Viral Video : വൈകി എത്തിയ ടീച്ചറെ പ്രിൻസിപ്പാൾ തല്ലി; നല്ല മാതൃകയെന്ന് സോഷ്യൽ മീഡിയ
Agra Principal-Teacher Fight Video : ഉത്തർ പ്രദേശിലെ ആഗ്രയിൽ ഒരു സ്കൂളിലാണ് പ്രിൻസിപ്പാളും ടീച്ചറും തമ്മിൽ അടിയായത്
ആഗ്ര : കുട്ടികൾക്ക് മാതൃകയാകേണ്ടവരാണ് അധ്യാപകർ. അതാണ് പണ്ട് കുഞ്ചൻ നമ്പ്യാർ പാടിയത് “ആശാന് അക്ഷരം ഒന്ന് പിഴച്ചാൽ അമ്പത്തിയൊന്നും പിഴയ്ക്കും ശിഷ്യൻ”. വിദ്യാർഥികൾക്ക് മാതൃകയാകേണ്ട അധ്യാപകർ അവർ കാൺങ്കെ തമ്മിൽ തല്ല് കൂടിയാൽ എന്തായിരിക്കും സ്ഥിതി? അങ്ങനെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. കുട്ടികൾക്ക് മാതൃകയാകേണ്ട രണ്ട് വനിത അധ്യാപകർ ചേർന്ന് തല്ല് കൂടുന്ന വീഡിയോ.
ഉത്തർ പ്രദേശിലെ ആഗ്രയിലാണ് സംഭവം നടന്നിരിക്കുന്നത്. സ്കൂളിലെ ഒരു ടീച്ചർ വൈകി വന്നതിനെ പ്രിൻസിപ്പാൾ ചോദ്യം ചെയ്തതാണ് വഴക്കിന് തുടക്കം. ഇവരുടെ ഈ വഴക്കിൻ്റെയും തല്ലുകൂടലിൻ്റെയും ദൃശ്യങ്ങൾവ സോഷ്യൽ മീഡിയയിൽ എത്തി വൈറലാകുകയും ചെയ്തു.
ആഗ്രയിലെ സീഗണ ഗ്രാമത്തിലെ പ്രീ-സക്കൻഡറി സ്കൂളിലെ പ്രിൻസിപ്പാളാണ് വൈകി എത്തി ടീച്ചറെ മർദ്ദിച്ചത്. ടീച്ചറെ മർദ്ദിക്കുക മാത്രമല്ല അവരുടെ വസ്ത്രവും വഴക്കിനിടെ വലിച്ചു കീറുകയും ചെയ്തു. വൈകി എത്തിയത് ചോദ്യം ചെയ്ത പ്രിൻസിപ്പാൾ ടീച്ചറിട്ട വസ്ത്രിത്തിൻ്റെ കോളറിൽ കയറി പിടിക്കുകയായിരുന്നു. ഈ സമയം അധ്യാപിക പ്രിൻസിപ്പാളിൻ്റെ വസ്ത്രിലും കയറി പിടിച്ചു.
ഈ സമയം അവിടെ ഉണ്ടായിരുന്ന ഒരാൾ വീഡിയോ ചിത്രീകരിക്കുകയായിരുന്നു. വീഡിയോ എടുക്കുന്ന ആരോ വിളിച്ചു പറഞ്ഞപ്പോൾ മറ്റുള്ളവർ ചേർന്ന് രണ്ട് പേരും പിടിച്ചു മാറ്റി. രണ്ട് പേരെയും പിടിച്ചു മാറ്റിയതിന് ശേഷം പ്രിൻസിപ്പാൾ അധ്യാപകയെ ‘നാണമില്ലാത്ത സ്ത്രീ’ എന്നി വിളിച്ചാക്ഷേപിച്ചപ്പോൾ അടുത്ത അടിക്ക് വഴിവെച്ചു. തുടർന്ന് ഇരുവരും പരസ്പരം അസഭ്യ വർഷങ്ങൾ തുടരുകയും ചെയ്തു.
ഇതിനിടെ ആ സംഭവം നടക്കുന്ന മുറിയിലേക്ക് ഒരു കുട്ടി കടന്നുവരുന്നത് വീഡിയോയിൽ കാണാൻ സാധിക്കുന്നതാണ്. സംഭവത്തിൽ വൈകിയെത്തിയ അധ്യാപികയ്ക്കെതിരെ പ്രിൻസിപ്പാൾ പോലീസിന് പരാതി നൽകി. ഇരുവരും തല്ലുകൂടുന്ന വീഡിയോ കാണാം:
A Principal in Agra beat up a teacher this bad just because she came late to the school. Just look at her facial expressions. She’s a PRINCIPAL 😭 @agrapolice pic.twitter.com/db8sKvnNvs
— Deepika Narayan Bhardwaj (@DeepikaBhardwaj) May 3, 2024
ദീപിക നാരയണ ഭരദ്വാജ് എന്ന എക്സിൽ പ്രൊഫൈലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇതിനോടകം വീഡിയോ രണ്ട് ലക്ഷത്തിൽ അധികം പേർ കണ്ടു കഴിഞ്ഞു. ‘വിദ്യാർഥികൾക്ക് ലഭിക്കേണ്ട മികച്ച മാതൃക, ദൈവമേ പ്രിൻസിപ്പാളിൻ്റെ ഭർത്താവിനെ കൊത്തുകൊള്ളണേ, ഇവർ എന്തായിരിക്കും തങ്ങളുടെ വിദ്യാർഥികളെ പഠിപ്പിക്കുക?’ തുടങ്ങിയ രസകരമായ കമൻ്റുകളാണ് വീഡിയോയ്ക്ക് താഴെ നിരവധി പേർ കമൻ്റ് ചെയ്തരിക്കുന്നത്.