VIiral Video: നടുറോഡില്‍ പൊടുന്നനേ ഗുഹയ്ക്ക് സമാനമായ കുഴി; ടാങ്കര്‍ ലോറിവീണു; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

PMC Truck Falls into Sinkhole:വെള്ളം നിറച്ച ടാങ്കർ കടന്നുപോകുമ്പോൾ പെട്ടെന്ന് പ്രദേശത്ത് ​ഗർത്തം രൂപപ്പെടുകയും വാഹനത്തിന്റെ പിന്‍ചക്രങ്ങള്‍ ചെളിവെള്ളം നിറഞ്ഞ വലിയ ഗര്‍ത്തത്തിലേക്ക് പതിക്കുന്നതും സി.സി.ടി.വി. ദൃശ്യങ്ങളില്‍ വ്യക്തമാണ്.

VIiral Video: നടുറോഡില്‍ പൊടുന്നനേ ഗുഹയ്ക്ക് സമാനമായ കുഴി;  ടാങ്കര്‍ ലോറിവീണു; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

റോഡിൽ രൂപപ്പെട്ട കുഴിയിൽ വീണ ടാങ്കർലോറി (Image credits: X)

Published: 

21 Sep 2024 11:56 AM

ഞെട്ടിക്കുന്ന പല ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ മിക്കപ്പോഴും വൈറലാകുന്നത്. അത്തരത്തിലുള്ള ഒരു ഞെട്ടിച്ച ദൃശ്യങ്ങളാണ് ഇപ്പോൾ പൂനെയിൽ നിന്നെത്തുന്നത്. നടുറോഡിൽ ഉണ്ടായ വൻ ​ഗർത്തത്തിലേക്ക് വീണ ടാങ്കർ ലോറിയുടെ ദൃശ്യങ്ങളാണ് അവ. വെള്ളം നിറഞ്ഞെത്തിയ ടാങ്കർ‌ ആണ് ​കുഴിയിലേക്ക് വീണത്. പുണെ മുന്‍സിപ്പാലിറ്റിയുടെ വാട്ടര്‍ ടാങ്കറാണ് ഗര്‍ത്തത്തിലേക്ക് വീണത്.

Also read-Gurugram Accident: തെറ്റായ ദിശയിലെത്തിയ കാറിടിച്ച് തെറിപ്പിച്ചു; ബൈക്ക് യാത്രികന് ദാരുണാന്ത്യം, വീഡിയോ

വാഹനത്തിൽ ഡ്രൈവർ മാത്രമാണ് സംഭവ സമയത്ത് ഉണ്ടായത്. ഇയാൾ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ലോറി കുഴിയിൽ പതിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വെള്ളം നിറച്ച ടാങ്കർ കടന്നുപോകുമ്പോൾ പെട്ടെന്ന് പ്രദേശത്ത് ​ഗർത്തം രൂപപ്പെടുകയും വാഹനത്തിന്റെ പിന്‍ചക്രങ്ങള്‍ ചെളിവെള്ളം നിറഞ്ഞ വലിയ ഗര്‍ത്തത്തിലേക്ക് പതിക്കുന്നതും സി.സി.ടി.വി. ദൃശ്യങ്ങളില്‍ വ്യക്തമാണ്. മുന്‍ഭാഗം മുങ്ങാതെ ഉയര്‍ന്നുനിന്നിരുന്നതിനാല്‍ ഡ്രൈവര്‍ അതിവേഗം പുറത്തിറങ്ങി രക്ഷപ്പെടുകയായിരുന്നു. അഗ്‌നിശമനസേനാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. സംഭവത്തെക്കുറിച്ച് മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥര്‍ അന്വേഷിച്ചുവരികയാണ്.

 

കുഴിയിൽ വീണ ടാങ്കർ ലോറി ക്രെയിന്‍ എത്തിച്ചാണ് പുറത്തെടുത്തത്. ഇന്‍റര്‍ലോക്ക് ഇട്ട റോഡിലാണ് സംഭവം നടന്നത്. ഇതിനെപറ്റി അന്വേഷണം പ്രഖ്യാപിച്ചതായി അധികൃതര്‍ അറിയിച്ചു. സംഭവത്തിൽ പ്രദേശവാസികള്‍ കടുത്ത ആശങ്കയിലാണ്. ചെറിയ വാഹനങ്ങളിലും, കാല്‍നടയായും റോഡിലൂടെ പോകുമ്പോള്‍ ഇത്തരം അപകടമുണ്ടായാല്‍ എന്ത് ചെയ്യുമെന്നാണ് പ്രദേശവാസികൾ ചോദിക്കുന്നത്. അതേസമയം, പൂണെ ഭൂഗര്‍ഭ മെട്രോയുടെ പണി ഈ ഭാഗങ്ങളില്‍ പുരോഗമിക്കുന്നതാണ് അപകടത്തിന് കാരണമായതെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഈ പ്രദേശത്തെ ഭൂമിക്ക് മൊത്തത്തില്‍ ഇളക്കം തട്ടിയെന്നും അതാണ് റോഡ് ഇടിയാന്‍ കാരണമായതെന്നുമാണ് ചിലര്‍ പറയുന്നത്.

Related Stories
Viral News: ക്ഷേത്ര ഭണ്ഡാരത്തിൽ ഐഫോൺ, അബദ്ധത്തിൽ വീണതാണെന്ന് ഭക്തൻ: തിരിച്ചു നൽകാൻ തയ്യാറാകാതെ ക്ഷേത്ര ഭാരവാഹികൾ
Bengaluru Accident : കാറിന് മുകളിലേക്ക് കണ്ടെയ്‌നര്‍ ലോറി മറിഞ്ഞു, കുട്ടികളടക്കം ആറു പേര്‍ക്ക് ദാരുണാന്ത്യം; സംഭവം ബെംഗളൂരുവില്‍
Andhra Pradesh Earthquake: ആന്ധ്രാപ്രദേശില്‍ ഭൂചലനം; വീടുകളില്‍ നിന്നിറങ്ങിയോടി ജനങ്ങള്‍
Partner Swapping Case: ‘സുഹൃത്തിനൊപ്പം കിടക്ക പങ്കിടണം, തയാറായാല്‍ അവന്റെ കാമുകിയെ തനിക്ക് ലഭിക്കും’; പ്രതികള്‍ പിടിയില്‍
Viral Video: ആഹാ കളറായിട്ടുണ്ടല്ലോ! ലോക്കല്‍ ട്രെയിന്‍ തോറ്റുപോകും വിമാനയാത്ര; ഇന്ത്യക്കാരെ സമ്മതിക്കണം
Mumbai Ferry Accident : മുംബൈ ഫെറി അപകടം; ജീവൻ രക്ഷിക്കാനായി മാതാപിതാക്കൾ മക്കളെ വെള്ളത്തിലെറിയാനൊരുങ്ങി എന്ന് വെളിപ്പെടുത്തൽ
'ബോക്‌സിങ് ഡേ ടെസ്റ്റ്' പേരു വന്ന വഴി
പ്രാതലിൽ ഇവ ഉൾപ്പെടുത്തൂ; ഗുണങ്ങൾ ഏറെ
ജെൻ സി തലമുറ പ്രശസ്തമാക്കിയ ചില ശൈലികൾ
രാത്രി കട്ടന്‍ ചായ കുടിക്കാറുണ്ടോ? അതത്ര നല്ല ശീലമല്ല