Padma Awards 2025 : എംടിക്ക് പത്മവിഭൂഷണ്‍, ശ്രീജേഷിന് പത്മഭൂഷണ്‍, ഐഎം വിജയന് പത്മശ്രീ; പത്മ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
first list of Padma Award winners : ഹോക്കി മുന്‍ താരം പി.ആര്‍. ശ്രീജേഷ്, ആരോഗ്യവിദഗ്ധന്‍ ജോസ് ചാക്കോ പെരിയപ്പുറം, നടന്‍ അജിത്ത്, നടി ശോഭന തുടങ്ങിയവര്‍ക്ക് പത്മഭൂഷണ്‍ ലഭിക്കും. മുന്‍ ഫുട്‌ബോള്‍ താരം ഐ.എം. വിജയന്‍, സംഗീതജ്ഞ കെ. ഓമനക്കുട്ടി, മുന്‍ ക്രിക്കറ്റ് താരം ആര്‍. അശ്വിന്‍, ഗായകന്‍ അര്‍ജിത് സിംഗ് തുടങ്ങിയവര്‍ക്ക് പത്മശ്രീ ലഭിക്കും
മലയാള സാഹിത്യത്തിലെ ഇതിഹാസ എഴുത്തുകാരന്‍ എം.ടി. വാസുദേവന്‍ നായര്‍ക്ക് പത്മവിഭൂഷണ്‍. എം.ടിക്ക് മരണാനന്തര ബഹുമതിയായാണ് പുരസ്‌കാരം പ്രഖ്യാപിച്ചിരിക്കുന്നത്. ജാപ്പനീസ് വ്യവസായി ഒസാമു സുസുക്കിക്കും, ഗായിക ശാരദ സിൻഹയ്ക്കും മരണാനന്തര ബഹുമതിയായി പത്മവിഭൂഷണ്‍ ലഭിക്കും. പ്രശസ്ത ആരോഗ്യവിദഗ്ധന്‍ ദുവ്വൂര്‍ നാഗേശ്വര റെഡ്ഡി, ജസ്റ്റിസ് (റിട്ട.) ജഗദീഷ് സിംഗ് ഖെഹാർ, കഥക് കലാകാരി കുമുദിനി രജനീകാന്ത് ലഖിയ, വയലിനിസ്റ്റ് ലക്ഷ്മിനാരായണ സുബ്രഹ്മണ്യം എന്നിവര്‍ക്കും പത്മവിഭൂഷണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
മുന്‍ ഹോക്കി താരം പി.ആര്‍. ശ്രീജേഷ്, ആരോഗ്യവിദഗ്ധന്‍ ജോസ് ചാക്കോ പെരിയപ്പുറം, നടന്‍ അജിത്ത്, നടി ശോഭന തുടങ്ങിയവര്‍ക്ക് പത്മഭൂഷണ്‍ ലഭിക്കും. മുന്‍ ഫുട്‌ബോള്‍ താരം ഐ.എം. വിജയന്‍, സംഗീതജ്ഞ കെ. ഓമനക്കുട്ടി, മുന്‍ ക്രിക്കറ്റ് താരം ആര്‍. അശ്വിന്‍, ഗായകന്‍ അര്‍ജിത് സിംഗ് തുടങ്ങിയവര്‍ക്ക് പത്മശ്രീ ലഭിക്കും. ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി സുശീല്‍കുമാര്‍ മോദിക്ക് മരണാനന്തര ബഹുമതിയായി പത്മഭൂഷണ്‍ പ്രഖ്യാപിച്ചു. ഗായകൻ പങ്കജ് ഉദ്ദാസിനും പത്മഭൂഷണ്‍ മരണാനന്തര ബഹുമതിയായി നൽകും.
കല, സാമൂഹിക പ്രവർത്തനം, പൊതുകാര്യങ്ങൾ, ശാസ്ത്രം, എഞ്ചിനീയറിംഗ്, വ്യാപാരം, വ്യവസായം, വൈദ്യം, സാഹിത്യം, വിദ്യാഭ്യാസം, കായികം, സിവിൽ സർവീസ് തുടങ്ങിയ വിവിധ മേഖലകളിലെ അസാധാരണവും വിശിഷ്ടവുമായ സേവനങ്ങള്‍ക്കാണ് രാജ്യത്തെ പരമോന്നത സിവിലിയൻ അവാർഡുകളിലൊന്നായ പത്മ അവാർഡുകൾ നൽകുന്നത്.
എല്ലാ വർഷവും റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചാണ് പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കാറുള്ളത്. എല്ലാ വർഷവും മാർച്ച്/ഏപ്രിൽ മാസങ്ങളിൽ രാഷ്ട്രപതി ഭവനിൽ നടക്കുന്ന പരിപാടിയില്‍ രാഷ്ട്രപതിയാണ് ഈ പുരസ്‌കാരങ്ങള്‍ നൽകുന്നത്.
ആകെ 139 പേര്‍ക്കാണ് ഇത്തവണ പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഇതില്‍ ഏഴു പേര്‍ക്ക് പത്മവിഭൂഷണും, 19 പേര്‍ക്ക് പത്മഭൂഷണും, 113 പേര്‍ക്ക് പത്മശ്രീയും പ്രഖ്യാപിച്ചു. അവാർഡ് ജേതാക്കളിൽ 23 പേർ സ്ത്രീകളാണ്. വിദേശികള്‍, എന്‍ആര്‍ഐ, പിഐഒ, ഒസിഐ വിഭാഗത്തില്‍ 10 പേര്‍ പുരസ്‌കാരത്തിന് അര്‍ഹരായി. മരണാന്തര ബഹുമതിയായി 13 പേര്‍ക്കാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.
പത്മവിഭൂഷൺ
- എം. ടി. വാസുദേവൻ നായർ (മരണാനന്തരം)
- ഒസാമു സുസുക്കി (മരണാനന്തരം)
- ശാരദ സിൻഹ (മരണാനന്തരം)
- ദുവ്വൂർ നാഗേശ്വർ റെഡ്ഡി
- ജസ്റ്റിസ് (റിട്ട.) ജഗദീഷ് സിംഗ് ഖെഹാർ
- കുമുദിനി രജനീകാന്ത് ലഖിയ
- ലക്ഷ്മിനാരായണ സുബ്രഹ്മണ്യം
പത്മഭൂഷൺ
- പി ആർ ശ്രീജേഷ്
- ജോസ് ചാക്കോ പെരിയപ്പുറം
- നന്ദമുരി ബാലകൃഷ്ണ
- എസ് അജിത് കുമാർ
- ശോഭന ചന്ദ്രകുമാർ
- സുശീൽ കുമാർ മോദി (മരണാനന്തരം)
- പങ്കജ് ഉദാസ് (മരണാനന്തരം)
- മനോഹർ ജോഷി (മരണാനന്തരം)
- ബിബേക് ദെബ്രോയ് (മരണാനന്തരം)
- എ സൂര്യ പ്രകാശ്
- അനന്ത് നാഗ്
- ജതിൻ ഗോസ്വാമി
- കൈലാഷ് നാഥ് ദീക്ഷിത്
- നല്ലി കുപ്പുസ്വാമി ചെട്ടി
- പങ്കജ് പട്ടേൽ
- രാംബഹാദൂർ റായ്
- സാധ്വി ഋതംഭര
- ശേഖർ കപൂർ
- വിനോദ് ധാം