5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Ravneet Singh Bittu: ‘രാഹുൽ ഗാന്ധി രാജ്യത്തെ നമ്പർ വൺ ഭീകരവാദി’; വിവാദ പരാമർശവുമായി കേന്ദ്രമന്ത്രി

വിവാദ പരാമർശങ്ങൾ നടത്തിയ രാഹുൽ ഗാന്ധിക്ക് രൂക്ഷ ഭാഷയിൽ മറുപടി നൽകി കേന്ദ്രമന്ത്രി രവ്നീത് സിംഗ് ബിട്ടു.

Ravneet Singh Bittu: ‘രാഹുൽ ഗാന്ധി രാജ്യത്തെ നമ്പർ വൺ ഭീകരവാദി’; വിവാദ പരാമർശവുമായി കേന്ദ്രമന്ത്രി
കേന്ദ്രമന്ത്രി രവ്നീത് സിംഗ് ബിട്ടു, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി (Image Courtesy: PTI)
nandha-das
Nandha Das | Updated On: 15 Sep 2024 21:55 PM

ന്യൂഡൽഹി: രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശവുമായി കേന്ദ്രമന്ത്രി രവ്നീത് സിംഗ് ബിട്ടു. രാഹുൽ ഇന്ത്യക്കാരനല്ലെന്നും അദ്ദേഹം രാജ്യത്തെ നമ്പർ വൺ ഭീകരവാദിയാണെന്നുമാണ് മന്ത്രി പറഞ്ഞത്. രാഹുൽ ഗാന്ധിയുടെ അമേരിക്കൻ സന്ദർശനത്തിലെ പരാമർശങ്ങളിൽ മാധ്യമങ്ങളോട് പ്രതികരിക്കവെയായിരുന്നു രവ്നീത് സിങിന്റെ രൂക്ഷ വിമർശനം.

‘രാഹുൽ ഗാന്ധി കൂടുതൽ സമയം ചെലവഴിക്കുന്നത് രാജ്യത്തിന് പുറത്താണ്. അദ്ദേഹത്തിന് രാജ്യത്തെ സ്നേഹിക്കാൻ കഴിയില്ല. ഇന്ത്യയെപ്പറ്റി തെറ്റായ കാര്യങ്ങളാണ് അദ്ദേഹം മറ്റ് രാജ്യങ്ങളിൽ പോയി പറയുന്നത്. രാഹുൽ പറഞ്ഞതിനെ പിന്തുണയ്ക്കുന്നത് വിഘടനവാദികളും, തോക്ക്, ഷെൽ ബോംബ് തുടങ്ങിയവ നിർമിക്കുന്നവരുമാണ്. വിമാനങ്ങൾ, ട്രെയിനുകൾ, റോഡുകൾ എന്നിവ തകർക്കാൻ ശ്രമിക്കുന്ന രാജ്യത്തെ ശത്രുക്കളും അദ്ദേഹത്തിന് പിന്തുണയുമായെത്തുന്നു. രാജ്യത്തെ നമ്പർ വൺ ഭീകരവാദിക്കുള്ള അഥവാ രാജ്യത്തെ ശത്രുവിനുള്ള അവാർഡ് ഉണ്ടായിരുന്നെങ്കിൽ അത് രാഹുൽ ഗാന്ധിക്ക് കിട്ടുമായിരുന്നു” മന്ത്രി രവ്നീത് സിംഗ് പറഞ്ഞു.

‘നേരത്തെ അവർ മുസ്ലീമുകളെ ഉപയോഗിച്ചു. അത് നടക്കാതെ വന്നതോടെ, ഇപ്പോൾ അവർ സിഖുകാരെ വിഭജിക്കാനുള്ള ശ്രമം നടത്തുകയാണ്. രാജ്യത്തെ പിടികിട്ടാപ്പുള്ളികൾ നടത്തുന്ന പ്രസ്താവനകളാണ് രാഹുൽ ഗാന്ധി നടത്തി വരുന്നത്. ഭീകരവാദികൾ ഉൾപ്പടെയുള്ളവർ രാഹുലിന്റെ പരാമർശങ്ങളെ അഭിനന്ദിക്കുന്നു. ഇത്തരത്തിലുള്ള ആളുകൾ അദ്ദേഹത്തെ പ്രശംസിക്കുന്നുണ്ടെങ്കിൽ അതിനർത്ഥം രാഹുൽ രാജ്യത്തെ നമ്പർ വൺ ഭീകാരാവാദിയാണെന്നതാണ്” മന്ത്രി കൂട്ടിച്ചേർത്തു.

ALSO READ: ‘ജനങ്ങൾ വളരെ ആവേശത്തിലാണ്; ധൈര്യം പകർന്നത് പ്രിയങ്ക ഗാന്ധിയിരുന്നു’; പ്രചാരണത്തിന് തുടക്കമിട്ട് വിനേഷ് ഫോഗട്ട്

പഞ്ചാബിൽ നിന്നുള്ള ബിജെപി എംപിയാണ് രവ്നീത് സിംഗ് ബിട്ടു. അദ്ദേഹം കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപാണ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരുന്നത്. പിന്നാലെ മൂന്നാം മോദി മന്ത്രിസഭയിൽ അദ്ദേഹം റെയിൽവേ സഹമന്ത്രിയായും ഭക്ഷ്യ സംസ്കരണ വ്യവസായ സഹമന്ത്രിയായും തിരഞ്ഞെടുക്കപ്പെട്ടു.

അതെ സമയം, വാഷിംഗ്ടണിലെ ജോർജ്ടൗൺ സർവകലാശാലയിൽ വിദ്യാർത്ഥികളുമായി സംവദിക്കവേയാണ് രാഹുൽ ഗാന്ധി വിവാദ പരാമർശം നടത്തിയത്. സിഖ് സമുദായക്കാർക്ക് തലപ്പാവും വളയും ധരിക്കാനും ഗുരുദ്വാരയിൽ പോകാനും അനുവാദമില്ലാത്ത സാചര്യമാണ് ഇന്ത്യയിൽ ഉണ്ടാവുന്നതെന്ന് രാഹുൽ പറഞ്ഞു. ഇത് ഏതെങ്കിലും ഒരു മതത്തിന്റെ മാത്രം പ്രശ്‌നമല്ലെന്നും ഇതിനുവേണ്ടിയാണ് പോരാട്ടമെന്നും രാഹുൽ പറഞ്ഞിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധങ്ങളാണ് ഉയർന്നത്.

Latest News