നസ് റെക്കോർഡ് നേടി ഹൈദരാബാദ് സ്വദേശി, വീഡിയോ വൈറൽ
2.88 സെക്കൻറിലായിരുന്നു അഷ്റഫ് ഇത് പൂർത്തിയാക്കിയത്. ഗിന്നസ് വേൾഡ് റെക്കോർഡ് ഇത് സംബന്ധിച്ച് പങ്കു വെച്ച വീഡിയോയും വൈറലായിരുന്നു
ഇംഗ്ലീഷ് അക്ഷരമാലയിലെ ആൽഫബെറ്റുകൾ പിന്നോട്ടെഴുതി ഗിന്നസ് റെക്കോർഡിൽ ഇടം നേടിയിരിക്കുകയാണ് ഹൈദരാബാദ് സ്വദേശി. അഭിഭാഷകൻ കൂടിയായ എസ്.കെ അഷ്റഫാണ് നേട്ടം കൈവരിച്ചത്.
2.88 സെക്കൻറിലായിരുന്നു അഷ്റഫ് ഇത് പൂർത്തിയാക്കിയത്. ഗിന്നസ് വേൾഡ് റെക്കോർഡ് ഇത് സംബന്ധിച്ച് പങ്കു വെച്ച വീഡിയോയും വൈറലായിരുന്നു. തൻറെ ലാപ്ടോപ്പിലാണ് അഷ്റഫ് ആൽഫബെറ്റുകൾ ടൈപ്പ് ചെയ്തത്.
ഒപ്പം ഗിന്നസ് ബുക്കിൻറെ നിരീക്ഷകനും ഉണ്ടായിരുന്നു. 1 മില്യൺ ആളുകളാണ് വീഡിയോ കണ്ടത്. 40000 -ൽ അധികം പേർ വീഡിയോ ലൈക്ക് ചെയ്യുകയും ചെയ്തിരുന്നു.
ഇതാദ്യമായല്ല അഷ്റഫ് ഗിന്നസ് റെക്കോർഡിൽ ഇടം നേടുന്നത് ഏറ്റവും വേഗമേറിയ ആൽഫബെറ്റ് ടൈപ്പിങ്ങിന് അദ്ദേഹം നേരത്തെ ഗിന്നസ് പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. നിരവധി പേരാണ് അഷ്റഫിൻറെ നേട്ടത്തിൽ അഭിനന്ദനവുമായി എത്തുന്നത്.