Viral Video: സ്പീഡില്ല, പക്ഷെ ബസ് ഇടിച്ച് തകർത്തത് നിരവധി വാഹനങ്ങൾ- വീഡിയോ
Viral Video Bengaluru : ബസിനുള്ളിൽ സ്ഥാപിച്ചിരുന്ന സിസിടിവിയിലെ അപകടത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. ഫ്‌ളൈഓവറിൽ ബസ് വാഹനങ്ങൾക്ക് സമീപം എത്തുമ്പോൾ ഡ്രൈവർ ബ്രേക്ക് ചവിട്ടാൻ ശ്രമിച്ചെങ്കിലും ബസ് നിൽക്കുന്നില്ലെന്ന് വീഡിയോയിൽ കാണാം
ബെംഗളൂരു: സ്പീഡില്ലാതെ വന്നാൽ ബസ് എത്ര വാഹനങ്ങളിൽ ഇടിക്കും. അതിനുള്ള സാധ്യത കുറവാണ് അല്ലേ? എന്നാൽ വളരെ പതുക്കെയായിട്ടും ബെംഗളൂരുവിൽ ഒരു ബസ് അത്തരമൊരു വലിയ അപകടത്തിൽപ്പെട്ടു. ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ്റെ (ബിഎംടിസി) ബസ്സാണ് ഹെബ്ബാൾ മേൽപ്പാലത്തിൽ വെച്ച് അപടത്തിൽപ്പെട്ടത്. നിരവധി ബൈക്കുകളിലും കാറുകളിലും ബസ് ഇടിക്കുകയായിരുന്നു രണ്ട് പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം.
ബസിനുള്ളിൽ സ്ഥാപിച്ചിരുന്ന സിസിടിവിയിലെ അപകടത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. ഫ്‌ളൈഓവറിൽ ബസ് വാഹനങ്ങൾക്ക് സമീപം എത്തുമ്പോൾ ഡ്രൈവർ ബ്രേക്ക് ചവിട്ടാൻ ശ്രമിച്ചെങ്കിലും ബസ് നിൽക്കുന്നില്ലെന്ന് വീഡിയോയിൽ കാണാം. നിയന്ത്രണ വിട്ട വാഹനം ആദ്യം ബൈക്കുകളിലും പിന്നീട് രണ്ട് കാറുകളിലും ഇടിച്ച ശേഷമാണ് നിൽക്കുന്നത്. ദൃശ്യങ്ങളിൽ കാര്യമായ വേഗത ബസിന് കാണാനില്ല.
അപകടത്തിൻ്റെ വീഡിയോ കാണാം
BMTC Volvo Bus Involved in Serial Accident on Hebbal Flyover, #Bangalore@BlrCityPolice @BMTC_BENGALURU pic.twitter.com/5RTCEYeJAi
— The Vocal News (@thevocalnews) August 13, 2024
അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു, ഇതിൽ ഒരാളുടെ കാലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്ന് ബെംഗളൂരു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന് പിന്നിലെ കാരണം വ്യക്തമല്ല. ബ്രേക്ക് പോയതാവാം കാരണമെന്നാണ് പ്രാഥമിക നിഗമനം.
അടുത്തിടെ ബെംഗളൂരുവിലെ നൈസ് റോഡിൽ ബന്നാർഘട്ട ടോൾ ഗേറ്റിന് സമീപം രണ്ട് കാറുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മൂന്ന് പേരാണ് മരിച്ചത്. വാഹനപ്പെരുപ്പം ബെംഗളൂരു നഗരത്തെ തെല്ലൊന്നുമല്ല കുരുക്കിൽപ്പെടുത്തുന്നത്.