Valentine’s Day: നിങ്ങൾക്ക് ബോയ്ഫ്രണ്ടിനെ ആവശ്യമുണ്ടോ? വാടകയ്‌ക്കെടുക്കാം, വെറും 389 രൂപ
Bengaluru Rent A Boyfriend Advertisement: സോഷ്യൽ മീഡിയയും ആഘോഷത്തിൻ്റെ കാര്യത്തിൽ ഒട്ടും പിന്നിലല്ല. എന്നാൽ ഈ തിരക്കുകൾക്കിടയിൽ ഇപ്പോൾ വൈറലായിരിക്കുന്നത് മറ്റൊന്നുമല്ല ബെംഗളൂരുവിൽ നിന്നുള്ള ഒരു വാലന്റൈൻസ് ദിന പരസ്യമാണ്. യുവതികൾക്കായുള്ള വാലന്റൈൻസ് ദിന പരസ്യമാണ് സമൂഹ മാധ്യമങ്ങളിലടക്കം ഏറെ ശ്രദ്ധ നേടികൊണ്ടിരിക്കുന്നത്.

റെന്റ് എ ബോയ്ഫ്രണ്ട് പരസ്യ പോസ്റ്റർ
ലോകമെമ്പാടുമുള്ള കമിതാക്കൾ വാലന്റൈൻസ് ദിനം (Valentine’s Day) ആഘോഷത്തിലാണ്. ഇതിൻ്റെ ഭാഗമായി വിവിധയിടങ്ങളിൽ ആഘോഷങ്ങളും പരിപാടികളും അരങ്ങേറുകയാണ്. സോഷ്യൽ മീഡിയയും ആഘോഷത്തിൻ്റെ കാര്യത്തിൽ ഒട്ടും പിന്നിലല്ല. എന്നാൽ ഈ തിരക്കുകൾക്കിടയിൽ ഇപ്പോൾ വൈറലായിരിക്കുന്നത് മറ്റൊന്നുമല്ല ബെംഗളൂരുവിൽ നിന്നുള്ള ഒരു വാലന്റൈൻസ് ദിന പരസ്യമാണ്. യുവതികൾക്കായുള്ള വാലന്റൈൻസ് ദിന പരസ്യമാണ് സമൂഹ മാധ്യമങ്ങളിലടക്കം ഏറെ ശ്രദ്ധ നേടികൊണ്ടിരിക്കുന്നത്.
വാലന്റൈൻസ് ദിനത്തിൽ കാമുകൻ്റെയോ കാമുകിയുടേയോ കൈപിടിച്ച് നടക്കാൻ ആഗ്രഹിക്കാത്ത യുവമനസ്സുകൾ കുറവാണ്. എന്നാൽ ഈ പരസ്യം അവർക്കുള്ളതല്ല സിംഗിളായിട്ടുള്ള യുവതികൾക്കാണ്. വാലന്റൈൻസ് ദിനത്തിൽ ഒന്നിച്ച് പാർട്ടിക്കും മറ്റും പോകാൻ ബോയ്ഫ്രണ്ടിനെ വേണമെങ്കിൽ വാടകയ്ക്ക് കിട്ടുമെന്നാണ് പരസ്യത്തിലുള്ളത്. (റെന്റ് എ ബോയ്ഫ്രണ്ട്) എന്നാണ് ഈ പരസ്യം. എന്നാൽ വെറുതെ കിട്ടില്ല. 389 രൂപ കൊടുത്താൽ മാത്രമെ നിങ്ങൾക്കൊരാളെ കാമുകനായി കിട്ടുകയുള്ളൂ.
ബംഗളൂരുവിലെ ജനനഗർ പ്രദേശത്താണ് വാലൻ്റൈൻസ് ദിനത്തോട് അനുബന്ധിച്ച് പരസ്യത്തിൻ്റെ പോസ്റ്ററുകൾ കണ്ടത്. ഇന്ത്യയിൽ ഈ വാർത്ത കൗതുകകരമാണെങ്കിലും മറ്റ് രാജ്യങ്ങളിൽ ഇത്തരം സമ്പ്രദായം നേരത്തെ തന്നെ പ്രചാരത്തിലുണ്ട്. പ്രത്യേകിച്ചും ചൈന, ജപ്പാൻ, തായ്ലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ. ജയനഗർ കൂടാതെ ബനശങ്കരി, ബിഡിഎ എന്നിവയുൾപ്പെടെ നിരവധി സ്ഥലങ്ങളിൽ ഈ പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്. പോസ്റ്ററിൽ ഒരു ക്യു.ആർ കോഡും നൽകിയിട്ടുണ്ട്. ആവശ്യമുള്ളവർക്ക് ഇത് സ്‌കാൻ ചെയ്ത് സേവനം ഉപയോഗിക്കാം.
എന്നാൽ ഈ രീതിയോട് യോജിക്കാതെ ചില പ്രദേശവാസികൾ ഇതിനെതിരെ രോഷം പ്രകടിപ്പിക്കുകയും ബെംഗളൂരു പോലീസിനെ ടാഗ് ചെയ്ത് പരസ്യം സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തു. ഇത്തരം സംസ്കാരങ്ങൾ നഗരത്തിന്റെ ഭീഷണിയാകുമെന്നും അതിനാൽ ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കണമെന്നുമാണ് അവർ ആവശ്യപ്പെട്ടിരിക്കുന്നത്.
എന്നാൽ രാജ്യത്ത് ഇത്തരമൊരു സേവനം ആദ്യമായിട്ടല്ല ഉണ്ടാകുന്നത്. 2018 ൽ മഹാരാഷ്ട്രയിലെ മുംബൈയിൽ ‘റെന്റ് എ ബോയ്‌ഫ്രണ്ട്’ എന്ന പേരിൽ ഒരു ആപ്പ് പുറത്തിറക്കിയിരുന്നു.