UP Professor Arrest: വാരികോരി മാർക്, അധ്യാപക ജോലി; യുപിയിൽ വിദ്യാർഥികളെ പീഡിപ്പിച്ച് വീഡിയോ ചിത്രീകരിച്ച പ്രഫസർ അറസ്റ്റിൽ

UP Professor Arrest For Assualt Students: പരീക്ഷകളിൽ കൂടുതൽ മാർക്ക് നൽകാമെന്നും കോളജിൽ അധ്യാപക ജോലി നൽകാമെന്നും പറഞ്ഞായിരുന്നു ഇയാൾ വിദ്യാർഥികളെ അടുപ്പിക്കുക. ഈ വാഗ്ദാനങ്ങൾ നൽകി വിദ്യാർഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും ഇയാൾ പണം കൈപ്പറ്റിയതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

UP Professor Arrest: വാരികോരി മാർക്, അധ്യാപക ജോലി; യുപിയിൽ വിദ്യാർഥികളെ പീഡിപ്പിച്ച് വീഡിയോ ചിത്രീകരിച്ച പ്രഫസർ അറസ്റ്റിൽ

പ്രതീകാത്മക ചിത്രം

neethu-vijayan
Published: 

21 Mar 2025 06:51 AM

ലഖ്നൗ: ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ വിദ്യാർഥികളെ ലൈംഗികമായി പീഡിപ്പിച്ച പ്രഫസർ അറസ്റ്റിൽ. വിദ്യാർത്ഥിനികളെ പീഡിപ്പിച്ച ശേഷം അതിൻ്റെ ദൃശ്യങ്ങളും ഇയാൾ ചിത്രീകരിച്ചിരിന്നു. ഹാത്രാസിലെ സേത്ത് ഫൂൽ ചന്ദ് ബാഗ്ല പിജി കോളജിലെ ഭൂമിശാസ്ത്ര പ്രഫസർ രജനീഷ് കുമാറിനെയാണ് അറസ്റ്റിലായത്. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് ഒളിവിലായിരുന്നു ഇയാൾ പോലീസ് പിടിയിലാകുന്നത്. പീഡിപ്പിച്ച ശേഷം ചിത്രീകരിച്ച 59 വീഡിയോകളടങ്ങിയ പെൻ ഡ്രൈവ് ഇയാളുടെ കൈയ്യിൽ നിന്ന് പോലീസിന് ലഭിച്ചിട്ടുണ്ട്.

ഈ ദൃശ്യങ്ങൾ ഉപയോഗിച്ചാണ് പെൺകുട്ടികളെ രജനീഷ് ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. പരീക്ഷകളിൽ കൂടുതൽ മാർക്ക് നൽകാമെന്നും കോളജിൽ അധ്യാപക ജോലി നൽകാമെന്നും പറഞ്ഞായിരുന്നു ഇയാൾ വിദ്യാർഥികളെ അടുപ്പിക്കുക. ഈ വാഗ്ദാനങ്ങൾ നൽകി വിദ്യാർഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും ഇയാൾ പണം കൈപ്പറ്റിയതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. താൻ എത്രപേരെ പീഡിപ്പിച്ചിട്ടുണ്ടെന്ന് അറിയില്ലെന്നാണ് ഇയാൾ പോലീസിനെട് പറഞ്ഞത്.

2008–ലാണ് ഇയാൾ ഇത്തരത്തിൽ കൃത്യം ആരംഭിച്ചത്. 2009 മുതൽ പീഡന ശേഷം അതിൻ്റെ വീഡിയോ ചിത്രീകരിക്കാൻ തുടങ്ങി. 2009ൽ ഒരു വിദ്യാർഥിയെ പീഡിപ്പിച്ചതിൻ്റെ ദൃശ്യങ്ങൾ അറിയാതെ വെബ്ക്യാമിൽ പതിഞ്ഞിരുന്നു. അതിനുശേഷമാണ് തുടർച്ചയായി പീ‍ഡിപ്പിക്കുന്നത് ചിത്രീകരിക്കാൻ തുടങ്ങിയതെന്നു രജനീഷ് പോലീസിന് മൊഴി നൽകി. ഇതിനായി കംപ്യൂട്ടറിൽ പ്രത്യേക സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെന്നും അയാൾ പറഞ്ഞു.

പ്രതിയുടെ ഫോണിൽനിന്ന് മാത്രം 65 വീഡിയോകൾ പോലീസ് കണ്ടെടുത്തു. ഇതിൽ ചിലത് പോണോഗ്രാഫിക് വെബ്സൈറ്റുകളിൽ പ്രചരിപ്പിച്ചിരുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. ഇയാൾ വിവാഹിതനാണ് എന്നാൽ ഇതുമായി ബന്ധപ്പെട്ട് മറ്റ് വിവരങ്ങൾ വ്യക്തമല്ല. 2001-ൽ ബാഗ്ല കോളേജിൽ അധ്യാപകനായി നിയമിതനായത്. കഴിഞ്ഞ വർഷം ചീഫ് പ്രോക്ടറായി ഇയാൾക്ക് സ്ഥാനക്കയറ്റവും ലഭിച്ചിരുന്നു.

 

 

Related Stories
WITT 2025: ഇന്ത്യ യുഎസിന് താരിഫ് ഇളവ് നല്‍കുമോ? കേന്ദ്രത്തിന്റെ അടുത്ത നീക്കമെന്ത്? വ്യക്തമാക്കി പീയൂഷ് ഗോയൽ
Viral Video: ‘ബിസ്‌ക്കറ്റും ചിപ്‌സും ഒന്നും എനിക്ക് വേണ്ട, ഞാന്‍ നിങ്ങളോടൊപ്പം വരും’
WITT 2025 : നദ്ദയ്ക്ക് ശേഷം ബിജെപി പ്രസിഡൻ്റ് ആരെന്ന് ദൈവത്തിന് പോലും അറിയില്ല, എന്നാൽ ഡിഎംകെയിലും കോൺഗ്രസിലുമോ… പരിഹാസവുമായി ജി കിഷൻ റെഡ്ഡി
WITT 2025: ‘ബിജെപിയും മോദി സർക്കാരും ദക്ഷിണേന്ത്യയെ അവഗണിക്കുകയാണോ’? എംകെ സ്റ്റാലിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി ജി കിഷൻ റെഡ്ഡി
WITT 2025: ബിഹാറില്‍ എന്‍ഡിഎ മത്സരിക്കും, ബിജെപി വലിയ തയാറെടുപ്പുകളിലെന്ന് ഭൂപേന്ദ്ര യാദവ്‌
WITT 2025 : ദക്ഷിണേന്ത്യയിൽ ആരുടെയും മേൽ ഹിന്ദി അടിച്ചേൽപ്പിച്ചിട്ടില്ല; കേന്ദ്രമന്ത്രി ജി കിഷൻ റെഡ്ഡി
പിന്നോട്ട് നടന്നാല്‍ മുന്നോട്ടാണ് ഗുണങ്ങള്‍
തൃഷയുടെ വിവാഹനിശ്ചയം കഴിഞ്ഞോ?
അഹാനയുടെ വാരാണസി യാത്ര വൈറൽ
കട്ടന്‍ കാപ്പി ഇത്ര കേമനോ? ഗുണങ്ങള്‍ പലതാണ്