AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Jagdeep Dhankhar: ‘ആര്‍ട്ടിക്കിള്‍ 142 ജനാധിപത്യ ശക്തികൾക്കെതിരായ ആണവ മിസൈല്‍’; ജുഡീഷ്യറിക്കെതിരേ ഉപരാഷ്ട്രപതി ജഗദീപ് ധൻകർ

VP Dhankhar Criticises Supreme Court Verdict: സുപ്രീം കോടതിക്ക് പ്രത്യേക അധികാരങ്ങൾ നൽകുന്ന ഭരണഘടനയുടെ ആർട്ടിക്കൾ 142 ജനാധിപത്യ ശക്തികൾക്കെതിരായ ആണവ മിസൈൽ ആയി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Jagdeep Dhankhar: ‘ആര്‍ട്ടിക്കിള്‍ 142 ജനാധിപത്യ ശക്തികൾക്കെതിരായ ആണവ മിസൈല്‍’; ജുഡീഷ്യറിക്കെതിരേ ഉപരാഷ്ട്രപതി ജഗദീപ് ധൻകർ
Jagdeep Dhankhar
sarika-kp
Sarika KP | Published: 17 Apr 2025 21:36 PM

ന്യൂഡൽ​ഹി: ജുഡീഷ്യറിക്കെതിരേ രൂക്ഷവിമർശനവുമായി ഉപരാഷ്ട്രപതി ജഗദീപ് ധൻകർ. ബില്ലുകൾ പാസാക്കുന്നതിന് രാഷ്ട്രപതിക്കും ​ഗവർണർമാർക്കും സമയപരിധി നിശ്ചയിച്ച സുപ്രീം കോടതി വിധിക്ക് പിന്നാലെയാണ് ഉപരാഷ്ട്രപതിയുടെ രൂക്ഷ വിമർശനം ഉണ്ടായിരിക്കുന്നത്. രാഷ്ട്രപതിയെ നിയന്ത്രിക്കാനും സമയപരിധി നിശ്ചയിക്കാനും ജുഡീഷ്യറിക്ക് അധികാരമില്ലെന്നും കോടതികൾ രാഷ്ട്രപതിയെ നയിക്കുന്ന ഒരു സാഹചര്യം ജനാധിപത്യത്തിൽ ഉണ്ടാകാൻ പാടില്ലെന്നും ധൻകർ പ്രസ്താവിച്ചു.

സുപ്രീം കോടതിക്ക് പ്രത്യേക അധികാരങ്ങൾ നൽകുന്ന ഭരണഘടനയുടെ ആർട്ടിക്കൾ 142 ജനാധിപത്യ ശക്തികൾക്കെതിരായ ആണവ മിസൈൽ ആയി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യസഭാ ഇന്റേണുകളുടെ ആറാം ബാച്ചിനെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ഉപരാഷ്ട്രപതി.

Also Read:‘ജാതി സെൻസസിൽ ഒരു അനീതിയും നടക്കില്ല, ഇതൊരു സാമൂഹിക-സാമ്പത്തിക സർവേ’; സിദ്ധരാമയ്യ

രാജ്യത്തെ ജനങ്ങൾക്ക് ജുഡീഷ്യറിയിലെ വിശ്വാസം നഷ്ടമാകുന്ന സാഹചര്യമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴി‍ഞ്ഞ മാസം ഡൽഹി ഹൈക്കോടതി ജഡ്ജിയായിരുന്ന യശ്വന്ത് വർമയുടെ വസതിയിൽ എന്താണ് സംഭവിച്ചതെന്ന് ഇനിയും ആർക്കും അറിയില്ല. ഇവിടെ നിന്ന്  പണം കണ്ടെടുത്തതിനുശേഷവും അദ്ദേഹത്തിനെതിരെ ഒരു എഫ്‌ഐആർ പോലും രജിസ്റ്റർ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

 

രാജ്യത്തെ ആർക്കെതിരെയും കേസ് ഫയൽ ചെയ്യാൻ അവകാശം ഉണ്ടെങ്കിലും ഒരു ജഡ്ജിക്കെതിരെ കേസെടുക്കണമെങ്കിൽ പ്രത്യേക അനുമതി ആവശ്യമാണെന്ന സ്ഥിതിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജഡ്ജിമാർ‌‌ക്കെതിരെ കേസെടുക്കണമെങ്കിൽ ജുഡീഷ്യറിയുടെ അനുമതി വേണമെന്ന് ഭരണഘടനയിൽ ഒരിടത്തും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.