UP Power Department Worker: ഈദ് ദിനത്തില്‍ പലസ്തീന്‍ പതാക വീശി; ഉത്തര്‍പ്രദേശില്‍ യുവാവിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു
UP Power Department Worker Dismissed: ഈദ് ദിനത്തില്‍ നടന്ന നമസ്‌കാരത്തിന് ശേഷം സാഖിബ് പലസ്തീന്‍ പതാക വീശുന്നതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. പലസ്തീന്‍ പതാക വീശിയത് ദേശവിരുദ്ധമാണെന്നും അതിനാലാണ് നടപടി സ്വീകരിച്ചതെന്നുമാണ് വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സഞ്ജീവ് കുമാര്‍ പറയുന്നത്.

ലഖ്‌നൗ: പലസ്തീന്‍ പതാക വീശിയെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശില്‍ യുവാവിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. ഈദ് ദിനത്തിലാണ് സംഭവം. വൈദ്യുതി വകുപ്പ് ജീവനക്കാരനാണ് ജോലി നഷ്ടമായത്. കരാല്‍ തൊഴിലാളിയായ കൈലാഷ്പൂര്‍ പവര്‍ ഹൗസ് ജീവനക്കാരന്‍ സാഖിബ് ഖാനെതിരെയാണ് നടപടി.
ഈദ് ദിനത്തില്‍ നടന്ന നമസ്‌കാരത്തിന് ശേഷം സാഖിബ് പലസ്തീന്‍ പതാക വീശുന്നതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. പലസ്തീന്‍ പതാക വീശിയത് ദേശവിരുദ്ധമാണെന്നും അതിനാലാണ് നടപടി സ്വീകരിച്ചതെന്നുമാണ് വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സഞ്ജീവ് കുമാര്‍ പറയുന്നത്.
സാഖിബിന്റെ നടപടി ശ്രദ്ധയില്‍പ്പെട്ടതോടെ കരാര്‍ കമ്പനിക്ക് ഇയാളെ സര്‍വീസില്‍ നിന്നും നീക്കം ചെയ്യാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സഹാറന്‍പൂരില്‍ പതാക വീശിയ മറ്റ് എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈദ് ആഘോഷത്തിനിടെ പതാക വീശിയതിനെ തുടര്‍ന്നായിരുന്നു നടപടി.




പലസ്തീന്‍ പതാക വീശുന്നവരുടെ ദൃശ്യങ്ങളില്‍ നിന്നും കൂടുതല്‍ ആളുകളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യാനാണ് പോലീസ് നീക്കം. ഭാരതീയ ന്യായ സംഹിത അനുസരിച്ച് നിയമവിരുദ്ധമായ സംഘം ചേരല്‍, പൊതുജനങ്ങളെ ആശങ്കയിലാഴ്ത്തുന്ന പ്രസ്താവനകള്‍, തെറ്റായ നിയന്ത്രണങ്ങള്‍, ഉത്തരവുകള്‍ അനുസരിക്കാതിരിക്കല്‍ തുടങ്ങിയ വകുപ്പ് പ്രകാരം 60 പേര്‍ക്കെതിരെ കേസെടുത്തതായി സഹാറന്‍പൂര്‍ പോലീസ് വ്യക്തമാക്കി.