5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Sanjay Singh Gangwar: ‘പശുപരിപാലനത്തിലൂടെ ക്യാൻസറിനെ ഭേദമാക്കാം’; വിവാദ പരാമർശവുമായി യുപി മന്ത്രി സഞ്ജയ് സിങ് ഗാങ്‌വർ

Minister Sanjay Singh Says Cancer Can Be Cured by Cleaning Cowshed: ക്യാൻസർ ബാധിതനായ ഒരു രോഗി കാലിത്തൊഴുത്ത് വൃത്തിയാക്കി അവിടെ കിടന്നാൽ രോഗം പൂർണമായും മാറുമെന്ന് മന്ത്രി സഞ്ജയ് സിങ് ഗാങ്‌വർ.

Sanjay Singh Gangwar: ‘പശുപരിപാലനത്തിലൂടെ ക്യാൻസറിനെ ഭേദമാക്കാം’; വിവാദ പരാമർശവുമായി യുപി മന്ത്രി സഞ്ജയ് സിങ് ഗാങ്‌വർ
യുപി മന്ത്രി സഞ്ജയ് സിങ് ഗാങ്‌വർ (Image Credits: Sanjay Singh Gangwar Facebook)
nandha-das
Nandha Das | Published: 13 Oct 2024 23:05 PM

ലക്നൗ: പശുത്തൊഴുത്ത് കഴുകി അവിടെ കിടന്നാൽ ക്യാൻസർ രോഗം ഭേദമാകുമെന്ന് ഉത്തർപ്രദേശ് മന്ത്രി സഞ്ജയ് സിങ് ഗാങ്‌വർ. പത്ത് ദിവസം പശുക്കളെ പരിപാലിക്കുകയാണെങ്കിൽ രക്തസമ്മർദ്ദത്തിന്റെ മരുന്ന് വെട്ടിച്ചുരുക്കാമെന്നും അദ്ദേഹം പറഞ്ഞു. കരിമ്പ് വികസന വകുപ്പിലെ മന്ത്രിയാണ് സഞ്ജയ് സിങ് ഗാങ്‌വർ. മന്ത്രി തന്റെ നിയോജക മണ്ഡലമായ പിലിഭത്തിലെ പകാഡിയ നൗഗവനിൽ ഗോശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് വിവാദ പരാമർശം നടത്തിയത്.

പശുപരിപാലനത്തിലൂടെ ക്യാൻസർ രോഗം പൂർണമായും ഭേദമാക്കാൻ കഴിയുമെന്നാണ് മന്ത്രി പറയുന്നത്. ക്യാൻസർ ബാധിതനായ ഒരു രോഗി കാലിത്തൊഴുത്ത് വൃത്തിയാക്കാനും, അവിടെ കിടക്കാനും ആരംഭിച്ചാൽ രോഗം പൂർണമായും മാറുന്നതാണ്. ചാണകവറളി കത്തിച്ചാൽ കൊതുകിൽ നിന്നും രക്ഷപ്പെടാനാകും. അങ്ങനെ എന്തുകൊണ്ടും പശു വളരെ ഉപകാരപ്രദമാണെന്നാണ് മന്ത്രി സഞ്ജയ് സിങ് പറയുന്നത്.

ALSO READ: മുൻമന്ത്രി ബാബ സിദ്ധിഖിയുടെ കൊലപാതകം; ഉത്തരവാദിത്തം ഏറ്റെടുത്ത് ലോറൻസ് ബിഷ്‌ണോയി സംഘം

“രക്തസമ്മർദ്ദമുള്ള രോഗിയാണെങ്കിൽ, പരിഹാരത്തിന് ഇവിടെ പശുക്കളുണ്ട്. രോഗ ബാധിതനായ വ്യക്തി ദിവസവും രാവിലെയും വൈകുന്നേരവും രണ്ടു നേരം വീതം പശുവിന്റെ പുറത്ത് തലോടി, അവയെ നല്ല രീതിയിൽ പരിപാലിക്കണം. 20 mg ഡോസിൽ രക്തസമ്മർദ്ദത്തിന്റെ മരുന്ന് കഴിക്കുന്നവരാണെങ്കിൽ പശുവിനെ പരിപാലിക്കുന്നതിലൂടെ 10 ദിവസം കൊണ്ട് ഡോസിന്റെ അളവ് 10 mg ആയി കുറയ്ക്കാൻ സാധിക്കും”എന്ന് മന്ത്രി പറഞ്ഞു. ഇത് പരീക്ഷിച്ച് വിജയിച്ച കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്ത്.

കൂടാതെ, പശുപരിപാലനം മഹത്തരമാണെന്ന് പറഞ്ഞ മന്ത്രി, വിവാഹ വാർഷികം ജന്മദിനം തുടങ്ങിയ ആഘോഷങ്ങളും പശുത്തൊഴുത്തിൽ നടത്തണമെന്ന് അഭിപ്രായപ്പെട്ടു. കാലിത്തീറ്റ ദാനം ചെയ്യാനും അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു.