5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Uttar Pradesh : പുണ്യതീർത്ഥമെന്ന് തെറ്റിദ്ധരിച്ച് തീർത്ഥാടകർ കുടിയ്ക്കുന്നത് എസിയിലെ വെള്ളം; വിഡിയോ വൈറൽ

Uttar Prades Peope Drink AC Water : ഉത്തർ പ്രദേശിലെ ക്ഷേത്രത്തിൽ പുണ്യതീർത്ഥമെന്ന് തെറ്റിദ്ധരിച്ച് എസിയിലെ വെള്ളം കുടിക്കുന്ന തീർത്ഥാടകരുടെ വിഡിയോ വൈറൽ. ഒരു യൂട്യൂബറാണ് ഇത്തരം അവകാശവാദവുമായി വിഡിയോ പുറത്തുവിട്ടത്. വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

Uttar Pradesh : പുണ്യതീർത്ഥമെന്ന് തെറ്റിദ്ധരിച്ച് തീർത്ഥാടകർ കുടിയ്ക്കുന്നത് എസിയിലെ വെള്ളം; വിഡിയോ വൈറൽ
ഉത്തർ പ്രദേശ് (Image Courtesy - Screengrab)
abdul-basith
Abdul Basith | Published: 04 Nov 2024 07:36 AM

ഉത്തർപ്രദേശിലെ ബങ്കെ ബിഹാരി ക്ഷേത്രത്തിൽ പുണ്യതീർത്ഥമെന്ന് തെറ്റിദ്ധരിച്ച് തീർത്ഥാടകർ കുടിയ്ക്കുന്നത് എസിയിൽ നിന്ന് വരുന്ന വെള്ളം. ഉത്തർപ്രദേശിലെ വൃന്ദാവനത്തിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രത്തിലാണ് സംഭവം. ഒരു യൂട്യൂബറാണ് ആളുകൾ കുടിയ്ക്കുന്നത് എസിയിലെ വെള്ളമാണെന്ന് തെളിയിക്കുന്ന വിഡിയോ പുറത്തുവിട്ടത്. ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

ദിവസേന 15,000 വരെ ആളുകൾ ദർശനം നടത്തുന്ന ക്ഷേത്രമാണിത്. ഇങ്ങനെ വരുന്നവരിൽ ഏറിയ പങ്കും ഈ വെള്ളം കുടിയ്ക്കുന്നുണ്ട്. ക്ഷേത്രത്തിൻ്റെ മതിലിലുള്ള ആനയുടെ തല പോലുള്ള രൂപത്തിൻ്റെ വായയിൽ നിന്നാണ് വെള്ളം വരുന്നത്. ഇത് ചരൺ അമൃത് അഥവാ കൃഷ്ണൻ്റെ കാലിൽ നിന്നുള്ള പുണ്യജലം എന്ന് തെറ്റിദ്ധരിച്ചാണ് ആളുകൾ കുടിയ്ക്കുന്നത്. ഏറെനേരം ക്യൂനിന്നാണ് തീർത്ഥാടകർ ഈ വെള്ളം കുടിയ്ക്കുന്നത്. ആനയുടെ തുമ്പിക്കൈയിലൂടെ തുടരെ ഒഴുകിവരുന്ന വെള്ളം ഡിസ്പോസിബിൾ ഗ്ലാസുകൾ ഉപയോഗിച്ചാണ് ആളുകൾ കുടിയ്ക്കുന്നത്. ചിലർ ഈ വെള്ളം കുടിയ്ക്കുന്നുണ്ട്. മറ്റ് ചിലരാവട്ടെ, ഇതിനടിയിൽ ചെന്ന് നിന്ന് തല നനയ്ക്കുന്നു. കുറച്ചുപേർ വെള്ളം തൊട്ട് തലയിൽ വെക്കുന്നു. ഇവരെല്ലാവരും വിചാരിക്കുന്നത് ഇത് കൃഷ്ണ ഭഗവാൻ്റെ ആശിർവാദമാണെന്നും ഈ വെള്ളം പുണ്യതീർത്ഥം ആണെന്നുമാണ്.

Also Read : John Brittas: ഹിന്ദിയിൽ മാത്രം മറുപടി; കേന്ദ്രമന്ത്രിക്ക് മലയാളത്തിൽ പ്രതിഷേധ കത്തയച്ച് ജോൺ ബ്രിട്ടാസ്

എന്നാൽ, ഇത് വിഡിയോയിൽ ചിത്രീകരിച്ച യൂട്യൂബർ പറയുന്നത് ഈ വെള്ളം എസിയിൽ നിന്ന് വീഴുന്നതാണെന്നാണ്. ആളുകൾ കരുതുന്നത് പോലെ ചരൺ അമൃത് അല്ല. എസിയിൽ നിന്ന് വീഴുന്ന വെള്ളമാണെന്ന് ഇയാൾ വിഡിയോയിൽ പറയുന്നു. ഈ വെള്ളം കുടിയ്ക്കാനെടുക്കുന്ന ഭക്തയോടും ഇയാൾ ഇക്കാര്യം പറയുന്നുണ്ട്. എന്നാൽ, ഇവർ ചിരിച്ചുകൊണ്ട് നടന്നുപോവുകയാണ്. ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. വിഡിയോ പ്രചരിച്ചതോടെ ക്ഷേത്രഭാരവാഹികൾക്കെതിരെ വിമർശനം ശക്തമാണ്. ക്ഷേത്രഭാരവാഹികളുടെ അറിവോടെയല്ലാതെ ഇത് നടക്കില്ലെന്നും ആളുകളുടെ വിശ്വാസം ചൂഷണം ചെയ്യുകയാണ് ഇതിലൂടെ നടക്കുന്നതെന്നും സോഷ്യൽ മീഡിയ വിമർശിക്കുന്നു. എസിയിലെ വെള്ളം പുണ്യതീർത്ഥമാണെന്ന് തെറ്റിദ്ധരിച്ച് കുടിക്കുന്ന വിശ്വാസികളെയും നെറ്റിസൺസ് വിമർശിക്കുന്നുണ്ട്. വിദ്യാഭാസത്തിന് പ്രാധാന്യം നൽകണമെന്നും ബുദ്ധിയുണ്ടായാൽ പോര, വിവേകം ഉണ്ടാവണമെന്നും നെറ്റിസൺസ് പറയുന്നു.

സംഭവത്തിൽ ക്ഷേത്രം അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല. മഥുരയിൽ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രം സംസ്ഥാനത്തെ ഏറ്റവും പ്രശസ്തമായ ഹിന്ദു ആരാധനലായങ്ങളിൽ ഒന്നാണ്.