Vande Bharat Sleeper: രാജധാനിയൊക്കെ ഔട്ട്; വന്ദേഭാരതിന്റെ സ്ലീപ്പര്‍ ഒരുക്കിയത് ഇങ്ങനെ
Vande Bharath Sleeper Comparing to Rajadhani Express: വേഗതയ്‌ക്കൊപ്പം തന്നെ സൗകര്യത്തിന്റെ കാര്യത്തിലും യാത്രക്കാര്‍ക്ക് നല്ല അനുഭവം സമ്മാനിക്കുന്നതാകും ഇനി വരാന്‍ പോകുന്ന സ്ലീപ്പര്‍ കോച്ചുകള്‍. എന്തുകൊണ്ടാണ് വന്ദേഭാരതിലെ സ്ലീപ്പര്‍ കോച്ചുകള്‍ രാജാധാനിയേക്കാള്‍ മികച്ചത് ആകുന്നത് എന്നതിന് നിരവധി കാരണങ്ങളുണ്ട്.
വന്ദേഭാരത് വന്നതും ഹിറ്റായതും ഞൊടിയിടയ്ക്കാണ്. യാത്രക്കാര്‍ക്ക് അടിപൊളി സൗകര്യങ്ങളാണ് വന്ദേഭാരത് ഒരുക്കുന്നത്. അതുകൊണ്ട് തന്നെ കേരളത്തിലും സംഭവം ഹിറ്റ്. കേരളത്തില്‍ നിലവില്‍ രണ്ട് വന്ദേഭാരത് ട്രെയിനുകളാണ് സര്‍വീസ് നടത്തുന്നത്. സംസ്ഥാനത്തേക്ക് ഇനിയും ട്രെയിനുകളെത്തും എന്ന പ്രതീക്ഷയിലാണ് യാത്രക്കാര്‍. വന്‍ സ്വീകാര്യതകൊണ്ട് മുന്നേറുന്ന വന്ദേഭാരതിന്റെ പ്രൗഢി ഒന്നുകൂടി കൂട്ടാന്‍ സ്ലീപ്പര്‍ കോച്ചുകള്‍ കൂടി വരികയാണ്.
ദീര്‍ഘദൂരയാത്രകള്‍ക്കായുള്ള ട്രെയിനുകളിലായിക്കും നിലവില്‍ സ്ലീപ്പര്‍ അവതരിപ്പിക്കുക എന്നാണ് റിപ്പോര്‍ട്ട്. ആഗസ്റ്റ് 15ന് പരീക്ഷണയോട്ടം നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വന്ദേഭാരതില്‍ അവതരിപ്പിക്കുന്ന സ്ലീപ്പര്‍ കോച്ചുകള്‍ രാജാധാനിയില്‍ നിലവിലുള്ളതിനേക്കാള്‍ മികച്ചതാകുമെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
വേഗതയ്‌ക്കൊപ്പം തന്നെ സൗകര്യത്തിന്റെ കാര്യത്തിലും യാത്രക്കാര്‍ക്ക് നല്ല അനുഭവം സമ്മാനിക്കുന്നതാകും ഇനി വരാന്‍ പോകുന്ന സ്ലീപ്പര്‍ കോച്ചുകള്‍. എന്തുകൊണ്ടാണ് വന്ദേഭാരതിലെ സ്ലീപ്പര്‍ കോച്ചുകള്‍ രാജാധാനിയേക്കാള്‍ മികച്ചത് ആകുന്നത് എന്നതിന് നിരവധി കാരണങ്ങളുണ്ട്.
വേഗത
മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയിലാണ് വന്ദേഭാരതിന്റെ സ്ലീപ്പര്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തുക എന്നാണ് റിപ്പോര്‍ട്ട്. മാത്രമല്ല വേഗത കൂടുതലുള്ളതിന് അത് കുറയ്ക്കാനും സാധിക്കും. രാജധാനി എക്‌സ്പ്രസ് ട്രെയിനുകളെ അപേക്ഷിച്ച് വന്ദേഭാരതിന്റെ ശരാശരി വേഗത വര്‍ധിപ്പിക്കുകയും യാത്രാ സമയം കുറയ്ക്കുകയും ചെയ്യും.
സീറ്റുകള്‍
രാജധാനി എക്‌സ്പ്രസില്‍ ഉള്ള സീറ്റുകളെ അപേക്ഷിച്ച് മികച്ച ക്യുഷനിങ് ഉള്ള ബെര്‍ത്തുകളാണ് വന്ദേഭാരത് സ്ലീപ്പറിലുള്ളത്.
കുലുക്കമില്ല
യാത്രക്കാര്‍ക്ക് കുലുക്കമില്ലാതെ യാത്ര ചെയ്യാന്‍ സാധിക്കും. മാത്രമല്ല വ്യത്യസ്തമായ കപ്ലറുകളും ഡിസൈനുകളും വന്ദേഭാരതിനെ രാജധാനിയില്‍ നിന്ന് വ്യത്യസ്തമാക്കുന്നു.
സൗകര്യം
മുകളിലേയും നടുവിലേയും ബെര്‍ത്തുകളില്‍ കയറുന്നതിന് മികച്ച രീതിയിലുള്ള ഗോവണികള്‍.
മികച്ച അന്തരീക്ഷം
പൊടി ഇല്ലാത്ത അന്തരിക്ഷം, മികച്ച എയര്‍ കണ്ടീഷനിംഗിന് പൂര്‍ണമായ അടച്ച ഗാംഗ്വേകള്‍.
വാതിലുകള്‍
ഓട്ടോമാറ്റിക് എന്‍ട്രി, എക്‌സിറ്റ് ഡോറുകള്‍ ഉണ്ടായിരിക്കും, കോച്ചുകള്‍ക്കിടയില്‍ ഓട്ടോമാറ്റിക് ഇന്റര്‍കണക്റ്റിങ് ഡോറുകളും ഉണ്ടായിരിക്കും.
സുരക്ഷ
ഫ്രണ്ട്, ഇന്‍ര്‍മീഡിയറ്റ് സൈഡ് ക്രാഷ് ബഫറുകള്‍, ഡിഫോര്‍മേഷന്‍ ട്യൂബുകള്‍, ഇന്റര്‍മീഡിയേറ്റ് കപ്ലറുകള്‍ എന്നിവയുടെ സൗകര്യവും വന്ദേഭാരത് സ്ലീപ്പറിലുണ്ട്.
സെല്‍ഫ് പ്രൊപ്പല്‍ഡ് ഡിസൈന്‍
ട്രെയിനിന്റെ മുന്നിലും പിന്നിലും ലോക്കോ പൈലറ്റിന്റെ സേവനുണ്ടായിരിക്കും. ഇത് ലോക്കോമോട്ടീവുകളുടെ ആവശ്യം ഇല്ലാതാക്കി സമയം ലാഭിക്കും.
അഗ്നി സുരക്ഷ
മികച്ച അഗ്നി സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ചാണ് വന്ദേഭാരത് സ്ലീപ്പര്‍ എത്തുന്നത്. ട്രെയിനിലെ എല്ലാ ലോഹേതര ഘടകങ്ങളും EN 45545 HL3 എന്ന അഗ്നി സുരക്ഷാ മാനദണ്ഡം പാലിക്കുന്നുണ്ട്. ലഗേജ് കമ്പാര്‍ട്ട്‌മെന്റില്‍ ഫയര്‍ ബാരിയര്‍ വാള്‍ മീറ്റിങ് E30 ഇന്റഗ്രിറ്റി ഫീച്ചര്‍ ഉണ്ടായിരിക്കും.
ചെയര്‍ കാറുകള്‍ക്കിടയില്‍ തീ പടരുന്നത് തടയാന്‍ ഓരോന്നിലും ഫയര്‍ ബാരിയര്‍ എന്‍ഡ് വാള്‍ ഡോര്‍ (E15) സജീകരിച്ചിരിക്കുന്നു. കൂടാതെ, അണ്ടര്‍ ഫ്രെയിമില്‍ നിന്ന് തീ പടരുന്നത് തടയാന്‍ സിസ്റ്റം 15 മിനിറ്റ് വരെ ഇന്‍സുലേഷനും ഉറപ്പാക്കുന്നുണ്ട്.
ഗുണനിലവാരം
ഭിത്തികള്‍, ഫ്‌ളോര്‍ ഷീറ്റ്, ക്യാബിന്‍ എന്നിവയില്‍ ഓസ്റ്റിനിറ്റിക് സ്റ്റീലാണ് ഉപയോഗിച്ചത്.