Viral Video: ബസ് തള്ളുന്നതിനേക്കാൾ എളുപ്പം, എല്ലാവരും ചേർന്ന് ആ ട്രെയിൻ തള്ളി മാററി
Viral Video Train Pushing: മറ്റ് കോച്ചുകളിലേക്ക് തീ പടരാതിരിക്കാനാണ് റെയിൽവേ ജീവനക്കാരും ട്രെയിനിലെ യാത്രക്കാരും നാട്ടുകാരും ചേർന്ന് തീ പിടിച്ച കോച്ച് വേർപ്പെടുത്തിയത്
Viral Video Today: പെട്രോൾ തീർന്നാൽ പിന്നെ ബസ് തള്ളേണ്ടി വരും, ബൈക്ക് തള്ളേണ്ടി വരും അല്ല അതിപ്പോ പെട്ടു പോയാൽ പിന്നെ വണ്ടി എന്താണെന്ന് നോക്കേണ്ട ആവശ്യമില്ല. എന്നാൽ തള്ളേണ്ടി വരുന്നത് ട്രെയിനാണെങ്കിലോ? അത് തള്ളേണ്ടി വരും അതിലിപ്പോ എന്താ?… എന്ന് ചോദിക്കും ബീഹാറുകാർ.
അത്തരമൊരു സംഭവമാണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്. പട്ന-ജാർഖണ്ഡ് പാസഞ്ചർ ട്രെിനാണ് ഇത്തരത്തിൽ ആളുകൾ ചേർന്ന് തള്ളി മാറ്റിയത്. ജൂൺ ആറിനാണ് സംഭവം. ട്രെയിനിൻ്റെ വനിത കംപാർട്ട്മെൻ്റിലുണ്ടായ തീ പിടുത്തത്തിന് പിന്നാലെയാണ് ആളുകൾ ചേർന്ന് ട്രെയിൻ തള്ളി മാറ്റിയത്.
Bihar is Not For Beginners :::-
At Kiul Jn station, passengers pushed the train and made it run on the tracks = pic.twitter.com/BMDdsEFubE— Atul Singh Shanu = (@Mafiya_Singh11) June 8, 2024
മറ്റ് കോച്ചുകളിലേക്ക് തീ പടരാതിരിക്കാനാണ് റെയിൽവേ ജീവനക്കാരും ട്രെയിനിലെ യാത്രക്കാരും നാട്ടുകാരും ചേർന്ന് തീ പിടിച്ച കോച്ച് വേർപ്പെടുത്തിയ ശേഷം ബാക്കിയുള്ള കോച്ചുകൾ പാളത്തിലൂടെ പിന്നിലേക്ക് തള്ളി നീക്കിയത്.
സംഭവം ആരോ വീഡിയോയിൽ പകർത്തിയതോടെ ദൃശ്യങ്ങൾ വൈറലുമായി. നിരവധി ആളുകൾ ചേർന്ന് കോച്ച് വിജയകരമായി നീക്കുന്നതും അവരുടെ ആഹ്ളാദ പ്രകടനങ്ങളും വീഡിയോയിൽ കാണാം.ബീഹാറിലെ ലഖിസാരായി ജില്ലയിലെ കിയുൽ ജംങ്ഷനിലാണ് സംഭവം. ആളുകൾ ഒരുമിച്ച് ട്രെയിൻ തള്ളുന്നത് ഇതാദ്യമായല്ല.
നാളുകൾക്ക് മുൻപ് നവി മുംബൈയിലെ വാഷി സ്റ്റേഷനിലും സമാനമായ സംഭവമുണ്ടായി. ട്രാക്ക് അതിക്രമിച്ച് കയറി ഒരാൾ പനവേലിലേക്ക് പോവുകയായിരുന്ന സബർബൻ ലോക്കൽ ട്രെയിനിൻ്റെ ചക്രങ്ങൾക്കിടയിൽ കുടുങ്ങി. അയാളെ രക്ഷപ്പെടുത്താൻ യാത്രക്കാർ ഒത്തുചേർന്ന് ട്രെയിൻ മുഴുവൻ തള്ളി. സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ച ഈ സംഭവത്തിനൊടുവിൽ പരിക്കേറ്റയാൾ മരണത്തിന് കീഴടങ്ങി.