Yogi Adityanath: മുസ്ലിം കുടുംബങ്ങള്‍ക്കിടയില്‍ ഹിന്ദുക്കള്‍ സുരക്ഷിതരല്ല; വിദ്വേഷ പരാമര്‍ശവുമായി യോഗി ആദിത്യനാഥ്
Yogi Adityanath Against Muslims: നൂറ് ഹിന്ദു കുടുംബങ്ങള്‍ക്കിടയില്‍ താമസിക്കുന്ന ഒരു മുസ്ലിം കുടുംബം സുരക്ഷിതരാണ്. അവര്‍ക്ക് അവരുടെ മതപരമായ കര്‍മങ്ങള്‍ ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ നൂറ് മുസ്ലിം കുടുംബങ്ങള്‍ക്കിടയില്‍ താമസിക്കുന്ന 50 ഹിന്ദു കുടുംബങ്ങള്‍ സുരക്ഷിതരാണോ? അല്ലെന്നും യോഗി ആദിത്യനാഥ് പറയുന്നു.

ലഖ്‌നൗ: മുസ്ലിം കുടുംബങ്ങള്‍ക്കിടയില്‍ ഹിന്ദു കുടുംബങ്ങള്‍ സുരക്ഷിതരല്ലെന്ന വിദ്വേഷ പരാമര്‍ശവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഹിന്ദു കുടുംബങ്ങള്‍ക്കിടയില്‍ താമസിക്കുന്ന മുസ്ലിങ്ങള്‍ സുരക്ഷിതരാണെന്നും എന്നാല്‍ ഹിന്ദുക്കളുടെ കാര്യം അങ്ങനെയല്ലെന്നുമാണ് യോഗി ആദിത്യനാഥിന്റെ വാദം.
നൂറ് ഹിന്ദു കുടുംബങ്ങള്‍ക്കിടയില്‍ താമസിക്കുന്ന ഒരു മുസ്ലിം കുടുംബം സുരക്ഷിതരാണ്. അവര്‍ക്ക് അവരുടെ മതപരമായ കര്‍മങ്ങള്‍ ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ നൂറ് മുസ്ലിം കുടുംബങ്ങള്‍ക്കിടയില്‍ താമസിക്കുന്ന 50 ഹിന്ദു കുടുംബങ്ങള്‍ സുരക്ഷിതരാണോ? അല്ലെന്നും യോഗി ആദിത്യനാഥ് പറയുന്നു.
ഉത്തര്‍പ്രദേശില്‍ ഏറ്റവും സുരക്ഷിതരായി കഴിയുന്നത് മുസ്ലിങ്ങളാണ്. ഹിന്ദുക്കള്‍ സുരക്ഷിതരായി കഴിയുന്നുണ്ടെങ്കിലും തീര്‍ച്ചയായും മുസ്ലിങ്ങളും സുരക്ഷിതരാണ്. 2017ന് മുമ്പ് ഉത്തര്‍പ്രദേശില്‍ കലാപങ്ങള്‍ നടന്നിരുന്നു. അന്ന് ഹിന്ദുക്കളുടെ കടകള്‍ കത്തിച്ചിരുന്നെങ്കില്‍ അതുപോലെ തന്നെ മുസ്ലിങ്ങളുടെ കടകളും കത്തിയിരുന്നു. ഹിന്ദുക്കളുടെ വീടുകള്‍ കത്തിയതിന് പകരമായി മുസ്ലിങ്ങളുടെ വീടുകളും ചാമ്പലായിരുന്നു. എന്നാല്‍ 2017ന് ശേഷം കാര്യങ്ങള്‍ മാറിമറിഞ്ഞു.




ഉത്തര്‍പ്രദേശില്‍ തന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ എട്ട് വര്‍ഷം പിന്നിട്ടിരിക്കുകയാണ്. 2017ല്‍ സംസ്ഥാനത്ത് ബിജെപി സര്‍ക്കാര്‍ വന്നതിന് ശേഷം വര്‍ഗീയ കലാപങ്ങള്‍ അവസാനിച്ചു. ഒരു യോഗിയായ താന്‍ എല്ലാവരുടെയും സന്തോഷമാണ് ആഗ്രഹിക്കുന്നത്. മുസ്ലിങ്ങള്‍ക്കിടയില്‍ ഹിന്ദുക്കള്‍ സുരക്ഷിതരല്ല എന്നതിന്റെ വലിയൊരു ഉദാഹരണമാണ് ബംഗ്ലാദേശും പാകിസ്താനുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Also Read: Amit Shah: ‘കശ്‌മീരിൽ വിഘടനവാദം ചരിത്രമായി മാറിയിരിക്കുന്നു, ഇത് പ്രധാനമന്ത്രിയുടെ വിജയം’; അമിത് ഷാ
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വര്‍ധിച്ചുവരുന്ന ക്ഷേത്ര-പള്ളി തര്‍ക്കങ്ങളെ കുറിച്ചും യോഗി ആദിത്യനാഥ് പ്രതിപാദിച്ചു. ഹിന്ദു സ്ഥലങ്ങളില്‍ പള്ളിക്കള്‍ നിര്‍മിക്കുന്നത് എന്തിനാണെന്നായിരുന്നു യോഗിയുടെ ചോദ്യം. ഹിന്ദു സ്ഥലങ്ങളില്‍ പള്ളികള്‍ നിര്‍മിക്കുന്നത് ഇസ്ലാമിക തത്വങ്ങള്‍ക്ക് എതിരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.