Viral News: ഒരു ലക്ഷം ശമ്പളമുള്ള വരനെ വേണ്ട, സർക്കാർ ജീവനക്കാരനെ തന്നെ വേണം; ഡിമാൻഡ് കേട്ട് ഞെട്ടി കുടുംബം

Bride Wants Husband With Govt Job: ചടങ്ങുകൾക്ക് വേണ്ടി വരൻ്റെ കുടുംബക്കാർ എല്ലാം സ്ഥലത്ത് എത്തിയിരുന്നു. എന്നാൽ വധു വിവാഹം നിരസിച്ചതോടെ നീണ്ട നേരത്തെ കാത്തിരിപ്പിനൊടുവിൽ അവർക്ക് അവിടെനിന്നും മടങ്ങേണ്ടി വരുകയായിരുന്നു. ഛത്തീസ്ഗഡിലെ ബൽറാംപൂർ സ്വദേശിയായ എഞ്ചിനീയറുമായാണ് പെൺകുട്ടിയുടെ വീട്ടുകാർ വിവാഹം നിശ്ചയിച്ചത്.

Viral News: ഒരു ലക്ഷം ശമ്പളമുള്ള വരനെ വേണ്ട, സർക്കാർ ജീവനക്കാരനെ തന്നെ വേണം; ഡിമാൻഡ് കേട്ട് ഞെട്ടി കുടുംബം

Represental Image (Credits: Freepik)

Published: 

26 Nov 2024 12:55 PM

ലഖ്നൗ: ഉത്തർപ്രദേശിലെ ഫറൂഖാബാദ് ജില്ലയിൽ വരൻ സർക്കാർ ജീവനക്കാരനല്ലെന്നറിഞ്ഞ വധു വിവാഹത്തിൽ നിന്ന് പിന്മാറി. പ്രതിമാസം ഒരു ലക്ഷത്തിലധികം രൂപ ശമ്പളത്തോളം വരന് വരുമാനമുണ്ടായിട്ടും സർക്കാർ ജീവനക്കാരനല്ലെന്ന ഒറ്റക്കാരണത്താലാണ് വധു വിവഹാത്തിന് എതിർപ്പറിയിച്ചത്. സ്വകാര്യ സ്ഥാപനത്തിലാണ് ജോലി ചെയ്തുവരികയാണ് നിലവിൽ വരൻ. ജയമാല (മാല കൈമാറുന്ന ചടങ്ങ്) എന്നൊരു ആചാരത്തിന് ശേഷമാണ് വധു വിവാഹത്തിൽ നിന്ന് പിന്മാറിയത്.

ചടങ്ങുകൾക്ക് വേണ്ടി വരൻ്റെ കുടുംബക്കാർ എല്ലാം സ്ഥലത്ത് എത്തിയിരുന്നു. എന്നാൽ വധു വിവാഹം നിരസിച്ചതോടെ നീണ്ട നേരത്തെ കാത്തിരിപ്പിനൊടുവിൽ അവർക്ക് അവിടെനിന്നും മടങ്ങേണ്ടി വരുകയായിരുന്നു. ഛത്തീസ്ഗഡിലെ ബൽറാംപൂർ സ്വദേശിയായ എഞ്ചിനീയറുമായാണ് പെൺകുട്ടിയുടെ വീട്ടുകാർ വിവാഹം നിശ്ചയിച്ചത്. വരൻ്റെ കുടുംബം കനൗജിൽ വാടക വീട്ടിലാണ് താമസിക്കുന്നത്. എന്നാൽ സ്വന്തമായി വരന് ഭൂമിയും വീടും ഉണ്ടെന്നും അവരുടെ വിവാഹത്തിന് ഇടനിലക്കാരനായി വ്യക്തി അവകാശപ്പെട്ടു.

എന്നാൽ ചടങ്ങുകൾ നടക്കാൻ ഒരു ദിവസം ബാക്കിനിൽക്കെ തലേന്ന് രാത്രിയോടെയാണ് ഇയാൾക്ക് സർക്കാർ ജോലിയില്ലെന്ന കാര്യം വധു അറിയുന്നത്. അപ്പോൾ തന്നെ വിവാഹത്തിന് പെൺകുട്ടി വിസമ്മതം അറിയിക്കുകയായിരുന്നു. എന്നാൽ ഇരുകുടുംബവും ചേർന്ന് പെൺകുട്ടിയുടെ മനസ്സ് മാറ്റാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവിൽ വരന് ലഭിക്കുന്ന ശമ്പളത്തിൻ്റെ തെളിവുകൾ വരെ പെൺകുട്ടിക്ക് കാണിച്ചു നൽകുകയും ചെയ്തു.

എന്നാൽ താൻ ഒരിക്കലും സ്വകാര്യ കമ്പനിയിലെ ജീവനക്കാരനെ വിവാഹം കഴിക്കില്ലെന്നും സർക്കാർ ജീവനക്കാരൻ തന്നെ വേണമെന്നുമുള്ള നിലപാടിൽ തന്നെ വധു ഉറച്ചുനിന്നു. തുടർന്ന് വധുവിൻ്റെയും വരൻ്റെയും കുടുംബങ്ങൾ വിവാഹച്ചെലവ് പരസ്പരം പങ്കുവെക്കാനും പ്രശ്‌നം പരിഹരിക്കാനും തീരുമാനിച്ചു. ഒത്തുതീർപ്പിലെത്തിയ ശേഷമാണ് വരൻ്റെ കുടുംബം അവിടെനിന്ന് മടങ്ങിയത്.

 

 

 

Related Stories
Indian Passport: ഇന്ത്യയിലേത് ഏറ്റവും ദുര്‍ബലമായ പാസ്‌പോര്‍ട്ട്; ജി20 രാജ്യങ്ങളുടെ കണക്ക് പുറത്ത്
Death Over Money Dispute: 50 രൂപയുടെ പേരിൽ സുഹൃത്തുമായി തർക്കം; ഒടുവിൽ കല്ലുകൊണ്ട് ഇടിച്ചശേഷം കഴുത്തുഞെരിച്ചു കൊന്നു
Haj Agreement : ഹജ്ജ് കരാര്‍ സ്വാഗതം ചെയ്ത് മോദി, ഇന്ത്യയുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതില്‍ അഭിമാനമെന്ന് സൗദി
Mahakumbh Mela 2025: എന്ത് ഭംഗി നിന്നെ കാണാൻ….ആരേയും ആകർഷിക്കുന്ന ചാരക്കണ്ണുകൾ: വൈറലായി കുംഭമേളയിലെ മോണോലിസ
ആര്‍.ജി. കര്‍ കൊലക്കേസില്‍ പ്രതി സഞ്‌ജയ്‌ റോയ് കുറ്റക്കാരന്‍, ശിക്ഷാവിധി തിങ്കളാഴ്‌ച
Rinku Singh – Priya Saroj: ഏറ്റവും പ്രായം കുറഞ്ഞ എംപിമാരിൽ ഒരാൾ; ആരാണ് റിങ്കു സിംഗിൻ്റെ പ്രതിശ്രുതവധു പ്രിയ സരോജ്
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ