UP Power Department Worker: ഈദ് ദിനത്തില്‍ പലസ്തീന്‍ പതാക വീശി; ഉത്തര്‍പ്രദേശില്‍ യുവാവിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു

UP Power Department Worker Dismissed: ഈദ് ദിനത്തില്‍ നടന്ന നമസ്‌കാരത്തിന് ശേഷം സാഖിബ് പലസ്തീന്‍ പതാക വീശുന്നതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. പലസ്തീന്‍ പതാക വീശിയത് ദേശവിരുദ്ധമാണെന്നും അതിനാലാണ് നടപടി സ്വീകരിച്ചതെന്നുമാണ് വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സഞ്ജീവ് കുമാര്‍ പറയുന്നത്.

UP Power Department Worker: ഈദ് ദിനത്തില്‍ പലസ്തീന്‍ പതാക വീശി; ഉത്തര്‍പ്രദേശില്‍ യുവാവിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു

പ്രതീകാത്മക ചിത്രം

shiji-mk
Published: 

07 Apr 2025 07:14 AM

ലഖ്‌നൗ: പലസ്തീന്‍ പതാക വീശിയെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശില്‍ യുവാവിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. ഈദ് ദിനത്തിലാണ് സംഭവം. വൈദ്യുതി വകുപ്പ് ജീവനക്കാരനാണ് ജോലി നഷ്ടമായത്. കരാല്‍ തൊഴിലാളിയായ കൈലാഷ്പൂര്‍ പവര്‍ ഹൗസ് ജീവനക്കാരന്‍ സാഖിബ് ഖാനെതിരെയാണ് നടപടി.

ഈദ് ദിനത്തില്‍ നടന്ന നമസ്‌കാരത്തിന് ശേഷം സാഖിബ് പലസ്തീന്‍ പതാക വീശുന്നതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. പലസ്തീന്‍ പതാക വീശിയത് ദേശവിരുദ്ധമാണെന്നും അതിനാലാണ് നടപടി സ്വീകരിച്ചതെന്നുമാണ് വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സഞ്ജീവ് കുമാര്‍ പറയുന്നത്.

സാഖിബിന്റെ നടപടി ശ്രദ്ധയില്‍പ്പെട്ടതോടെ കരാര്‍ കമ്പനിക്ക് ഇയാളെ സര്‍വീസില്‍ നിന്നും നീക്കം ചെയ്യാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സഹാറന്‍പൂരില്‍ പതാക വീശിയ മറ്റ് എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈദ് ആഘോഷത്തിനിടെ പതാക വീശിയതിനെ തുടര്‍ന്നായിരുന്നു നടപടി.

Also Read: Indian Navy: ‘അതിർത്തി വിഭജിച്ചാലും മനുഷ്യരല്ലേ’; പാകിസ്താൻ മത്സ്യത്തൊഴിലാളികൾക്ക് വൈദ്യസഹായവുമായി ഇന്ത്യൻ നാവികസേന

പലസ്തീന്‍ പതാക വീശുന്നവരുടെ ദൃശ്യങ്ങളില്‍ നിന്നും കൂടുതല്‍ ആളുകളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യാനാണ് പോലീസ് നീക്കം. ഭാരതീയ ന്യായ സംഹിത അനുസരിച്ച് നിയമവിരുദ്ധമായ സംഘം ചേരല്‍, പൊതുജനങ്ങളെ ആശങ്കയിലാഴ്ത്തുന്ന പ്രസ്താവനകള്‍, തെറ്റായ നിയന്ത്രണങ്ങള്‍, ഉത്തരവുകള്‍ അനുസരിക്കാതിരിക്കല്‍ തുടങ്ങിയ വകുപ്പ് പ്രകാരം 60 പേര്‍ക്കെതിരെ കേസെടുത്തതായി സഹാറന്‍പൂര്‍ പോലീസ് വ്യക്തമാക്കി.

 

 

Related Stories
Sergeant Surendra Moga’s Daughter: ‘വലുതാകുമ്പോൾ ഞാനും സൈന്യത്തിൽ ചേരും, അച്ഛന്‍റെ മരണത്തിന് എണ്ണിയെണ്ണി പകരം ചോദിക്കും’; വീരമൃത്യു വരിച്ച സൈനികന്‍റെ മകൾ
India Pakistan Ceasefire: സ്ഥിതിഗതികൾ ശാന്തം; ക്യാമ്പുകളിൽ കഴിയുന്നവർ തത്കാലം മടങ്ങേണ്ടെന്ന് ജമ്മുകശ്മീർ സർക്കാർ
Vikram Misri: മൂന്ന് പ്രധാനമന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറി, പരസ്യ ചിത്രങ്ങളിലും ഒരു കൈ- വിക്രം മിശ്രിയെ പറ്റി
Operation Sindoor: ‘കറാച്ചി ആക്രമിക്കാൻ ഇന്ത്യൻ നാവികസേന സജ്ജമായിരുന്നു’; ഓപ്പറേഷൻ സിന്ദൂർ വൈസ് അഡ്മിറൽ
BSF Jawan Martyred: പാക് ഷെല്ല് ആക്രമണത്തിൽ പരിക്കേറ്റ ഒരു ബിഎസ്എഫ് ജവാന് കൂടി വീരമൃത്യു
India Pakistan Conflict: ഇന്ത്യ-പാക് ഡിജിഎംഒ ചര്‍ച്ച ഇന്ന്; ഡല്‍ഹിയില്‍ ഉന്നതതല യോഗം; ജമ്മുവില്‍ ഡ്രോണ്‍ കണ്ടെന്ന വാര്‍ത്ത വ്യാജം
ഇവരെ സുഹൃത്താക്കരുത്, കൂടെ നിന്ന് ചതിക്കും
ആര്‍ത്തവസമയത്ത് അച്ചാര്‍ തൊട്ടാല്‍ കേടാകുമോ?
കിഡ്‌നി സ്‌റ്റോണ്‍ നിസാരമല്ല, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
ചാമ്പയ്‌ക്കയുടെ ഗുണങ്ങൾ അറിയാമോ?