വന്ദേഭാരതിന്റെ സ്പീഡ് കൂടുമോ? ഒരു വർഷത്തിനുള്ളിൽ 180 കിലോമീറ്ററിൽ നിന്ന് 250 ലേക്ക് വേ​ഗത ഉയരുമെന്നു സൂചന | Vande Bharat will increase its speed from 180 km/h to 250 km/h within one year; research has started, know the details Malayalam news - Malayalam Tv9

Vande Bharat Speed: വന്ദേഭാരതിൻ്റെ സ്പീഡ് കൂടുമോ? ഒരു വർഷത്തിനുള്ളിൽ വേഗത 250ലേക്ക് ഉയരുമെന്ന് സൂചന

Updated On: 

23 Aug 2024 17:34 PM

Vande Bharat will increase its speed: മൂന്ന് മണിക്കൂർ കൊണ്ട് മുംബൈ-അഹ്മദാബാദ് ദൂരമായ 508 കിലോമീറ്ററിനെ മറികടക്കാൻ ഇത്തരം ട്രെയിനുകൾക്ക് സാധിക്കും. എന്നാൽ വന്ദേ ഭാരത് പകരം 250 കിലോമീറ്ററിൽ പരിമിതപ്പെടുത്തും.

Vande Bharat Speed: വന്ദേഭാരതിൻ്റെ സ്പീഡ് കൂടുമോ? ഒരു വർഷത്തിനുള്ളിൽ വേഗത 250ലേക്ക് ഉയരുമെന്ന് സൂചന

Vande Bharat Express

Follow Us On

ന്യൂഡൽഹി: വന്ദേഭാരത് ട്രെയിനുകളുടെ (Vande Bharat Express Train) ഡിസൈൻ സ്പീഡ് കൂട്ടാനുള്ള ആലോചനയുള്ളതായി സൂചന. നിലവിലുള്ള ഡിസൈൻ സ്പീഡ് 180 കിലോമീറ്ററാണ്. ഇത് ഉയർത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്നാണ് വിവരം. കൂടുതൽ സ്പീഡുള്ള വന്ദേഭാരത് ട്രെയിനുകൾ വിപണിയിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. മണിക്കൂറിൽ 250 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാൻ കഴിയുന്ന വന്ദേ ഭാരത് ട്രെയിനുകൾക്കു വേണ്ടിയുള്ള ഗവേഷണ-വികസന പ്രവർത്തനങ്ങളാണ് തുടങ്ങിയത്.

ഇന്ത്യ ബുള്ളറ്റ് ട്രെയിനുകളുടെ കാലത്തേക്ക് കടക്കുന്നതിൻ്റെ സൂചനയായി ഇതിനെ കാണാം. നിലവിൽ ഇന്ത്യക്ക് ബുള്ളറ്റ് ട്രെയിനുകൾക്കായി ആശ്രയിക്കാൻ സാധിക്കുക ജപ്പാനുമായി മാത്രമാണ്. എന്നാൽ ഇവയ്ക്ക് വലിയ വിലയുമാണ്. ഹിറ്റാച്ചി, കാവസാക്കി എന്നീ കമ്പനികളുമായി ഇന്ത്യ ചർച്ചകൾ നടത്തിയെങ്കിലും തൃപ്തികരമായില്ല. 10 കോച്ചുകളുള്ള ഒരു ബുള്ളറ്റ് ട്രെയിനിന് 460 കോടി രൂപയോളമാണ് അവർ ചോദിക്കുന്നത്.

ALSO READ – പോളണ്ടിൽ നിന്നും മോദി യുക്രൈനിലേക്ക്; 30 വര്‍ഷത്തിനിടെ യുക്രൈൻ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി

ഇതിനിടെ ബുള്ളറ്റ് ട്രെയിൻ ഒരു ബാധ്യതയായി മാറുമെന്ന് പ്രതിപക്ഷം വിമർശനം ഉന്നയിച്ചിരുന്നു. ബുള്ളറ്റ് ട്രെയിനിന് വേണ്ടിയുള്ള ട്രാക്ക് നിർമ്മാണം തന്നെ വൻ ചിലവാണ്. ഇന്ത്യക്ക് ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കായി ജപ്പാൻ ഇന്റർനാഷണൽ കോപ്പറേഷൻ ഏജൻസിയുടെ ഫണ്ട് ലഭിക്കും. 1,60,000 കോടി രൂപയുടെ ഈ ഫണ്ടിന്റെ വാർഷിക തിരിച്ചടവ് മാത്രം 3,280 കോടി രൂപ വരും. 50 വർഷമാണ് ഇഎംഐ.

നിലവിൽ ബ്രോഡ് ഗേജിലാണ് വന്ദേ ഭാരത് ട്രെയിനുകൾ ഓടുന്നത്. ഇത് സ്റ്റാൻഡേഡ് ഗേജിലേക്ക് മാറ്റി ഡിസൈൻ ചെയ്യേണ്ടി വരും. ഇതിനുള്ള നിർദ്ദേശം റെയിൽവേ ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിക്ക് നൽകി. രണ്ട് സ്റ്റാൻഡേഡ് ഗേജ് ബുള്ളറ്റ് ട്രെയിനുകൾ നിർമ്മിക്കുക എന്നതാണ് റെയിൽവേയുടെ ആവശ്യം. മണിക്കൂറിൽ ശരാശരി 300 കിലോമീറ്ററിനു മുകളിലാണ് ബുള്ളറ്റ് ട്രെയിനുകളുടെ വേ​ഗത.

മൂന്ന് മണിക്കൂർ കൊണ്ട് മുംബൈ-അഹ്മദാബാദ് ദൂരമായ 508 കിലോമീറ്ററിനെ മറികടക്കാൻ ഇത്തരം ട്രെയിനുകൾക്ക് സാധിക്കും. എന്നാൽ വന്ദേ ഭാരത് പകരം 250 കിലോമീറ്ററിൽ പരിമിതപ്പെടുത്തും. ഇതിനു കഴിയുന്ന ട്രാക്കാണ് നിർമ്മിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്. ചുരുക്കി പറഞ്ഞാൽ മുംബൈ-അഹ്മദാബാദ് ട്രാക്കിൽ ഓടുന്നത് ഇന്ത്യയുടെ സ്വന്തം സാങ്കേതികതയിൽ നിർമ്മിക്കുന്ന വന്ദേ ഭാരത് ബുള്ളറ്റ് ട്രെയിനുകളായിരിക്കും.

പൈനാപ്പിൾ ജ്യൂസ് ചില്ലറക്കാരനല്ല
പൈൽസ് ഉള്ളവർ ഇത് ശ്രദ്ധിക്കൂ...
നെല്ലിക്ക രാവിലെ വെറും വയറ്റില്‍ കഴിച്ചുനോക്കൂ; ഗുണങ്ങള്‍ ഏറെ
മുരിങ്ങയിലയുടെ ഈ ഗുണങ്ങള്‍ അറിയാതെ പോകരുത്
Exit mobile version