5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Viral Video: അധ്യാപികയും വിദ്യാർത്ഥിയും ക്ലാസ്‌റൂമിൽ ‘വിവാഹിതരായി’; വീഡിയോ വൈറൽ, അന്വേഷണം ആരംഭിച്ചു

Video of Professor and Student Getting Married: ഒന്നാം വർഷ വിദ്യാർത്ഥിയും, വധുവിനെ പോലെ അണിഞ്ഞൊരുങ്ങിയ അധ്യാപികയും ഹിന്ദു ബംഗാളി ആചാര പ്രകാരം വിവാഹം കഴിക്കുന്നതിന്റെ ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്.

Viral Video: അധ്യാപികയും വിദ്യാർത്ഥിയും ക്ലാസ്‌റൂമിൽ ‘വിവാഹിതരായി’; വീഡിയോ വൈറൽ, അന്വേഷണം ആരംഭിച്ചു
വീഡിയോയിൽ നിന്നുള്ള ദൃശ്യങ്ങൾImage Credit source: X
nandha-das
Nandha Das | Updated On: 30 Jan 2025 17:26 PM

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ സർക്കാർ നിയന്ത്രണത്തിലുള്ള ഒരു സർവകലാശാലയിലെ വനിതാ പ്രൊഫസറും വിദ്യാർത്ഥിയും ക്ലാസ് മുറിയിൽ വെച്ച് ‘വിവാഹിതരാകുന്നതിന്റെ’ വീഡിയോ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചു. വീഡിയോ വൈറലായതോടെ സർവകലാശാല അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.

എന്നാൽ, ക്ലാസിന്റെ ഭാഗമായി നടന്ന നാടകത്തിന്റെ വീഡിയോ ആണതെന്ന് പ്രൊഫസർ വിശദീകരിച്ചു. പശ്ചിമ ബംഗാളിലെ മൗലാന അബ്ദുൽ കലാം ആസാദ് സാങ്കേതിക സർവകലാശാലയിലെ സൈക്കോളജി വിഭാഗത്തിലാണ് സംഭവം നടന്നത്. ഒന്നാം വർഷ വിദ്യാർത്ഥിയും, വധുവിനെ പോലെ അണിഞ്ഞൊരുങ്ങിയ അധ്യാപികയും ഹിന്ദു ബംഗാളി ആചാര പ്രകാരം വിവാഹം കഴിക്കുന്നതിന്റെ ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്.

സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ:

 

View this post on Instagram

 

A post shared by Sangbad Pratidin (@sangbadpratidin)

സമൂഹ മാധ്യമങ്ങളിൽ വീഡിയോ വൈറലായതോടെ വലിയ വിവാദങ്ങൾക്ക് വഴി വെച്ചു. ഇതിന് പിന്നാലെയാണ് സംഭവം അന്വേഷിക്കാൻ മൂന്നംഗ പാനലിനെ സർവകലാശാല ചുമതലപ്പെടുത്തിയതും, അധ്യാപികയിൽ നിന്ന് വിശദീരകരണം തേടിയതും. തന്റെ ക്ലാസിന്റെ ഭാഗമായി നടന്ന ഒരു സൈക്കോ ഡ്രാമ പ്രകടനം ആണെന്നും, യാഥാർത്ഥമല്ലെന്നും അധ്യാപിക സർവകലാശാല അധികൃതരോട് വിശദീകരണം നൽകി.

ALSO READ: മഹാകുംഭ മേളയ്ക്കിടെ തിക്കിലും തിരക്കലും പെട്ട് മരിച്ചവരുടെ എണ്ണം 30 ആയി; 60ലേറെ പേർക്ക് പരിക്ക്

കോളേജിന്റെ ഡോക്യൂമെന്റേഷന് വേണ്ടി ചിത്രീകരിച്ച ഈ വീഡിയോ, സൈക്കോളജി ഡിപ്പാർട്മെന്റിന്റെ മോശമായി ചിത്രീകരിക്കാൻ മനഃപൂർവം പുറത്തുവിട്ടതാണ് എന്നും അധ്യാപിക ആരോപിച്ചു. അതേസമയം, സംഭവത്തിൽ അന്വേഷണം അവസാനിക്കുന്നത് വരെ അധ്യാപികയോടും വിദ്യാർത്ഥിയോടും ലീവിൽ തുടരാൻ സർവകലാശാല അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റ് ഡിപ്പാർട്മെന്റുകളിലെ വനിതാ പ്രൊഫസർമാർ ഉൾപ്പടെയുള്ളതാണ് അന്വേഷണ കമ്മിറ്റി.