5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kolkata Doctor Case: കൊൽക്കത്തയിലെ ഡോക്ടറുടെ കൊലപാതകം: പ്രതിഷേധങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തെരുവില്‍ നൃത്തമാടി നടി മോക്ഷ

Mokksha Street Dance at Kolkata Protest: സന്തോഷ്പുരിൽ ഒരു എൻ.ജി.ഓ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു മോക്ഷ നൃത്തം ചെയ്തത്. കാസി നസ്റുൾ ഇസ്ലാം എഴുതിയ ഒരു കവിത പശ്ചാത്തലമാക്കിയായിരുന്നു മോക്ഷയുടെ നൃത്തം.

Kolkata Doctor Case: കൊൽക്കത്തയിലെ ഡോക്ടറുടെ കൊലപാതകം: പ്രതിഷേധങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തെരുവില്‍ നൃത്തമാടി നടി മോക്ഷ
mokksha (instagram)
sarika-kp
Sarika KP | Published: 16 Sep 2024 23:41 PM

ആഗസ്റ്റ് 9 ന് ആർജി കർ ആശുപത്രിയിലെ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ഇന്നും പ്രതിഷേധങ്ങൾ ഉയരുന്നുണ്ട്. എന്നാൽ ഇതിൽ നിന്നോക്കെ വ്യത്യസ്തമായ പ്രതിഷേധ രീതിക്കാണ് കഴിഞ്ഞ ദിവസം ന​ഗരം സാക്ഷ്യം വഹിച്ചത്. കള്ളനും ഭ​ഗവതിയും, പുറത്തിറങ്ങാനിരിക്കുന്ന ചിത്തിനി എന്നീ ചിത്രങ്ങളിലൂടെ ആരാധകർക്ക് സുപരിചിതയായ ബം​ഗാളി നടി മോക്ഷ എന്ന മോക്ഷ സെൻ​ഗുപ്തയുടെ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. ട്രെയിനി ഡോക്ടര്‍ ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ നീതി വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു പ്രതിഷേധം. ഇതിന്റെ ഭാ​ഗമായി കൊൽക്കത്തയിൽ നടക്കുന്ന പ്രതിഷേധങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് തെരുവിൽ മോക്ഷ നൃത്തം ചെയ്യതായിരുന്നു പ്രതിഷേധിച്ചത്.

സന്തോഷ്പുരിൽ ഒരു എൻ.ജി.ഓ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു മോക്ഷ നൃത്തം ചെയ്തത്. കാസി നസ്റുൾ ഇസ്ലാം എഴുതിയ ഒരു കവിത പശ്ചാത്തലമാക്കിയായിരുന്നു മോക്ഷയുടെ നൃത്തം. ഓഗസ്റ്റ് 31ന് നടന്ന പ്രതിഷേധനൃത്തത്തിന്‍റെ വിഡിയോ കഴിഞ്ഞ ദിവസങ്ങളിലാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇതാദ്യമായല്ല സംഭവത്തിൽ പ്രതികരിച്ച് മോക്ഷ എത്തുന്നത്. ഇതിനു മുൻപും ഡോക്ടറുടെ കൊലപാതകത്തേക്കുറിച്ച് താരം പ്രതികരിച്ച് രം​ഗത്ത് എത്തിയിരുന്നു. “സംഭവത്തേക്കുറിച്ച് കേൾക്കുമ്പോൾ ഞാൻ ഒരു സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് ഹൈദരാബാദിലായിരുന്നതിനാൽ എന്താണ് യഥാർത്ഥ സാഹചര്യമെന്ന് അറിയില്ലായിരുന്നു. പിന്നീട് ആ കൊടും കുറ്റകൃത്യത്തെക്കുറിച്ച് മനസിലാക്കിയപ്പോൾ പ്രതിഷേധങ്ങളിൽ പങ്കെടുക്കാനായി നാട്ടിലേക്ക് തിരിച്ചുപോരുകയായിരുന്നു. ഒരു കലാകാരിയെന്ന നിലയിൽ, പ്രതിഷേധത്തിൻ്റെ രൂപമായി ഞാൻ തെരുവ് പ്രകടനം തിരഞ്ഞെടുത്തു. ന​ഗരവാസികളുടെ പ്രതിനിധിയായി നിന്നുകൊണ്ട് സാധാരണക്കാരുടെ ആശങ്കകൾ പ്രകടിപ്പിക്കാൻ കല ഉപയോഗിച്ച് വിവിധ പ്രതിഷേധങ്ങളിൽ പങ്കെടുക്കാൻ ഞാൻ എൻ്റെ സമയം നീക്കിവച്ചു.” മോക്ഷയുടെ വാക്കുകൾ.

 

Also read-Kolkata Rape Case: കൊൽക്കത്ത വനിതാ ഡോക്ടറുടെ കൊലപാതകം; ആർജി കർ മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പൽ അറസ്റ്റിൽ

അതേസമയം ഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ച് ആവശ്യങ്ങള്‍ മുന്നോട്ടുവച്ച് സമരക്കാര്‍. പശ്ചിമ ബംഗാൾ ജൂനിയർ ഡോക്‌ടേഴ്‌സ് ഫ്രണ്ടും റസിഡൻ്റ് ഡോക്‌ടേഴ്‌സ് അസോസിയേഷനും ഞായറാഴ്ച തലസ്ഥാനത്ത് നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ആവശ്യങ്ങള്‍ മുന്നോട്ടുവച്ചത്. കേസ് അന്വേഷണം വേഗത്തിലാക്കുക എന്നതാണ് പ്രതിഷേധിക്കുന്ന ഡോക്‌ടര്‍മാര്‍ മുന്നോട്ടുവയ്‌ക്കുന്ന പ്രധാന ആവശ്യം. കൊൽക്കത്ത കമ്മിഷണറെയും ആരോഗ്യ-കുടുംബക്ഷേമ വകുപ്പിലെ മുഴുവന്‍ മുതിർന്ന ഉദ്യോഗസ്ഥരെയും മാറ്റണമെന്നും ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ആശുപത്രികളില്‍ ഡോക്‌ടര്‍മാര്‍ക്ക് ശരിയായ സുരക്ഷയും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കണം എന്നതാണ് ഡോക്‌ടര്‍മാരുടെ മറ്റൊരാവശ്യം. എല്ലാ ആശുപത്രികളിലും പോഷ് 2013 പ്രകാരമുള്ള കേസുകളുടെ ശരിയായ അന്വേഷണത്തിനായി ഒരു ഇൻ്റേണൽ കംപ്ലയിൻ്റ് കമ്മിറ്റി രൂപീകരിക്കണമെന്നും ആവശ്യപ്പെട്ടു.

Latest News