Arvind Kejriwal : മകളുടെ വിവാഹനിശ്ചയത്തിന് ഭാര്യ സുനിതയ്‌ക്കൊപ്പം ‘പുഷ്പ 2’ പാട്ടിന് നൃത്തം ചെയ്ത് അരവിന്ദ് കേജ്‌രിവാൾ; വീഡിയോ വൈറൽ
Arvind Kejriwal, Dance To Pushpa Song At Daughter's Engagement:ഭാര്യ സുനിത കേജ്‌രിവാളിനൊപ്പം നൃത്തം ചെയ്യുന്ന കേജ്‌രിവാളിനെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. അല്ലു അർജുൻ നായകനായ പുഷ്പ 2 എന്ന ചിത്രത്തിലെ ‘അംഗരോൺ’ എന്ന പാട്ടിനാണ് ഇരുവരും ചുവടുവച്ചിരിക്കുന്നത്.

ന്യൂഡൽഹി: ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മകളുടെ വിവാഹനിശ്ചയത്തിന്റെ ഭാഗമായി നടന്ന പരിപാടിയിൽ അരവിന്ദ് കേജ്‌രിവാൾ നൃത്തം ചെയ്യുന്നതിന്റെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയത്. ഭാര്യ സുനിത കേജ്‌രിവാളിനൊപ്പം നൃത്തം ചെയ്യുന്ന കേജ്‌രിവാളിനെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. അല്ലു അർജുൻ നായകനായ പുഷ്പ 2 എന്ന ചിത്രത്തിലെ ‘അംഗരോൺ’ എന്ന പാട്ടിനാണ് ഇരുവരും ചുവടുവച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് ഹർഷിത കേജ്‌രിവാളിന്റെയും സംഭവ് ജെയിനിന്റെയും വിവാഹം നടന്നത്. പഞ്ചാബ് മുഖ്യമന്ത്രിയുടെ ഡൽഹിയിലെ ഔദ്യോഗിക വസതിയായ കപൂർത്തല ഹൗസിൽ വച്ചായിരുന്നു വിവാഹം. ഇരുവരും ഏറെ നാളായി അടുത്ത സുഹൃത്തുക്കളും ബിസിനസ് പങ്കാളികളുമാണ്.
Also Read:17കാരനെ അച്ഛൻറെ മുന്നിലിട്ട് കുത്തിക്കൊന്നു; ‘ലേഡി ഡോൺ’ അറസ്റ്റിൽ
എന്നാൽ കെജ്‍രിവാൾ മാത്രമല്ല മറ്റ് ആംആദ്മി പാർട്ടി നേതാക്കളുടെ നൃത്തവും സോഷ്യൽ മീഡിയ ഏറ്റെടുത്തിട്ടുണ്ട്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാനിന്റെ പഞ്ചാബി നൃത്തവും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നുണ്ട്. പഞ്ചനക്ഷത്ര ഹോട്ടലിൽ വച്ചുനടന്ന വിവാഹനിശ്ചയത്തിൽ അടുത്ത് ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
VIDEO | Visuals of Arvind Kejriwal (@ArvindKejriwal), AAP convenor and former Delhi CM, dancing with his wife, Sunita Kejriwal, at their daughter’s engagement ceremony in Delhi on Thursday.
(Source: Third party)
(Full video on PTI Videos – https://t.co/n147TvrpG7) pic.twitter.com/oBWXYiExMg
— Press Trust of India (@PTI_News) April 18, 2025
അതേസമയം വിവാഹത്തെ വിമർശിച്ച് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത രംഗത്ത് എത്തി. ഡൽഹിയിലെ ജനങ്ങൾക്കു മുന്നിൽ സത്യം പുറത്തുവരുന്നു. ഡൽഹി മനസ്സിലാക്കാൻ തുടങ്ങിയിരിക്കുന്നു എന്നതിന്റെ നല്ലൊരു സൂചനയാണിതെന്നാണ് രേഖ ഗുപ്ത വിമർശിച്ച് പറഞ്ഞത്.