5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Viral News: കല്യാണ ചടങ്ങിനിടെ വരൻ വധുവിനെ ചുംബിച്ചു, പിന്നെ നടന്നത് കൂട്ടയടി

കല്യാണ വേദിയിൽ വരൻ വധുവിനെ ചുംബിച്ചത് വലിയൊരു പൊട്ടിത്തെറിക്കാണ് തുടക്കമിട്ടത്. ഒടുവിലിത് സംഘർഷത്തിലേക്കെത്തി

Viral News: കല്യാണ ചടങ്ങിനിടെ വരൻ വധുവിനെ ചുംബിച്ചു, പിന്നെ നടന്നത് കൂട്ടയടി
Viral News | Free pik Image
arun-nair
Arun Nair | Published: 22 May 2024 17:22 PM

കല്യാണം കഴിഞ്ഞ് വധുവും വരനും പരസ്പരം ചുംബിക്കുന്നത് തെറ്റാണോ? എന്ത് തെറ്റ് അല്ലേ? എന്നാൽ ഇത്തരത്തിലൊരു ചുംബനത്തിൻറെ പേരിൽ കല്യാണം വരെ വേണ്ടെന്ന് വെയ്ക്കേണ്ടുന്ന അവസ്ഥയുണ്ടായിട്ടുണ്ട് യുപിയിൽ.

കല്യാണ വേദിയിൽ വരൻ വധുവിനെ ചുംബിച്ചത് വലിയൊരു പൊട്ടിത്തെറിക്കാണ് തുടക്കമിട്ടത്. ഒടുവിലിത് സംഘർഷത്തിലേക്കെത്തി. സംഘർഷത്തിൽ 6 പേർക്കാണ് പരിക്കേറ്റത്. പോലീസെത്തി കുറച്ചു പേരെ അറസ്റ്റ് ചെയ്തെങ്കിലും കല്യാണം വേണ്ടെന്ന് വെയ്ക്കുന്നിടം വരെയെത്തി കാര്യങ്ങൾ.

യുപി ഹാപൂരിലെ അശോക്‌നഗർ പ്രദേശത്താണ് സംഭവം. രണ്ട് വിവാഹങ്ങളാണ് അന്നിവിടെ നടന്നത്. രണ്ടും ഒരു കുടുംബത്തിലെ പെൺകുട്ടികൾ. മൂത്ത പെൺകുട്ടിയുടെ വിവാഹ ഘോഷയാത്ര സുഭാഷ് നഗറിൽ നിന്നും ഇളയ മകളുടെ വിവാഹ ഘോഷയാത്ര ശിവനഗറിൽ നിന്നും എത്തി.

മൂത്ത മകളുടെ വിവാഹം ഗംഭീരമായി കഴിഞ്ഞ് ഇളയ പെൺകുട്ടിയുടെ വിവാഹത്തിനായി കാത്തിരിക്കുകയായിരുന്നു കുടുംബം. ഇതിനിടയിൽ നടക്കുന്ന ജയമാല ചടങ്ങിൽ വരൻ വധുവിനെ ചുംബിച്ചതോടെയാണ് വധുവിൻ്റെ വീട്ടുകാർ രോഷാകുലരായത്.

ആറു പേർക്ക് പരിക്ക്

ഇരുപക്ഷത്തുള്ളവരും തമ്മിൽ വിഷയത്തിൽ വാക്കേറ്റമുണ്ടായി. ആളുകൾ വരനെയും മർദ്ദിച്ചു. ആക്രമണത്തിൽ പപ്പു, പങ്കജ്, നരേഷ്, രവി, പവൻ, അങ്കിത് എന്നിവർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സ്ഥലത്തെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ സംഭവത്തിൽ ആരും പരാതി നൽകിയിട്ടില്ല.

ഒത്തുതീർപ്പിനുള്ള ശ്രമം നടന്നു

ചുംബനത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് വധുവില്ലാതെയാണ് വിവാഹ ഘോഷയാത്ര മടങ്ങിയത്. ഇതിന് ശേഷം വരൻ്റെ ഭാഗത്തുള്ളവർ വധുവിൻ്റെ വീട്ടിലെത്തി. തെറ്റ് ഏറ്റു പറയുകയും വധുവിനെ തന്നോടൊപ്പം അയയ്ക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തു. എന്നാൽ ഇതിൽ ഒത്തു തീർപ്പായില്ല. എന്തായാലും കല്യാണം നാട്ടിലെ സംസാര വിഷയമായി മാറിയിരിക്കുകയാണ്.