Viral Video: അടിയോട്… അടി..!; നമ്മ മെട്രോയിലെ യാത്രക്കാരുടെ തമ്മിൽ തല്ല്, വീഡിയോ വൈറൽ
Namma Metro Viral Video: മുഷ്ടി ചുരുട്ടി ഇടിക്കുന്നതും മുഖം പിടിച്ച് തരിച്ചുമെല്ലാം ഇരുവരും പരസ്പരം ഏറ്റുമുട്ടുന്നത് കാണാം. എന്ന് നടന്ന സംഭവമാണെന്നോ എന്തായിരുന്നു യാത്രക്കാരുടെ വഴക്കിന് കാരണമെന്നോ വ്യക്തമല്ല.
തർക്കങ്ങൾക്കും വഴക്കുകൾക്കും പേരുകേട്ടൊരിടമാണ് ഡൽഹി മെട്രോ (Delhi Metro). എന്നാൽ ഡൽഹി മെട്രോയെ ബാധിച്ച അരാജക്വം ബെംഗളൂരു നമ്മ മെട്രോയേയും (Namma Metro) ബാധിച്ചോ എന്ന ആശയക്കുഴപ്പത്തിലാണ് സമൂഹ മാധ്യമങ്ങൾ. കഴിഞ്ഞ ദിവസം പുറത്തുവന്ന ഒരു വീഡിയോയാണ് ഇതിന് കാരണമായത്. ‘ക്രിസ്റ്റിൻ മാത്യു ഫിലിപ്പ്’ എന്ന എക്സ് ഹാൻറിലിൽ നിന്നുമാണ് വീഡിയോ പങ്കുവച്ചത്. ബെംഗളൂരുവിലെ തിരക്കേറിയ മെട്രോ ട്രെയിനിൽ രണ്ട് യാത്രക്കാർ തമ്മിലുണ്ടായ വാക്കേറ്റമാണ് വീഡിയോയിൽ കാണാൻ കഴിയുക.
A fight broke out between two passengers inside an overcrowded Metro train in Bengaluru.
BMRCL is reviewing the video & investigating further details@OfficialBMRCL pic.twitter.com/x7uwMVqAfs
— ChristinMathewPhilip (@ChristinMP_) July 9, 2024
പുരുഷന്മാർ മാത്രം നിറഞ്ഞ തിരക്കേറിയ ഒരു ബോഗിയിൽ വച്ച് രണ്ട് പേർ തമ്മിലുള്ള കൈയ്യാങ്കളിയാണ് വീഡിയോയിൽ ദൃശ്യമാകുന്നത്. തിങ്ങി നിറങ്ങ ആൾക്കൂട്ടത്തിനിടെയിലാണ് രണ്ട് പേരുടെ തമ്മിൽ തല്ലും അസഭ്യം പറച്ചിലും. മുഷ്ടി ചുരുട്ടി ഇടിക്കുന്നതും മുഖം പിടിച്ച് തരിച്ചുമെല്ലാം ഇരുവരും പരസ്പരം ഏറ്റുമുട്ടുന്നത് കാണാം. ചിലർ ഇരുവരെയും പിടിച്ച് മാറ്റാൻ ശ്രമിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. ഒടുവിൽ മറ്റ് യാത്രക്കാർ ഇരുവരെയും രണ്ട് ഭാഗത്തേക്ക് മാറ്റി നിർത്തുന്നതായാണ് കാണാൻ കഴിയുന്നത്.
ALSO READ: കൊങ്കൺ പാതയിൽ മണ്ണിടിച്ചിലും വെള്ളക്കെട്ടും; ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം
എന്ന് നടന്ന സംഭവമാണെന്നോ എന്തായിരുന്നു യാത്രക്കാരുടെ വഴക്കിന് കാരണമെന്നോ വ്യക്തമല്ല. എക്സിലൂടെ പുറത്തുവന്ന വീഡിയോ ഇതിനകം രണ്ടര ലക്ഷത്തോളം പേർ കണ്ടുകഴിഞ്ഞു. ബംഗളൂരു മെട്രോയിൽ ഇത്തരത്തിലുള്ള സംഭവം ആദ്യമായാണ് ഉണ്ടാകുന്നത്. എന്നാൽ വീഡിയോ പ്രചരിച്ചതിന് പിന്നാലെ പൊതുഗതാഗത സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ പങ്കുവച്ച് ഉപയോക്താക്കൾ രംഗത്തെത്തി. “ജോലി സമ്മർദ്ദവും ആൾക്കൂട്ടത്തിനിടയിൽ പെട്ട സമ്മർദ്ദവുമാകാം വഴക്കിന് കാരണമെന്നും ഒരു കൂട്ടർ പറയുന്നുണ്ട്.
അതേസമയം ‘ഇത് ഡൽഹിയിലോ മറ്റെവിടെയെങ്കിലുമോ ആയിരുന്നെങ്കിൽ യാത്രക്കാർ വെറുതെ നോക്കി നിൽക്കുമായിരുന്നു… ഇവിടെ മറ്റ് യാത്രക്കാർ വഴക്ക് നിർത്തി. അതാണ് ബെംഗളൂരുവും മറ്റ് സ്ഥലങ്ങളും തമ്മിലുള്ള വ്യത്യാസം’ എന്നും മറ്റൊരു ഉപയോക്താവ് പറഞ്ഞു. എന്നാൽ, ബംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) നിലവിൽ സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണ്. കൂടാതെ ഭാവിയിൽ ഇത്തരത്തിലുള്ള സംഘർഷങ്ങൾ തടയുന്നതിനായി ട്രെയിനുകൾക്കുള്ളിൽ സുരക്ഷാ നടപടികൾ വർദ്ധിപ്പിക്കാനും ബിഎംആർസിഎൽ പദ്ധതിയിടുന്നുണ്ട്.