Sonia Gandhi : സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Sonia Gandhi Hospitalized : ഇന്ന് ഫെബ്രുവരി 20-ാം തീയതി രാവിലെ തന്നെ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിച്ചതായിട്ടാണ് റിപ്പോർട്ട്

Sonia GandhiImage Credit source: PTI
ന്യൂ ഡൽഹി : കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹിയിലെ സർ ഗംഗ റാം ആശുപത്രിയിൽ സോണിയ ഗാന്ധിയെ ഇന്ന് ഫെബ്രുവരി 20-ാം തീയതി വ്യാഴാഴ്ച രാവിലെ പ്രവേശിപ്പിച്ചതായിട്ടാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. അതേസമയം 78കാരിയായി മുതിർന്ന കോൺഗ്രസ് നേതാവ് നാളെ വെള്ളിയാഴ്ച ആശുപത്രി വിടുമെന്ന് റിപ്പോർട്ടിൽ പറയുന്നു. നിലവിൽ സോണിയ ഗാന്ധി ഓബ്സെർവേഷനിലാണെന്നാണ് പിടിഐ ഡോക്ടർമാരെ ഉദ്ദരിച്ചുകൊണ്ട് റിപ്പോർട്ട് ചെയ്യുന്നത്.
നേരത്തെ കഴിഞ്ഞ വർഷം സെപ്റ്റംബറിലും മാർച്ചിലും പനിയെ തുടർന്ന് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ഡിസംബറിൽ നടന്ന കോൺഗ്രസ് വർക്കിങ് കമ്മിറ്റിയിൽ സോണിയ ഗാന്ധി പങ്കെടുത്തിരുന്നില്ല.