Vande Bharat Sleeper: ഒട്ടും താമസമില്ല, വന്ദേ ഭാരത് സ്ലീപ്പര്‍ എത്തിക്കഴിഞ്ഞു; കശ്മീര്‍ വരെ പോകാന്‍ ഇനി കഷ്ടപ്പാടില്ല
Vande Bharat Sleeper Specialties: പ്രീമിയം രാജധാനി എക്‌സ്പ്രസ് ട്രെയിനുകളെ അപേക്ഷിച്ച് വന്ദേ ഭാരത് സ്ലീപ്പര്‍ മികച്ച യാത്രാനുഭവം സമ്മാനിക്കുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയാണ് ഈ ട്രെയിനുള്ളത്. ഇന്ത്യന്‍ റെയില്‍വേയുടെ ഖജുരാഹോ മുതല്‍ മഹാബോ വരെയുള്ള ഭാഗങ്ങളിലാണ് വന്ദേ ഭാരതിന്റെ പരീക്ഷണയോട്ടം നടക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ന്യൂഡല്‍ഹി: യാത്രക്കാരുടെ ഏറെ നാളായുള്ള ആഗ്രഹം സാക്ഷാത്കരിക്കാന്‍ ഇനി അധികനാളില്ല. വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ എന്ന് വരുമെന്ന ചോദ്യത്തിന് ഉത്തരമായിരിക്കുകയാണ്. ആദ്യത്തെ പ്രോട്ടോടൈപ്പ് വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ സെറ്റ് ഐസിഎഫ് ചെന്നൈയില്‍ നിന്നും ആര്‍ഡിഎസ്ഒയുടെ ഫീല്‍ഡ് ട്രയലിനായി പുറപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
മാത്രമല്ല, പ്രീമിയം രാജധാനി എക്‌സ്പ്രസ് ട്രെയിനുകളെ അപേക്ഷിച്ച് വന്ദേ ഭാരത് സ്ലീപ്പര്‍ മികച്ച യാത്രാനുഭവം സമ്മാനിക്കുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയാണ് ഈ ട്രെയിനുള്ളത്. ഇന്ത്യന്‍ റെയില്‍വേയുടെ ഖജുരാഹോ മുതല്‍ മഹാബോ വരെയുള്ള ഭാഗങ്ങളിലാണ് വന്ദേ ഭാരതിന്റെ പരീക്ഷണയോട്ടം നടക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, 2025 ജനുവരി 26 റിപ്പബ്ലിക് ദിനത്തില്‍ ആദ്യ വന്ദേ ഭാരത് ട്രെയിന്‍ ഓടിത്തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ ന്യൂഡല്‍ഹിയില്‍ നിന്നും ശ്രീനഗറിലേക്കുള്ളതായിരിക്കും. ഡല്‍ഹിയില്‍ നിന്നും രാത്രി ഏഴ് മണിക്ക് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേ ദിവസം രാവിലെ എട്ട് മണിക്ക് ശ്രീനഗറില്‍ എത്തിച്ചേരുന്ന രീതിയിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നതെന്നാണ് വിവരം.
ഡല്‍ഹിയില്‍ നിന്നും 800 കിലോമീറ്ററിലധികം ദൂരം സഞ്ചരിച്ചാണ് വന്ദേ ഭാരത് ശ്രീനഗറില്‍ എത്തിച്ചേരുന്നത്. ഇത്രയും ദൂരം 13 മണിക്കൂറില്‍ താഴെ മാത്രം സമയം കൊണ്ട് എത്തിച്ചേരാനാകും എന്നതാണ് പ്രത്യേകത. നിലവില്‍ ഡല്‍ഹിയില്‍ നിന്ന് ശ്രീനഗറിലേക്ക് ട്രെയിനുകളൊന്നും തന്നെ സര്‍വീസ് നടത്തുന്നില്ല. വന്ദേ ഭാരത് എത്തുന്നതോടെ കശ്മീരിനെ ഡല്‍ഹിയുമായി എളുപ്പത്തില്‍ ബന്ധിപ്പിക്കാന്‍ യാത്രക്കാര്‍ സാധിക്കും.
Also Read: Vande Bharat Sleeper: രാജധാനിയൊക്കെ ഔട്ട്; വന്ദേഭാരതിന്റെ സ്ലീപ്പര്‍ ഒരുക്കിയത് ഇങ്ങനെ
ഡല്‍ഹി മുതല്‍ ശ്രീനഗര്‍ വരെയുള്ള ടിക്കറ്റ് നിരക്ക്
ആകെ 16 കോച്ചുകളായിരിക്കും വന്ദേ ഭാരത് സ്ലീപ്പറിന് ഉണ്ടായിരിക്കുക. എ സി ത്രീ ടയര്‍, ടു ടയര്‍, ഫസ്റ്റ് എ സി എന്നിങ്ങനെയുള്ള കോച്ചുകളിലായി 823 പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കും. ത്രീ ടയര്‍ എ സിക്ക് 2,000 രൂപയും ടു ടയര്‍ എ സിക്ക് 2,500 രൂപയും ഫസ്റ്റ് എ സിക്ക് 3,000 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
വന്ദേ ഭാരത് സ്ലീപ്പറിന്റെ സവിശേഷതകള്‍
- മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയിലാണ് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തുക. രാജധാനി എക്‌സ്പ്രസുകളെ അപേക്ഷിച്ച് വന്ദേ ഭാരത് ട്രെയിനുകള്‍ക്ക് വേഗത വര്‍ധിപ്പിക്കാനും യാത്ര സമയം കുറയ്ക്കാനും സാധിക്കുന്നതാണ്.
- മികച്ച ക്യൂഷനിങ് ബെര്‍ത്തുകളാണ് വന്ദേ ഭാരത് സ്ലീപ്പറിലുണ്ടായിരിക്കുക.
- മറ്റ് ട്രെയിനുകളെ അപേക്ഷിച്ച് യാത്രക്കാര്‍ക്ക് കുലുക്കമില്ലാതെ യാത്ര ചെയ്യാന്‍ സാധിക്കും.
- ഓരോ ബെര്‍ത്തിലേക്ക് കയറുന്നതിനും പ്രത്യേകം ഗോവണി സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
- ഓട്ടോമാറ്റിക് എന്‍ട്രി, എക്‌സിറ്റ് ഡോറുകളാണ് വന്ദേ ഭാരത് സ്ലീപ്പറിലുള്ളത്. ഓരോ കോച്ചുകള്‍ക്കിടയിലും ഓട്ടോമാറ്റിക് ഇന്റര്‍കണക്ടിങ് ഡോറുകളും ഉണ്ടായിരിക്കുന്നതാണ്.
- സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി ഫ്രണ്ട്, ഇന്റര്‍മീഡിയേറ്റ് സൈഡ് ക്രാഷ് ബഫറുകള്‍, ഡിഫോര്‍മേഷന്‍ ട്യൂബുകള്‍, ഇന്റര്‍മീഡിയേറ്റ് കപ്ലറുകള്‍ എന്നിവ ട്രെയിനില്‍ ഉണ്ടായിരിക്കും.
- തീപിടുത്തത്തില്‍ സംരക്ഷണം നല്‍കുന്നതിനായുള്ള സൗകര്യവും ട്രെയിനില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. EN 45545 HL3 അഗ്നി സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് ട്രെയിനിലെ എല്ലാ ലോഹേതര ഘടകങ്ങളും നിര്‍മിച്ചിട്ടുള്ളത്. കൂടാതെ ലഗേജ് കമ്പാര്‍ട്ട്‌മെന്റില്‍ ഫയര്‍ ബാരിയര്‍ വാള്‍ മീറ്റിങ് E30 ഇന്റഗ്രിറ്റി ഫീച്ചറും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചെയര്‍കാറുകള്‍ക്കിടയിലുള്ള തീ പടരുന്നത് തടയുന്നതിനായി അവ ഓരോന്നിലും ഫയര്‍ ബാരിയര്‍ എന്‍ഡ് വാള്‍ ഡോര്‍ സൗകര്യമുണ്ട്. മാത്രമല്ല, അണ്ടര്‍ ഫ്രെയിമില്‍ നിന്ന് തീ പടരുന്നത് തടയുന്നതിനായി 15 മിനിറ്റ് വരെ ഇന്‍സുലേഷനും സിസ്റ്റം ഉറപ്പാക്കുന്നുണ്ട്.
- ലോക്കോ പൈറ്റുമായി യാത്രക്കാരെ ബന്ധിപ്പിക്കുന്നതിനായി എമര്‍ജന്‍സി കമ്മ്യൂണിക്കേഷന്‍ സിസ്റ്റം.
- ബയോ വാക്വം ടോയ്‌ലറ്റ്, കുളിക്കാന്‍ ചൂടുവെള്ളം.
- സിസിടിവി സൗകര്യം, പാസഞ്ചര്‍ അനൗണ്‍സ്‌മെന്റ് സംവിധാനം.