Viral News: കല്യാണത്തിന് മധുരമില്ലേ? എങ്കിൽ കല്യാണവും വേണ്ടെന്ന് കുടുംബം
Latest Viral News: പല കാരണം കൊണ്ടും നിശ്ചയിച്ചുറപ്പിച്ച വിവാഹങ്ങൾ മുടങ്ങാറുണ്ട്. അതിൽ ചിലത് വൈറൽ സംഭവങ്ങളുമാകാറുണ്ട്
ഇതൊരു വ്യത്യസ്തമായൊരു കഥയാണ് വ്യത്യസ്തമെന്ന് വെച്ചാൽ ഒരു പക്ഷെ കേട്ടു കേഴ്വി പോലുമില്ലാത്ത കഥ. സംഭവമൊരു കല്യാണമാണ്. കല്യാണമെന്ന് വെച്ചാൽ മുടങ്ങിപ്പോയ കല്യാണം. പല കാരണം കൊണ്ടും നിശ്ചയിച്ചുറപ്പിച്ച വിവാഹങ്ങൾ മുടങ്ങാറുണ്ട്. അതിൽ ചിലത് വൈറൽ സംഭവങ്ങളുമാകാറുണ്ട്
ഇതിന് പിന്നിൽ സ്ത്രീധനം ആവശ്യപ്പെടുന്നത്, വിവാഹത്തലേന്നോ മറ്റൊയുള്ള ഒളിച്ചോട്ടങ്ങൾ, ഇങ്ങനെ പലതും വിവാഹം മുടങ്ങാൻ കാരണമായിത്തീരാറുണ്ട്. എന്നാൽ, കർണ്ണാടകയിൽ ഒരു വിവാഹം മുടങ്ങിയത് ഇക്കാരണം കൊണ്ടൊന്നുമായിരുന്നില്ല.
ഹനഗല്ലു സ്വദേശിയായ യുവതിയുടെയും തുംകൂർ, തുംകുരു സ്വദേശിയായ യുവാവിന്റെയും വിവാഹമാണ് നിശ്ചയിച്ചിരുന്നത്. വിവാഹദിനത്തിന് മുമ്പുതന്നെ വരൻ്റെ കുടുംബം വധുവിൻ്റെ വീട്ടുകാരോട് സ്ത്രീധനം ആവശ്യപ്പെട്ടത് പ്രശ്നമായിരുന്നു. പെണ്ണിന് സ്വർണ്ണവും കൂടാതെ ബംഗളൂരുവിൽ സ്ഥലവുമാണ് കുടുംബം ആവശ്യപ്പെട്ടത്. എന്നാൽ, ഇതൊക്കെ പിന്നീട് പരിഹരിക്കപ്പെട്ടു.
വിവാഹത്തിന് കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് യുവതിയും യുവാവും പരസ്പരം കാണുകയും സംസാരിക്കുകയും ചെയ്തതത്. ഇരു വീട്ടുകാർക്കും കൂടി പരസ്പരം ഇഷ്ടപ്പെട്ടതോടെ വിവാഹം ഉറപ്പിക്കുകയായിരുന്നു. എന്നാൽ വിവാഹം പിന്നെ വിവാദത്തിലേക്ക് എത്തി. അതെങ്ങനെയെന്ന് അല്ലേ അതാണ് പറയുന്നത്.
വിവാഹദിവസം ദിവസം വന്നെത്തി. കല്യാണവും കഴിഞ്ഞു. സൽക്കാര ചടങ്ങിലേക്ക് കടക്കുന്നതിനിടയിലാണ് അടുത്ത പ്രശ്നം തല പൊക്കിയത്. വധുവിന്റെ വീട്ടുകാർ വിവാഹത്തിന് മധുരം വിളമ്പിയില്ല എന്നാരോപിച്ച് വരന്റെ വീട്ടുകാർ ബഹളം വയ്ക്കുകയായിരുന്നു. പഴയ സ്ത്രീധന ചൊരുക്ക് കൂടി ഉള്ളിൽ ഉള്ളതിനാൽ ഇവർ ഒട്ടും വിട്ടു കൊടുത്തില്ല.
വധുവിൻറെ വീട്ടുകാരും വിട്ടു കൊടുക്കാൻ പോയില്ലെന്ന് മാത്രമല്ല സംഭവം നേരെ പൊലീസ് സ്റ്റേഷനിലുമെത്തി. ചർച്ചകൾ വിജയിക്കാതായതോടെ വരൻ വിവാഹ മോതിരം ഊരി നൽകുകയും വിവാഹത്തിൽ നിന്നും പിന്മാറുന്നതായി അറിയിക്കുകയുമായിരുന്നു. പിന്നാലെ യുവതിയും തനിക്ക് വിവാഹം വേണ്ട എന്ന് ഉറപ്പിച്ചു. വിവാഹവുമായി ബന്ധപ്പെട്ട് വിചിത്രമായ പല സംഭവങ്ങളും ഇതിന് മുമ്പും നടന്നിട്ടുണ്ട്. എന്നാൽ മധുരം വിളമ്പാത്തതിനെ തുടർന്ന് വിവാഹം തടസപ്പെടുന്നത് ഇതാദ്യമാണ്