Uttarakhand Avalanche : ഉത്തരഖണ്ഡിൽ ബദ്രിനാഥിന് സമീപം മഞ്ഞുമല ഇടിഞ്ഞ് അപകടം; 40ൽ അധികം ജീവനക്കാരെ കാണാതായി
Uttarakhand Chamoli Avalanche Updates : 57 ജീവനക്കാരാണ് അപകടത്തിൽ പെട്ടത്. 16 പേരെ സൈന്യം രക്ഷപ്പെടുത്തുകയും ചെയ്തു.

ഡെഹ്റാഡൂൺ (ഫെബ്രുവരി 28) : ഉത്തരഖാണ്ഡിൽ കുറ്റൻ മഞ്ഞുമല ഇടിഞ്ഞുണ്ടായ അപകടത്തിൽ 41 ബോർഡർ റോഡ്സ് ഓർഗനൈസേഷൻ ജീവനക്കാരെ കാണാതായി. ഉത്തരഖണ്ഡിലെ ചമോലി ജില്ലയിലെ അതിർത്തി ഗ്രാമമായ മാനായിലാണ് മഞ്ഞുമല ഇടിഞ്ഞ് അപകടമുണ്ടായിരിക്കുന്നത്. പ്രമുഖ ക്ഷേത്രമായ ബദ്രിനാഥിന് അഞ്ച് കിലോമീറ്റർ അകലെയാണ് അപകടം സംഭവിച്ചിരിക്കുന്നത്. ആകെ 57 ബിആർഒ ജീവനക്കാരാണ് അപകടത്തിൽ പെട്ടത്. ഇതിൽ 16 പേരെ മാനാ ഗ്രാമത്തിന് സമീപത്ത് ക്യാമ്പ് ചെയ്തിരുന്ന സൈനകർ രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.
റോഡ് നിർമാണ് ജോലിയിൽ ഏർപ്പെട്ടിരുന്ന ബിആർഒയുടെ തൊഴിലാളികളാണ് അപകടത്തിൽ പെട്ടത്. ബിആർഒ ക്യാമ്പിലുണ്ടായിരുന്ന ജീവനക്കാരാണ് അപകടത്തിൽ പെട്ടത്. കഴിഞ്ഞ രണ്ട് മണിക്കൂറായി രക്ഷപ്രവർത്തനം നടന്ന് വരികയാണ്. മഞ്ഞിടിഞ്ഞ് വീണ് റോഡ് ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണെന്ന് ഉത്തരാഖണ്ഡ് ഡിജിപി ദീപം സേത് മാധ്യമങ്ങളോട് പറഞ്ഞു. പ്രദേശത്ത് മഴയും മഞ്ഞുവീഴ്ചയും തുടർച്ചയായി ഉണ്ടാകുന്നത് രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുയെന്ന് ചമോലി ജില്ല മജിസ്ട്രേറ്റ് സന്ദീപ് തിവാരി അറിയിച്ചു.
ALSO READ : Jammu And Kashmir Attack: ജമ്മു കശ്മീരിൽ സൈനിക വാഹനത്തിന് നേരെ വെടിവെപ്പ്
An avalanche struck a GREF Camp near Mana village in Garhwal Sector. A number of labourers are feared to be trapped. Indian Army’s IBEX BRIGADE swiftly launched rescue operations inspite of continuing heavy snowfall and minor avalanches. So far 10… pic.twitter.com/adVcAu9g4g
— SuryaCommand_IA (@suryacommand) February 28, 2025
ജോഷിമഠിൽ നിന്നുള്ള എസ്ഡിആർഎഫ് സംഘം അപകടം നടന്ന സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ഹെലികോപ്റ്റർ മാർഗം സംഭവ സ്ഥലത്തേക്കെത്താനുള്ള നീക്കവും എസ്ഡിആർഫ് സംഘം ശ്രമിക്കുന്നുണ്ട്. കന്നത്ത മഞ്ഞുവീഴ്ചയാണ് രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നത്.