Hatras Stampede : യുപി ഹഥ്റസിൽ തിക്കിലും തിരക്കിലുംപെട്ട് 100ൽ അധികം പേർ മരിച്ചു

Hatras Satsang Stampede : മതപരമായ പരിപാടിക്കായി ജനങ്ങൾ ഒത്തുകൂടി വേളയിലാണ് അപകടം സംഭവിക്കുന്നത്. മരണസംഖ്യ നൂറിലേക്ക് ഉയരാൻ സാധ്യതയെന്ന് ഹിന്ദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു

Hatras Stampede : യുപി ഹഥ്റസിൽ തിക്കിലും തിരക്കിലുംപെട്ട് 100ൽ അധികം പേർ മരിച്ചു

Hathras Stampede (Image Courtesy : X)

Updated On: 

02 Jul 2024 19:58 PM

ലഖ്നൗ : ഉത്തര പ്രദേശിലെ ഹഥ്റസിൽ മതപരമായ പരിപാടിക്കിടെ തിക്കിലും തിരക്കിലുംപെട്ട് 150 ഓളം പേർ മരണപ്പെട്ടതായി റിപ്പോർട്ട്. ഹഥ്റസിലെ സിക്കന്ദർ റാവു, പുലറായി ഗ്രാമത്തിൽ സംഘടിപ്പിച്ച സത്സംഗ പരിപാടിക്കിടെയാണ് അപകടം സംഭവിക്കുന്നത്. മരണസംഖ്യ 200 കടന്നേക്കുമെന്ന് ഹിന്ദി മാധ്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കുട്ടികളും സ്ത്രീകളും ഉൾപ്പെടെ നിരവധി പേർ മരിച്ചരിൽ ഉൾപ്പെടുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച നിരവധി പേരുടെ ആരോഗ്യ സ്ഥിതി ഗുരുതരമാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സത്സംഗ പരിപാടിക്കിടെ ശ്വാസംമുട്ടൽ അനുഭവപ്പെട്ടതോടെ എല്ലാവരും കൂട്ടത്തോടെ ഓടിയതാണ് അപകടത്തിന് കാരണമായതെന്നാണ് പോലീസ് പറയുന്നത്.

പരിപാടി സംഘടിപ്പിച്ച പന്തലിനുള്ളിൽ ചൂടിനെ തുടർന്ന് ഊഷ്മാവ് വർധിച്ചു. ഇത് പന്തലിനുള്ളിൽ ഉണ്ടായിരുന്നവർക്ക് ശ്വാസംമുട്ടൽ അനുഭവപ്പെടാൻ ഇടയാക്കി. ഇതെ തുടർന്ന് എല്ലാവരും കൂട്ടത്തോടെ ഇറങ്ങിയോടാൻ തുടങ്ങിയതോടെയാണ് അപകടം സംഭവിക്കുന്നത്. പരിക്കേറ്റവരെ സമീപത്തുള്ള രണ്ട് ആശുപത്രിയിലേക്ക് മാറ്റി. മരിച്ചവരുടെ മതൃദേഹങ്ങൾ എട്ടായിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.

27 മൃതദേഹങ്ങളാണ് ഇതിനോടകം എട്ടായിലെ ആശുപത്രിയിലേക്ക് മാറ്റിയത്. അതിൽ 23 പേർ സ്ത്രീകളും മൂന്ന് കുട്ടികളുമാണെന്ന് എട്ടാ എസ്.പി രാജേഷ് കുമാർ സിങ് മാധ്യമങ്ങളോടായി പറഞ്ഞു.

അപകടത്തിൽ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം അറിയിച്ചു. സംഭവത്തിൽ അന്വേഷണം നടത്താൻ സമിതി രൂപീകരിക്കാൻ യോഗ്യ ആദിത്യനാഥ് നിർദേശം നൽകി. മതപ്രഭാഷകനായ ഭോലെ ബാബയുടെ സത്സംഗ പരിപാടിക്കിടെയാണ് അപകടം സംഭവിക്കുന്നത്. പരപാടിക്കിടെ നടത്താൻ സംഘാടകർ താൽക്കാലിക അനുമതി നേടിയിരുന്നുയെന്ന് അലിഗഢ് റേഞ്ച് ഐജി ശലഭ് മാത്തൂർ പറഞ്ഞു

 

അധികൃർ അനുവാദം നൽകിയതിനെക്കാൾ ഭക്തർ സത്സംഗ പരിപാടിയിൽ പങ്കെടുത്തിരുന്നു എന്ന് സംസ്ഥാന സർക്കാർ പറഞ്ഞു. വാർത്താകുറിപ്പിലൂടെയാണ് യുപി സർക്കാർ ഇക്കാര്യം അറിയിച്ചത്. രണ്ട് ഹെൽപ്‌ലൈൻ നമ്പരുകളും പുറത്തിറക്കി. 05722227041, 05722227042 എന്നീ നമ്പരുകളിലാണ് ഹെല്പ് ലൈൻ ഉള്ളത്.

Related Stories
Kalpana Soren: ജെഎംഎമ്മും ഇന്ത്യ സഖ്യവും ഇറക്കിയ തുറുപ്പ് ചീട്ട്; ജാർഖണ്ഡിലെ ആദിവാസി വനിതകളുടെ ശബ്ദമായി മാറി കല്പന സോറൻ
Jharkhand Election Results 2024: ഇത്തവണയും പാളി ; എക്‌സിറ്റ് പോൾ പ്രവചനം മറികടന്ന് ജാർഖണ്ഡ്; ‘ഇന്ത്യ സഖ്യ’ത്തിന് മുന്നേറ്റം
Maharashtra Assembly Election 2024: മഹാരാഷ്ട്രയിൽ ‘മഹായുതി’ ​യു​ഗം; കേവല ഭൂരിപക്ഷവും കടന്ന് ചരിത്രവിജയം
Maharashtra Jharkhand Assembly Election: മഹാരാഷ്ട്രയിലും ഝാർഖണ്ഡിലും ജനവിധി ഇന്ന്; പ്രതീക്ഷയോടെ മുന്നണികൾ
Maharashtra Election Result 2024 LIVE: മഹാരാഷ്ട്രയിൽ മഹായുതിയുടെ കൊടുങ്കാറ്റിൽ മഹാ വികാസ് അഘാഡി തകർന്നു; ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷി
News9 Global Summit Day 2: ‘ഇന്ത്യൻ-ജർമ്മൻ ബന്ധത്തിന്റെ പുതിയൊരു അധ്യായത്തിന് ഇന്ന് തുടക്കമായി’; ന്യൂസ് 9 ഗ്ലോബൽ സമ്മിറ്റിൽ പ്രധാനമന്ത്രി നരേന്ദ്രമോദി
കരയാതെ ഉള്ളി മുറിക്കണോ..? ഇങ്ങനെ ചെയ്താൽ മതി
എ​ല്ലിനും പ​ല്ലിനും​ നെല്ലിക്ക ജ്യൂസ് പതിവാക്കൂ
സ്‌ട്രെസ് കുറയ്ക്കണോ? ഇക്കാര്യങ്ങൾ ചെയ്യൂ...
എല്ലുകളുടെ ആരോഗ്യത്തിന് കഴിക്കാം ഈ ഭക്ഷണങ്ങൾ